പിരിച്ച് വിടലിന് പിന്നാലെ ജോബ് ഓഫറുകളും വെട്ടിക്കുറച്ച് മെറ്റ; ഓഫർ ലെറ്ററുകള്‍ പിന്‍വലിച്ചു

By Web Team  |  First Published Jan 13, 2023, 3:54 PM IST

ഫെബ്രുവരിയിൽ ജോലിയിൽ പ്രവേശിക്കുന്നവരുടെ ഓഫർ ലെറ്ററുകളാണ് മെറ്റ പിൻവലിച്ചത്. പല കമ്പനികളിലും മെറ്റ ഇപ്പോഴും പിരിച്ചുവിടലുകൾ തുടരുകയാണ്.


മുംബൈ: പിരിച്ചുവിടലിനു പിന്നാലെ ജോബ് ഓഫറുകൾ പിൻവലിക്കുന്നുവെന്ന് അറിയിച്ച് മെറ്റ. ലണ്ടൻ ഓഫീസിലേക്ക് നിയമനം നടത്താൻ അയച്ച ഓഫർ ലെറ്ററുകളാണ് മെറ്റ പിൻവലിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളുടെ മാതൃകമ്പനിയാണ് മെറ്റ. കമ്പനി അടുത്ത സമയത്ത് നടത്തിയ പിരിച്ചുവിടൽ ഏറെ ശ്രദ്ധ നേടിയിരുന്നു. കമ്പനിയുടെ വരുമാനത്തിലുണ്ടായ ഇടിവും ഡിജിറ്റൽ വ്യവസായ മേഖലയിലെ വെല്ലുവിളികളുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് മെറ്റ സി.ഇ.ഒ. മാർക്ക് സക്കർബർഗ് പറയുന്നത്. 

ഫെബ്രുവരിയിൽ ജോലിയിൽ പ്രവേശിക്കുന്നവരുടെ ഓഫർ ലെറ്ററുകളാണ് മെറ്റ പിൻവലിച്ചത്. പല കമ്പനികളിലും മെറ്റ ഇപ്പോഴും പിരിച്ചുവിടലുകൾ തുടരുകയാണ്. ന്യൂയോർക്കിലെ ഒരു ഓഫീസ് അടച്ചിടാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്. മെറ്റ ഏകദേശം 110000 ജീവനക്കാരെയാണ് നേരത്തെ പിരിച്ചുവിട്ടത്. ടെക് ലോകം കണ്ട ഏറ്റവും വലിയ പിരിച്ചുവിടൽ നടന്നതും അടുത്തിടെയാണ്. കമ്പനിയിലെ 50 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടലിന് പിന്നിലെ കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്  ചെലവ് ചുരുക്കലാണ്.

Latest Videos

undefined

 മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗമായാണ് ഡിസ്നിയും പിരിച്ചുവിടൽ നടപടി അവതരിപ്പിക്കുന്നത്. ഇത് കൂടാതെ ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോൺ.  കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടൽ ആണ് ആമസോണിലും നടക്കുന്നത്. ആമസോണിന് പിന്നാലെ നിരവധി കമ്പനികൾ പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്.

മെറ്റാ അതിന്റെ കണക്റ്റിവിറ്റി വിഭാഗം അടച്ചുപൂട്ടിയതായി സ്ഥിരീകരിച്ച് പുറത്ത് വന്ന വാർത്തകൽ ഏറെ ചർച്ചയായിരുന്നു. 10 വർഷമായി പ്രവർത്തിക്കുന്ന വിഭാഗമാണ് മെറ്റ നിർത്തിയത്. ഫേസ്ബുക്കിന്റെ പരീക്ഷണാത്മക ഇന്റർനെറ്റ്, ടെലികോം ശ്രമങ്ങളുടെ കേന്ദ്രമായിരുന്നു ഈ വിഭാഗം. ഡ്രോൺ വഴി ഇൻറർനെറ്റ് നൽകാൻ അടക്കം വലിയ പദ്ധതികൾ ഈ വിഭാഗം വഴി ഫേസ്ബുക്ക് ആലോചിച്ചിരുന്നു.

Read More : ടിം കുക്കിന്റെ ശമ്പളം വെട്ടിക്കുറച്ച് ആപ്പിൾ; ഇനി നൽകുക പകുതി മാത്രം

click me!