Internet Explorer : 90-കളുടെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഇനി ഓര്‍മ

By Web Team  |  First Published Jun 14, 2022, 7:15 PM IST

Internet Explorer ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ നാളെ മുതല്‍ ഓര്‍മ മാത്രം. ആദ്യകാല ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍. തുടര്‍ച്ചയായ 27 വര്‍ഷത്തെ സേവനമാണ് നാളത്തെ ദിവസത്തോടെ അവസാനിപ്പിക്കുന്നത്. 


ന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ( Internet Explorer) നാളെ മുതല്‍ ഓര്‍മ മാത്രം. ആദ്യകാല ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍. തുടര്‍ച്ചയായ 27 വര്‍ഷത്തെ സേവനമാണ് നാളത്തെ ദിവസത്തോടെ അവസാനിപ്പിക്കുന്നത്. വിന്‍ഡോസ് 95 (Windows 95) ന്റെ അധിക ഫീച്ചറായി 1995ലാണ് എക്സ്പ്ലോറര്‍ അവതരിപ്പിക്കപ്പെടുന്നത്. പിന്നീടിത് സൗജന്യമായി നല്‍കാന്‍ തുടങ്ങി. ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ മാതൃകമ്പനിയായ മൈക്രോസോഫ്റ്റാണ് സേവനം അവസാനിപ്പിക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. 

90-കളുടെ ഒടുക്കമാണ് ഏറ്റവും പ്രചാരമുള്ള ബ്രൗസറായി എക്സ്പ്ലോറര്‍ മാറുന്നത്. ഒജി  സെര്‍ച്ച് ബ്രൗസര്‍ എന്ന പേരിലാണ് ആദ്യകാലങ്ങളില്‍ ഇതറിയപ്പെട്ടിരുന്നത്. 2003-ല്‍ 95 ശതമാനമായിരുന്നു എക്സ്പ്ലോററിന്റെ ഉപയോഗം. അതിനു ശേഷം 11 തവണ ബ്രൗസര്‍ പുതുക്കി. 2016 മുതല്‍ പുതിയ വേര്‍ഷനുകള്‍ ഉള്‍പ്പെടുത്താതെയായി. 2013ലാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 2013 റീലിസ് ചെയ്യുന്നത്. ഇതായിരുന്നു എക്സ്പ്ലോററിന്റെതായി മൈക്രോസോഫ്റ്റ് പുറത്തിറക്കിയ അവസാനത്തെ വേര്‍ഷന്‍.  

Latest Videos

undefined

നിലവിലുള്ളത് എക്‌സ്പ്ലോറര്‍ വേര്‍ഷന്‍ 11 ആണ്. വിവരസാങ്കേതിക മേഖലയില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍ക്കൊപ്പം എക്സ്പ്ലോററിനെ നവീകരിക്കാന്‍ കമ്പനി സമയം ചെലവാക്കിയിരുന്നില്ല. ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ലോകത്തേക്ക് പലതരം സാങ്കേതിക വിദ്യയിലൂടെ പുതിയ വാതിലുകള്‍ തുറന്നുകിട്ടി തുടങ്ങി. വൈകാതെ ഗൂഗിള്‍ ക്രോമും മറ്റു സെര്‍ച്ച് എഞ്ചിനുകളും കംപ്യൂട്ടര്‍ സ്‌ക്രീനുകളില്‍ ആധിപത്യം സ്ഥാപിച്ചു. അതോടെ എക്സ്പ്ലോറര്‍ ഒരു വഴിക്കുമായി.

നിലവില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ പിന്‍ഗാമി എന്നറിയപ്പെടുന്നത് മൈക്രോസോഫ്റ്റ് എഡ്ജാണ്. 2015-ല്‍ വിന്‍ഡോസ് 10ലാണ് എഡ്ജ് അവതരിപ്പിച്ചത.  കൂടുതല്‍ വേഗവും സുരക്ഷയുമുള്ള ആധുനിക ബ്രൗസറാണ് എഡ്ജ് എന്ന പ്രത്യേകതയുമുണ്ട്. എഡ്ജ് ബ്രൗസറില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലൊറര്‍ മോഡ് ഇനി മുതല്‍ ലഭ്യമാണ്. ആദ്യ ബ്രൗസറിനെ മറക്കാതെ ഇരിക്കാനാണ്. 

click me!