ലുഡോ കിംഗ് നിര്‍മ്മിച്ചിരിക്കുന്നത് മുംബൈ ആസ്ഥാനമാക്കിയുള്ള ഗെയിംടിയോണ്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്.
മുംബൈ: കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി മാസങ്ങള്‍ നീണ്ട ലോക്ക്ഡൌണ്‍ കാലത്ത് ഇന്ത്യയില്‍ താരമായ സ്മാര്‍ട്ട് ഫോണ്‍ ഗെയിം ആണ് ലുഡോ. ഇന്ത്യയില്‍ പ്രശസ്തമായ ബോര്‍ഡ് ഗെയിമിന്‍റെ സ്മാര്‍ട്ട്ഫോണ്‍ പതിപ്പുകളും ഏറെ ശ്രദ്ധ നേടി ഈ ലോക്ക് ഡൌണ്‍ കാലത്ത്. ഇതില്‍ തന്നെ മുംബൈ ആസ്ഥാനമാക്കിയുള്ള ലുഡോ കിംഗ് ശരിക്കും നേട്ടം ഉണ്ടാക്കിയെന്നാണ് വിപണി വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലുഡോ കിംഗ് നിര്‍മ്മിച്ചിരിക്കുന്നത് മുംബൈ ആസ്ഥാനമാക്കിയുള്ള ഗെയിംടിയോണ്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. വിവിധ ആപ്പ് സ്റ്റോറുകളില്‍ 10 കോടി ഡൌണ്‍ലോഡ് പിന്നിടുന്ന ആദ്യത്തെ ഇന്ത്യന്‍ ഗെയിമായി ഇപ്പോള്‍ ലുഡോ കിംഗ് മാറിയിരിക്കുന്നു. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ആറാമത്തെ ഗെയിം ആപ്പാണ് ഇതെന്നാണ് സെന്‍സര്‍ ടവറിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.
undefined
2016 ല്‍ പ്ലേസ്റ്റോറില്‍ ആദ്യമായി എത്തിയ ആപ്പിന്‍റെ കൊവിഡ് ലോക്ക്ഡൌണ്‍ കാലത്തെ വളര്‍ച്ച 142 ശതമാനമാണ്. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമാണ് ഈ വളര്‍ച്ച. അതേ സമയം സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ട് പ്രകാരം ഈ ഫ്രീ ആപ്പിന്‍റെ വരുമാനം മെയില്‍ 7 കോടി രൂപയ്ക്ക അടുത്ത് വരുമാനം ഉണ്ടാക്കിയെന്നാണ് പറയുന്നത്. 70 ഓളം ജോലിക്കാന്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുഡോ കിംഗ് നിര്‍മ്മിച്ചിരിക്കുന്ന മുംബൈ ആസ്ഥാനമാക്കിയുള്ള ഗെയിംടിയോണ്‍ ടെക്നോളജീസ്.
ലോക്ക്ഡൌണ്‍ കാലത്ത് ഇന്ത്യന്‍ ടെച്ചുള്ള ആളുകള്‍ക്ക് പരിചിതമായ കളി എന്നതാണ് ലുഡോയെ ഓണ്‍ലൈനിലേക്ക് പറിച്ച് നട്ടത്. ലുഡോ കിംഗ് മാത്രമല്ല ലുഡോ തീം ഉള്‍കൊള്ളുന്ന നൂറുകണക്കിന് ആപ്പുകള്‍ ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാണ്. ഇതില്‍ ഇന്ത്യന്‍ നിര്‍മ്മാണം തന്നെയായ ലുഡോ സ്റ്റാര്‍ ആണ് ലുഡോകിംഗ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ലുഡോകിംഗിന് ശരാശരി ഒരു ദിവസം 51 ദശലക്ഷം ഉപയോക്താക്കള്‍ എങ്കിലും ലഭിക്കുന്നു എന്നാണ് ടെക് ലോകം പറയുന്നത്.
ഇതേ സമയം ഇത്തരം ഗെയിം ആപ്പുകളിലെ പരസ്യങ്ങളില്‍ നിന്നും നടത്തുന്ന പര്‍ച്ചേസും വര്‍ദ്ധിച്ചതായി സെന്‍സര്‍ ടവര്‍ വിലയിരുത്തുന്നു. ഇത് 111 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് ഇവരുടെ റിപ്പോര്‍ട്ടിലെ അനുമാനം.
എന്നാല്‍ ലുഡോ കിംഗ് ഗെയിമിന്‍റെ കുതിപ്പ് ലോക്ക്ഡൌണ്‍ കാലത്തെ പ്രതിഭാസം മാത്രമാണെന്നാണ് ചില ടെക് വൃത്തങ്ങള്‍ വിലയിരുത്തുന്നത്. ബ്ലൂംബെര്‍ഗ് ഇന്‍റലിജന്‍സിലെ മാത്യു കന്‍റര്‍മാന്‍റെ അഭിപ്രായ പ്രകാരം, 24 മണിക്കൂര്‍ എങ്ങനെ തീര്‍ക്കും എന്നറിയപ്പെടാതെ പെട്ടുപോയവരാണ് ഇപ്പോള്‍ ലുഡോയിലേക്ക് വന്നത്, അവര്‍ വീണ്ടും ജോലികളില്‍ സജീവമാകുന്നതോടെ ഈ ഗെയിമിന്‍റെ പ്രധാന്യം കുറയും. പിന്നെ ഇന്നത്തെ പബ്ജി പോലെ അതീവ സങ്കീര്‍ണ്ണ ഗെയിമുകള്‍ അറിയാത്ത പഴയ തലമുറയാണ് ഇതിന്‍റെ കളിക്കാരില്‍ കൂടുതല്‍ ഇവര്‍ ഇതില്‍ നിന്നും വേഗം പുറത്ത് എത്തിയേക്കും.
എന്നാല്‍ ലോക്ക്ഡൌണ്‍ കാലത്ത് ഉണ്ടായ ജനപ്രീതി നിലനിര്‍ത്താന്‍ പുതിയ അപ്ഡേഷനുകള്‍ ഇറക്കാനാണ് ലുഡോകിംഗ് ഒരുങ്ങുന്നത്. നാല് പ്ലെയേര്‍സിന് ഒരേ സമയം കളിക്കാം എന്ന ഓപ്ഷന്‍ വര്‍ദ്ധിപ്പിക്കാനും. ഓണ്‍ലൈന്‍ ശബ്ദ ചാറ്റിംഗ് ഏര്‍പ്പെടുത്താനും ഒക്കെ ലുഡോ കിംഗ് തയ്യാറെടുക്കുന്നു എന്നാണ് ഇതിന്‍റെ മേധാവി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്.