രാജ്യത്തെ സമ്പൂർണ ഡിജിറ്റലാക്കാൻ ആയിരം ദിവസത്തെ പദ്ധതിയുമായി ഐടി മന്ത്രാലയം

By Web Team  |  First Published Oct 8, 2021, 7:31 AM IST

ഡിജിറ്റൽ ഭരണനിർവഹണ സംവിധാനങ്ങളെ ഏകോപിപ്പിച്ചും സൈബർ നിയമങ്ങളുടെ ലളിതമാക്കിയും ഇന്ത്യയ്ക്ക് ഹൈടെക്ക് കരുത്ത് നേടികൊടുക്കുക എന്നതാണ് പദ്ധതിയിലൂടെ ഐടി മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. 


ദില്ലി: രാജ്യത്തെ മുഴുൻ ജനങ്ങൾക്കും ഇൻറർനെറ്റ് ലഭ്യമാക്കാനും, കൂടുതൽ സർക്കാർ സേവനങ്ങൾ ഡിജിറ്റിലാക്കാനും ആയിരം ദിവസത്തെ പദ്ധതിയുമായി ഐടി മന്ത്രാലയം. വിഷൻ തൌസൻറ് ഡെയ്സ് എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ കണക്റ്റിവിറ്റിയുളള രാജ്യമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഡിജിറ്റൽ ഭരണനിർവഹണ സംവിധാനങ്ങളെ ഏകോപിപ്പിച്ചും സൈബർ നിയമങ്ങളുടെ ലളിതമാക്കിയും ഇന്ത്യയ്ക്ക് ഹൈടെക്ക് കരുത്ത് നേടികൊടുക്കുക എന്നതാണ് പദ്ധതിയിലൂടെ ഐടി മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. സർക്കാർ സേവനങ്ങൾക്കായി വിവിധ ആപ്പുകൾ നിലവിലുണ്ടെങ്കിലും ഇതു തമ്മിലുള്ള ഏകോപനം ശരിയായി നടക്കുന്നില്ല. ആയിരം ദിവസത്തെ പദ്ധതിയിലൂടെ ഇത് പരിഹരിക്കുമെന്നാണ് കേന്ദ്രത്തിൻറെ അവകാശവാദം. രാജ്യത്ത് എല്ലാവരിലേക്കും സുരക്ഷിതവും സൌജന്യവുമായ ഇൻറർനെറ്റ് എത്തിക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സൂപ്പർ കമ്പ്യൂട്ടിങ്ങ്, ബ്ലോക്ക് ചെയിൻ, ക്വാണ്ടം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സങ്കീർണ്ണമായ സാങ്കേതിക മേഖലകളിലെ ഇന്ത്യയുടെ വളർച്ച ഉറപ്പാക്കുമെന്നും മന്ത്രാലയം അവകാശപ്പെടുന്നു. 

Latest Videos

ഐടി മേഖലയിലെ മാനവശേഷി വർധിപ്പിക്കാനുള്ള നടപടികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊവിഡാനന്തരം ഈ മേഖലയിൽ പരിശീലനം ലഭിച്ചവരുടെ സാധ്യത കൂടും. ഇതിനായി മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പരിശീലനം നൽകി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. ഡിജിറ്റൽ വിദ്യാഭ്യാസം , ആരോഗ്യം സമൃദ്ധി എന്നാണ് പദ്ധതിയുടെ മുദ്രാവാക്യം.

click me!