ജിയോ ട്രൂ 5ജി ഇനി മുതൽ വൺപ്ലസിലും

By Web Team  |  First Published Dec 15, 2022, 12:04 AM IST

ഏറ്റവും പുതിയ വൺപ്ലസ് 10 സീരീസ്, നോർഡ് 2T, നോഡ് CE 2 ലൈറ്റ് എന്നിവയിലൂടെ ജിയോ ഉപയോക്താക്കൾക്ക് തടസങ്ങളില്ലാത്ത ട്രൂ 5ജി ആസ്വദിക്കാനാകും. ജിയോ നെറ്റ്‌വർക്കിലേക്ക് ആക്‌സസ് ഉള്ള എല്ലാ വൺപ്ലസ് സ്‌മാർട്ട്‌ഫോണുകൾക്കും ഉടൻ 5 ജി നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യാൻ കഴിയും


വൺപ്ലസിൽ ജിയോയുടെ  ട്രൂ 5ജി ടെക്‌നോളജി ആക്ടിവേറ്റായി. ഏറ്റവും പുതിയ വൺപ്ലസ് 10 സീരീസ്, നോർഡ് 2T, നോഡ് CE 2 ലൈറ്റ് എന്നിവയിലൂടെ ജിയോ ഉപയോക്താക്കൾക്ക് തടസങ്ങളില്ലാത്ത ട്രൂ 5ജി ആസ്വദിക്കാനാകും. ജിയോ നെറ്റ്‌വർക്കിലേക്ക് ആക്‌സസ് ഉള്ള എല്ലാ വൺപ്ലസ് സ്‌മാർട്ട്‌ഫോണുകൾക്കും ഉടൻ 5 ജി നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യാൻ കഴിയും. വൺപ്ലസ് 10 സീരീസ്, വൺപ്ലസ് 9R, വൺപ്ലസ് 8 സീരീസ് കൂടാതെ നോഡ് , നോഡ് 2T, നോഡ് 2, നോഡ് CE, നോഡ് CE 2, നോഡ് CE 2 ലൈറ്റ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നുണ്ട്. അതുപോലെ,വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9, വൺപ്ലസ് 9RT എന്നിവയ്ക്കും ഉടൻ തന്നെ ജിയോട്രൂ 5ജി നെറ്റ്വർക്കിലേക്ക് ആക്‌സസ് ലഭിക്കും. ജിയോ 5ജി നെറ്റ്‌വർക്കിന്റെ ലഭ്യത നിലവിൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വരും മാസങ്ങളിൽ കമ്പനി രാജ്യത്തുടനീളം 5ജി നെറ്റ്‌വർക്കിന്റെ സേവനം വ്യാപിപ്പിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

വൺപ്ലസ് 10 സീരീസ് (വൺപ്ലസ് 10 പ്രോ, വൺപ്ലസ് 10R, വൺപ്ലസ് 10T),വൺപ്ലസ് സീരീസ് (വൺപ്ലസ് 9, വൺപ്ലസ് 9R, വൺപ്ലസ് 9 RT, വൺപ്ലസ് 9 പ്രോ), വൺപ്ലസ് 8 സീരീസ് (വൺപ്ലസ് 8, വൺപ്ലസ് 8T, വൺപ്ലസ് 8 പ്രോ), വൺപ്ലസ് നോർഡ് , വൺപ്ലസ്  നോർഡ്2T , വൺപ്ലസ് നോർഡ് 2, വൺപ്ലസ് നോർഡ്CE, വൺപ്ലസ് നോർഡ്CE 2 , വൺപ്ലസ്  നോർഡ്CE 2 ലൈറ്റ് എന്നിവയാണ് ജിയോ 5ജി നെറ്റ്‌വർക്കിനെ പിന്തുണയ്ക്കുന്ന വൺപ്ലസ് സ്മാർട്ട്‌ഫോണുകൾ. ഇതിനുപുറമെ വൺപ്ലസ് വാർഷിക വിൽപ്പന കാലയളവിൽ (ഈ മാസം 18  വരെ) പുതിയ വൺപ്ലസ് സ്മാർട്ട്‌ഫോൺ വാങ്ങുന്ന ജിയോ നെറ്റ്‌വർക്ക് ഉപയോക്താക്കൾക്ക് 10,800 രൂപ വരെ ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ ലഭിക്കും. ആദ്യത്തെ 1000 ഉപയോക്താക്കൾക്ക് 1,499 രൂപയുടെ കോംപ്ലിമെന്ററി റെഡ് കേബിൾ കെയർ പ്ലാനും 399 രൂപയുടെ ജിയോ സാവൻ പ്രോ പ്ലാനും ലഭിക്കും.

Latest Videos

Read Also: പിതാവിന്‍റെ മരണത്തിന് കാരണം ഫേസ്ബുക്ക്, മെറ്റയ്ക്കെതിരെ കോടതിയെ സമീപിച്ച് മകന്‍

click me!