ജിയോ ഫൈബര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു; എങ്ങനെ ഇത് ലഭിക്കും? അറിയേണ്ടതെല്ലാം

By Web Team  |  First Published Sep 5, 2019, 5:50 PM IST

റിലയന്‍സ് ജിയോ ഫൈബര്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ലാന്‍റ് ലൈന്‍ കണക്ഷനും സെറ്റ് ടോപ്  ബോക്സും സൗജന്യമായി നല്‍കും. ഏത് ഓപ്പറേറ്റര്‍മാരുടെ മൊബൈലിലേക്കോ, ലാന്‍റ് ലൈനിലേക്കോ ഈ ഫോണ്‍ ഉപയോഗിച്ച് ഫ്രീയായി വിളിക്കാം.


മുംബൈ: റിലയന്‍സ് ജിയോ അടുത്ത ഘട്ടമായ ജിയോ ഫൈബര്‍ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഇതാ ജിയോ പ്രഖ്യാപിച്ചതിന്‍റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ പ്ലാനുകളും ജിയോ ഫൈബര്‍ പ്രഖ്യാപിച്ചു. 700 രൂപ മുതല്‍ 10,000 രൂപവരെയുള്ള പ്ലാനുകളാണ് ജിയോ ഫൈബര്‍ വഴി ലഭ്യമാകുക. സാധാരണ പ്ലാനിന്‍റെ വേഗത 100 എംബിപിഎസും, കൂടിയ പ്ലാനിന്‍റെ വേഗത 1ജിബിപിഎസ് വരെയാണ്. ജിയോ ബ്രോഡ്ബാന്‍റ് പ്ലാനിനൊപ്പം വോയിസ് കോള്‍ ഫ്രീയാണ്.

റിലയന്‍സ് ജിയോ ഫൈബര്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ലാന്‍റ് ലൈന്‍ കണക്ഷനും സെറ്റ് ടോപ്  ബോക്സും സൗജന്യമായി നല്‍കും. ഏത് ഓപ്പറേറ്റര്‍മാരുടെ മൊബൈലിലേക്കോ, ലാന്‍റ് ലൈനിലേക്കോ ഈ ഫോണ്‍ ഉപയോഗിച്ച് ഫ്രീയായി വിളിക്കാം. അതേ സമയം 500 രൂപ മാസം എന്ന നിരക്കില്‍ യുഎസ്എ, കാനഡ എന്നിവിടങ്ങളിലേക്ക് ഫ്രീ വോയിസ് കോള്‍ ലഭിക്കും. 

Latest Videos

undefined

വെല്‍ക്കം ഓഫര്‍ എന്ന നിലയില്‍ ജിയോ ഫൈബര്‍ വാര്‍ഷിക കണക്ഷന്‍ ഇപ്പോള്‍ ലഭിക്കും. ഈ ഓഫര്‍ പ്രകാരം ഉപയോക്താവിന് 4കെ സെറ്റ് ടോപ് ബോക്സ്, എച്ച്ഡി അല്ലെങ്കില്‍ 4കെ എല്‍ഇഡി ടിവി അല്ലെങ്കില്‍ ഹോം പേഴ്സണല്‍ കമ്പ്യൂട്ടര്‍ എന്നിവ ലഭിക്കും. അധികം വൈകാതെ റിലീസ് സിനിമകള്‍ റിലീസ് ദിവസം സ്വീകരണ മുറികളില്‍ എത്തിക്കുന്ന ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ എന്ന പരിപാടിയും ജിയോ ഫൈബര്‍ വഴി അവതരിപ്പിക്കും.

ജിയോ ഫൈബര്‍ കണക്ഷന്‍ എടുക്കാന്‍ ജിയോ ഓഫീഷ്യല്‍ വെബ് സൈറ്റില്‍ റജിസ്ട്രര്‍ ചെയ്യാം. ആദ്യം നിങ്ങളുടെ വിലാസമാണ് നല്‍കേണ്ടത്. പിന്നീട് നിങ്ങളുടെ കോണ്‍ടാക്റ്റ് നമ്പര്‍ ഒടിപി വഴി ശരിയാണോ എന്ന് പരിശോധിക്കും. റജിസ്ട്രേഷന്‍ പൂര്‍ത്തികരിച്ചാല്‍. പിന്നീട് ജിയോ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെട്ട് ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കും.

ജിയോ ഫൈബറിനൊപ്പം നിങ്ങള്‍ക്ക് ഒരു സെറ്റ് ടോപ് ബോക്സും ലഭിക്കും. ഇത് ഗെയിമിംഗ് സംവിധാനം ഉള്ളതാണ്. ഒപ്പം എംആര്‍, വിആര്‍ കണ്ടന്‍റ് സപ്പോര്‍ട്ട് ചെയ്യും. ചാനലുകള്‍ക്ക് പുറമേ ഒടിടി പ്ലാറ്റ് ഫോം കണ്ടന്‍റും കാണാം. ഫിഫ 2019 പോലുള്ള ഗെയിമുകളെ ഇത് സപ്പോര്‍ട്ട് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. പ്രദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുമായി സഹകരിച്ച് ജിയോ സെറ്റ് ടോപ് ബോക്സ് ഉപയോഗിച്ച് ചാനല്‍ പ്രക്ഷേപണം ജിയോ നടത്തും ഇതിനായി ഹാത്ത്വേ, ഡെന്‍ എന്നിവരുമായി സഹകരണം ജിയോ ആരംഭിച്ചു കഴിഞ്ഞു.

click me!