2013 ഓഗസ്റ്റ് 12ന് ഫേസ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്. ദില്ലിയിലെ ലജ്പത് നഗർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ലസീസ് റെസ്റ്റോറന്‍റാണ് ഈ ബില്ല് ഫേസ്ബുക്കില്‍ പങ്കുവച്ചത്.
ദില്ലി: റെസ്റ്റോറന്‍റുകളില്‍ നിന്നും ആഹാരം കഴിക്കാത്തവര്‍ വിരളമായിരിക്കും, ചിലപ്പോള്‍ അത് ശീലമാക്കിയവരും കാണും. എന്നാല്‍ നാം എപ്പോഴും പരാതി പറയുന്ന ഒരു കാര്യമാണ് തീവില, കത്തിവില എന്നൊക്കെ. ഒരു കണക്കിന് പറഞ്ഞാല്‍ നാം ബില്ല് അത്ര ഇഷ്ടപ്പെടാറില്ല. നികുതിയും മറ്റും കഴിഞ്ഞ് കൂടിയ ബില്ലുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ വാര്‍ത്തയും ആകാറുണ്ട്.
ബഡ്ജറ്റ് ഫ്രണ്ട്‌ലി എന്ന് പറയുന്ന ഇടത്ത് പോലും ഇപ്പോള്‍ ചെറിയ ഭക്ഷണം കഴിച്ചാല്‍ പോലും നൂറിനോട് അടുത്ത ബില്ല് കിട്ടും എന്നതാണ് നേര്. അതിനാല്‍ വൈറലായ ഒരു ബില്ല് തന്നെയാണ് ഇപ്പോള്‍ വാര്‍ത്തയില്‍. സാധാരണ ഏതെങ്കിലും ഹോട്ടലില്‍ കയറി കഴുത്തറക്കുന്ന ബില്ല് കിട്ടി കഴിച്ചവര്‍ തന്നെയാണ് അത് സോഷ്യല്‍ മീഡിയയില്‍ ഇട്ട് ചര്‍ച്ചയാക്കാറ്. ഇവിടെ അതല്ല സംഭവം ഇവിടെ ബില്ല് സോഷ്യല്‍ മീഡിയയില്‍ ഇട്ടത് റെസ്റ്റോറന്‍റുകാര്‍ തന്നെയാണ്. ഏകദേശം 37 വർഷങ്ങൾക്ക് മുമ്പുള്ള ബില്ലാണ് എന്ന് മാത്രം.
undefined
2013 ഓഗസ്റ്റ് 12ന് ഫേസ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്. ദില്ലിയിലെ ലജ്പത് നഗർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ലസീസ് റെസ്റ്റോറന്‍റാണ് ഈ ബില്ല് ഫേസ്ബുക്കില്‍ പങ്കുവച്ചത്. 1985 ഡിസംബർ 20-ലെ ഒരു ബില്ലാണ് ഇവര്‍ പങ്കുവച്ചത്.
ബില്ലിൽ കാണിച്ചിരിക്കുന്നത് പ്രകാരം ഭക്ഷണം കഴിച്ചയാള്‍ ഒരു പ്ലേറ്റ് ഷാഹി പനീർ, ദാൽ മഖ്നി, റൈത എന്നിവയും കുറച്ച് ചപ്പാത്തികളും ഓർഡർ ചെയ്തു. ആദ്യ രണ്ട് വിഭവങ്ങൾക്ക് 8 രൂപ, മറ്റ് രണ്ടെണ്ണത്തിന് യഥാക്രമം 5 രൂപ, 6 രൂപ എന്നിങ്ങനെയായിരുന്നു വില. അതായത് ആകെ ഇന്ന് ഒരു കുപ്പി ശീതള പാനീയത്തിന്‍റെ വിലയ്ക്ക് അടുത്ത്, അതായത് ഏകദേശം 26 -രൂപയെ ഭക്ഷണത്തിന് ആയുള്ളൂ.
പോസ്റ്റിന് 1,800ത്തിലേറെ ലൈക്കും, 587 ഷെയറുകളും നേടിയിട്ടുണ്ട്. നിരവധി ഉപയോക്താക്കൾ ഇത് കണ്ട് ശരിക്കും ഞെട്ടിയാണ് കമന്‍റുകള്‍ ഇടുന്നത്. ഒരു ഉപയോക്താവ് പറഞ്ഞു, "ദൈവമേ... അന്ന് അത് വളരെ കുറഞ്ഞതാണല്ലോ...തീർച്ചയായും പണത്തിന്റെ മൂല്യം അക്കാലത്ത് വളരെ കൂടുതലായിരുന്നു...." മറ്റൊരു ഉപയോക്താവ് കമന്‍റ് ചെയ്തു "പഴയകാലം ഓര്‍മ്മിപ്പിച്ചതില്‍ അഭിനന്ദിക്കുന്നു" എന്നാണ് എഴുതിയത്.
ഇഷ്ട ഭക്ഷണം വാങ്ങി നല്‍കിയ ഭര്‍ത്താവിന് നന്ദി പറഞ്ഞ് പ്രിയങ്ക ചോപ്ര; വൈറലായി പോസ്റ്റ്