ഡാൻ ബിൽസേറിയൻ ഇന്‍സ്റ്റയില്‍ ഇട്ട പോസ്റ്റ് ശരിക്കും ആരാധകരെ ഞെട്ടിച്ചു. പ്ലേ ബോയി ലോകത്തെ ഇപ്പോഴത്തെ രാജാവായ ഡാൻ ബിൽസേറിയൻ വിവാഹിതനായിരിക്കുന്നു.
ഹവായി: ഇന്‍സ്റ്റഗ്രാമില്‍ ആഢംബരത്തിന്‍റെയും ആഘോഷത്തിന്‍റെയും അവസാന വാക്ക് ആരാണ്. ആര്‍ക്കും സംശയം കാണില്ല അയാളാണ് ഡാൻ ബിൽസേറിയൻ. ഇന്‍സ്റ്റയില്‍ മൂന്ന് കോടിയോളം പേരാണ് കോടീശ്വരനെ പിന്തുടരുന്നവര്‍. ഡാൻ ബിൽസേറിയന്‍റെ പെണ്‍കുട്ടികള്‍ക്കൊപ്പം ആഘോഷിക്കുന്ന റീലുകള്‍, ഫോട്ടോകള്‍ എല്ലാം വൈറലാകും. അതിനൊക്കെ ലൈക്ക് അടിക്കുന്നവരില്‍ ഹോളിവുഡ് താരങ്ങള്‍ മുതല്‍ കായിക രംഗത്തെ മിന്നും താരങ്ങള്‍ വരെ.
എന്നാല്‍ കഴിഞ്ഞ ദിവസം ഡാൻ ബിൽസേറിയൻ ഇന്‍സ്റ്റയില്‍ ഇട്ട പോസ്റ്റ് ശരിക്കും ആരാധകരെ ഞെട്ടിച്ചു. പ്ലേ ബോയി ലോകത്തെ ഇപ്പോഴത്തെ രാജാവായ ഡാൻ ബിൽസേറിയൻ വിവാഹിതനായിരിക്കുന്നു.
undefined
വിവാഹ വസ്ത്രത്തില്‍ ഡാന്‍ ഒരു യുവതിയുടെ കൈപിടിച്ചു വരുന്ന ചിത്രമാണ് ഇദ്ദേഹം ഇന്‍സ്റ്റയില്‍ ഇട്ടത്. പൂക്കള്‍കൊണ്ട് അലങ്കരിച്ച പാതയിലൂടെ ഇരുവരും കൈകോര്‍ത്ത് പിടിച്ച് നടന്നുവരുന്ന ചിത്രം. 'അവസാനം അതും നടത്തി' (I finally did it) എന്നാണ് ക്യാപ്ഷന്‍. ഇതിനകം 40 ലക്ഷം ലൈക്കും, 1.16 ലക്ഷം കമന്‍റുമാണ് ഈ ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്.
എന്തായാലും ഡാനിന്‍റെ വിവാഹം ഇന്‍സ്റ്റയില്‍ അടക്കം ചൂടേറിയ ചര്‍ച്ചയും ട്രോളും ആയിട്ടുണ്ട്. ഡാനിന്‍റെ പെണ്‍പട എന്ത് ചെയ്യും എന്നതാണ് പ്രധാന ചോദ്യം. ഡാന്‍ ശരിക്കും പെട്ടു എന്നതും ചിലര്‍ കമന്‍റ് ഇടുന്നു. ഡാനിന്‍റെ വിവാഹം ഇതിനകം മീമുകളായും പ്രചരിക്കുന്നുണ്ട്.
ആരാണ് ഡാൻ ബിൽസേറിയൻ (Who is Dan Bilzerian)
1980 ഫ്ലോറിഡയിലെ ടമ്പയിലാണ് ഡാന്‍ ജനിച്ചത്. അര്‍മേനിയയില്‍ നിന്നും യുഎസിലേക്ക് കുടിയേറിയതായിരുന്നു ഇദ്ദേഹത്തിന്‍റെ പിതാമഹന്മാര്‍. വലിയൊരു കച്ചവട കുടുംബം ആയിരുന്നെങ്കിലും 1980കളുടെ അവസാനം അച്ഛന്‍ ഒരു സെക്യൂരിറ്റി തട്ടിപ്പില്‍ പെട്ടതോടെ കടക്കാരായി മാറി. 60 മില്യൺ ഡോളറിലധികം കടം വന്നു. എന്നാല്‍ യൌവനത്തില്‍ എത്തിയ ഡാന്‍ കണ്ണുവച്ചത് ചൂതാട്ടത്തിലാണ് അതില്‍ അയാള്‍ ഒരു മുടിചൂട മന്നനായി.
2009 ൽ പോക്കർവേൾഡ് സീരീസിൽ കളിച്ചപ്പോൾ ബിൽസേറിയൻ പ്രശസ്തിയിലേക്ക് ഉയർന്നു. വലിയ വിജയങ്ങള്‍ക്കൊപ്പം ഇദ്ദേഹത്തിന്‍റെ പെരുമാറ്റം ജീവിത രീതി എല്ലാം തന്നെ ആരാധകരെ സൃഷ്ടിച്ചു. എന്നാല്‍ വലിയ വിജയങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു ഫേക്ക് സെലബ്രൈറ്റിയാണ് ഇദ്ദേഹം എന്നാണ് ചിലര്‍ ആരോപിക്കുന്നത്. കാരണം പോക്കര്‍ രംഗത്ത് അത്ര പ്രധാനപ്പെട്ട വ്യക്തിയല്ല ഇദ്ദേഹമെന്നും, പലപ്പോഴും സോഷ്യല്‍ മീഡിയ ജനകീയതയാണ് ഇയാളുടെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നത് എന്നുമാണ് ആരോപണം.
ഹോളിവുഡ് ചിത്രങ്ങളിലും ഡാൻ ബിൽസേറിയൻ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. "ദി സർവൈവർ" എന്ന സിനിമയില്‍ പ്രത്യേക്ഷപ്പെടാന്‍ 1 മില്ല്യൺ ഡോളർ ഇദ്ദേഹം പ്രതിഫലം നല്‍കിയെന്ന് വാര്‍ത്തയുണ്ടായിരുന്നു. "ദി അദർ വുമൺ", "ദി ഗ്രേറ്റ് ഇക്വലൈസർ", "സാൽവേഷൻ" എന്നീ ചിത്രങ്ങളിലും ഡാൻ ബിൽസേറിയൻ പ്രത്യക്ഷപ്പെട്ടിരുന്നു.