സ്വിഗ്ഗിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ, ആശങ്കയോടെ ജീവനക്കാര്‍

By Web Team  |  First Published Jul 29, 2020, 7:56 PM IST
കൊവിഡിനെ തുടര്‍ന്നുള്ള മാന്ദ്യത്തില്‍ വീണ്ടും സ്വിഗ്ഗിയില്‍ കൂട്ടപിരിച്ചുവിടല്‍. മെയ് മാസത്തില്‍ 1100 ജീവനക്കാരെ പിരിച്ചുവിട്ട ശേഷം, ഇപ്പോള്‍ വീണ്ടും 350 ജീവനക്കാരെ കൂടി പിരിച്ചുവിടുമെന്ന് സ്വിഗ്ഗി പ്രഖ്യാപിച്ചു. 

കൊവിഡിനെ തുടര്‍ന്നുള്ള മാന്ദ്യത്തില്‍ വീണ്ടും സ്വിഗ്ഗിയില്‍ കൂട്ടപിരിച്ചുവിടല്‍. മെയ് മാസത്തില്‍ 1100 ജീവനക്കാരെ പിരിച്ചുവിട്ട ശേഷം, ഇപ്പോള്‍ വീണ്ടും 350 ജീവനക്കാരെ കൂടി പിരിച്ചുവിടുമെന്ന് സ്വിഗ്ഗി പ്രഖ്യാപിച്ചു. കൊവിഡ് പ്രതിസന്ധിയിലെ ലോക്ക്ഡൗണ്‍ കാരണം 1100 സ്വിഗ്ഗി ജീവനക്കാരെ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും മുന്നോട്ടു പോകാന്‍ മറ്റു മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഇപ്പോള്‍ വീണ്ടും 350 ജീവനക്കാരെ കൂടി പിരിച്ചുവിടേണ്ടിവരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെ, സ്വിഗ്ഗി കൂടുതല്‍ പ്രതിസന്ധിയിലാണെന്ന് വെളിപ്പെട്ടിരിക്കുകയാണ്. 

ജോലി നഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് മൂന്ന് മുതല്‍ എട്ട് മാസം വരെ ശമ്പളം നല്‍കാമെന്നു സ്വിഗ്ഗി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ ജീവനക്കാര്‍ക്ക് ഡിസംബര്‍ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍, അപകട ഇന്‍ഷുറന്‍സ്, ടേം ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കും. ജോലിയില്‍ പ്രവേശനം, നൈപുണ്യവികസനം, കൗണ്‍സിലിംഗ് എന്നിവയുള്‍പ്പെടെ ജീവനക്കാര്‍ക്ക് അധിക സേവനങ്ങള്‍ നല്‍കുമെന്നും സ്വിഗ്ഗി അറിയിച്ചു. ജീവനക്കാരുടെ നോട്ടീസ് കാലയളവ് ശമ്പളത്തിനുപുറമെ അധിക കാലത്തെ എക്‌സ് ഗ്രേഷ്യയും കമ്പനി നല്‍കും, കാലാവധി അനുസരിച്ച് 38 മാസം വരെ ശമ്പളം ലഭിക്കും.

Latest Videos

നഷ്ടം നികത്തുന്നതിനായി സ്വിഗ്ഗി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദ്യവും പലചരക്ക് സാധനങ്ങളും എത്തിച്ചിരുന്നു. സ്വിഗ്ഗിക്കു പുറമേ അതിന്റെ എതിരാളിയായ സൊമാറ്റോയും പലചരക്ക് വിതരണത്തില്‍ ഏര്‍പ്പെട്ടിരുന്നു, കൂടാതെ ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനായി പ്രാദേശിക ഷോപ്പുകളും വിശാല്‍ മാര്‍ട്ട്, ലെ മാര്‍ഷെ എന്നിവയുള്‍പ്പെടെയുള്ള റീട്ടെയില്‍ സ്‌റ്റോറുകളുമായി പങ്കാളിത്തവും പ്രഖ്യാപിച്ചിരുന്നു. പക്ഷേ, പുതിയ ബിസിനസ്സ് മേഖലകളിലേക്ക് കടന്നിട്ടും സ്വിഗ്ഗിക്ക് നഷ്ടം നികത്താന്‍ കഴിഞ്ഞില്ല. ഭക്ഷണവിതരണ ബിസിനസുകളെയാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി ബാധിച്ചതെന്ന് സ്വിഗ്ഗി സഹസ്ഥാപകനും സിഇഒയുമായ ശ്രീഹര്‍ഷ മജെറ്റി പറഞ്ഞു.

click me!