ട്വിറ്ററിന്‍റെ ഇന്ത്യയിലെ പ്രവര്‍ത്തനം തടസപ്പെട്ടു

By Web Team  |  First Published Aug 21, 2019, 8:56 PM IST

ഡൗണ്‍ ഡിക്റ്റക്റ്റര്‍ എന്ന സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 7.36 മുതല്‍ എട്ട് മണിവരെ 1026 പേര്‍ ട്വിറ്റര്‍ ഡൗണായി എന്ന രീതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 


ദില്ലി: ട്വിറ്ററിന്‍റെ ഇന്ത്യയിലെ പ്രവര്‍ത്തനം തടസപ്പെട്ടതായി റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകീട്ട് 7.36 മുതലാണ് ട്വിറ്റര്‍ സേവനങ്ങളില്‍ പ്രയാസം നേരിടുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നത്. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ നിന്നും പല സന്ദേശങ്ങളാണ് ഇത് സംബന്ധിച്ച് ഉയര്‍ന്നിരിക്കുന്നത്. 

ഡൗണ്‍ ഡിക്റ്റക്റ്റര്‍ എന്ന സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 7.36 മുതല്‍ എട്ട് മണിവരെ 1026 പേര്‍ ട്വിറ്റര്‍ ഡൗണായി എന്ന രീതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വെബ് സൈറ്റ്, ആന്‍ഡ്രോയ്ഡ് ആപ്പ് എന്നിവയിലാണ് കൂടുതല്‍ പ്രശ്നം നേരിട്ടത് എന്നാണ് റിപ്പോര്‍ട്ട്. 

Latest Videos

ട്വീറ്റുകള്‍ പലര്‍ക്കും ലോഡ് ചെയ്യുന്നില്ല എന്നതാണ് ഉയര്‍ന്ന പ്രധാന പ്രശ്നം. അത് പോലെ തന്നെ ചിലര്‍ക്ക് പഴയ ട്വീറ്റുകളാണ് ലഭിക്കുന്നത് എന്നും പരാതി ഉയരുന്നുണ്ട്. ചിലര്‍ക്ക് പുതിയ ട്വീറ്റുകള്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ഡൗണ്‍ ഡിക്റ്റക്റ്റര്‍ പ്രകാരം ഇന്ത്യയിലാണ് ട്വിറ്റര്‍ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പരാതി വന്നിരിക്കുന്നത്.

click me!