മൈക്രോസോഫ്റ്റ് കോര്‍ട്ടാനയുടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ അവസാനിപ്പിക്കുന്നു

By Web Team  |  First Published Nov 17, 2019, 6:19 PM IST

നിങ്ങളുടെ പേഴ്സണല്‍ അസിസ്റ്റന്‍റ് സേവനങ്ങല്‍ കൂടുതല്‍ ഉപകാരപ്രഥമാക്കുവാന്‍ കോര്‍ട്ടാനയെ എംഎസ് 365 പ്രോഡക്ടീവ് ആപ്പുകളുമായി സംയോജിപ്പിക്കുകയാണ്.


ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് ഡിജിറ്റല്‍ അസിസ്റ്റന്‍റ് കോര്‍ട്ടാനയുടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ അവസാനിപ്പിക്കുന്നു. കോര്‍ട്ടാനയുടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിലുള്ള പ്രവര്‍ത്തനം 2020 ജനുവരി 31ഓടെ അവസാനിക്കും എന്ന് പത്ര കുറിപ്പിലൂടെ മൈക്രോസോഫ്റ്റ് തന്നെയാണ് വ്യക്തമാക്കിയത്.  എന്നാല്‍ കോര്‍ട്ടാന സേവനങ്ങള്‍ വിന്‍ഡോസില്‍ തുടരും. മൈക്രോസോഫ്റ്റിന്‍റെ 365 ആപ്പുകളില്‍ കോര്‍ട്ടാന തുടര്‍ന്നും ലഭിക്കും.

നിങ്ങളുടെ പേഴ്സണല്‍ അസിസ്റ്റന്‍റ് സേവനങ്ങല്‍ കൂടുതല്‍ ഉപകാരപ്രഥമാക്കുവാന്‍ കോര്‍ട്ടാനയെ എംഎസ് 365 പ്രോഡക്ടീവ് ആപ്പുകളുമായി സംയോജിപ്പിക്കുകയാണ്. ഈ മാറ്റത്തിന്‍റെ ഭാഗമായി ജനുവരി 31 2020 മുതല്‍  കോര്‍ട്ടാന ആപ്പ് ഐഒഎസ്, ആന്‍ഡ്രോയ് എന്നിവയില്‍ ലഭിക്കില്ല. മൈക്രോസോഫ്റ്റ് സപ്പോര്‍ട്ട് പേജിലൂടെ വ്യക്തമാക്കി.

Latest Videos

undefined

എന്നാല്‍ പുതിയ സംവിധാനം ഇന്ത്യ, ഓസ്ട്രേലിയ, യുകെ, ചൈന, സ്പെയിന്‍ കാനഡ തുടങ്ങിയ തെരഞ്ഞെടുത്ത വിപണിയിലെ വരു എന്നാണ് സൂചന. പുതിയ പരിഷ്കാരണത്തിന്‍റെ ഭാഗമായി നിങ്ങള്‍ കോര്‍ട്ടാനയില്‍ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ സൃഷ്ടിച്ച ലിസ്റ്റുകളും, റിമൈന്‍ററുകളും ജനുവരി 31 മുതല്‍ പ്രവര്‍ത്തിക്കില്ലെന്നും അതിനാല്‍ നിങ്ങളുടെ ഫോണില്‍ എംഎസ് ടു ഡു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം എന്നും മൈക്രോസോഫ്റ്റ് പറയുന്നു.

2015ലാണ്  കോര്‍ട്ടാനയുടെ ആന്‍ഡ്രോയ്ഡ് ഐഒഎസ് പതിപ്പുകള്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കിയത്. ഇതിന് പുറമേ പിന്നീട് മൈക്രോസോഫ്റ്റ് സ്കൈപ്പിനെയും, ഒട്ട്ലുക്കിനെയും കോര്‍ട്ടാനയുമായി ഇന്‍റഗ്രേറ്റ് ചെയ്തിരുന്നു. അവതരിപ്പിച്ച കാലത്ത് നിന്നും ഏറെ മെച്ചപ്പെട്ടെങ്കിലും ഗൂഗിള്‍ അസിസ്റ്റന്‍റ്, ആമസോണ്‍ അലക്സ എന്നീ എതിരാളികള്‍ക്കൊപ്പം ജനപ്രീതി നേടാന്‍ കോര്‍ട്ടാനയ്ക്ക് സാധിച്ചില്ല. മറ്റ് ഫ്ലാറ്റ്ഫോമുകളില്‍ പ്രസക്തി നഷ്ടപ്പെട്ടു എന്ന് വ്യക്തമായതോടെയാണ് കോര്‍ട്ടാനയുടെ ആന്‍ഡ്രോയ്ഡ് ഐഒഎസ് പിന്‍വാങ്ങല്‍ എന്നാണ് ടെക് ലോകത്തെ സംസാരം.

click me!