ഏറ്റവും ഉയർന്ന ഡാറ്റയാണ് ജിയോ ക്രിക്കറ്റ് പ്ലാനിലുള്ളത്.കൂടാതെ, തടസ്സമില്ലാത്ത ക്രിക്കറ്റ് കാണാനായി ജിയോ ഉപയോക്താക്കൾക്ക് ക്രിക്കറ്റ് ഡാറ്റ-ആഡും പ്രയോജനപ്പെടുത്താം.
മുംബൈ: ക്രിക്കറ്റ് പ്രേമികളേ ഇതിലേ.. ഇതിലേ. എന്നതാണ് ജിയോയുടെ പുതിയ രീതി. ഐപിഎൽ കാണാൻ ആവേശത്തോടെ കാത്തിരിക്കുന്നവർക്ക് ജിയോ ക്രിക്കറ്റ് പ്ലാനുകൾ കമ്പനി അവതരിപ്പിക്കും. ജിയോയുടെ പുതിയതും നിലവിലുള്ളതുമായ ഉപയോക്താക്കൾക്കായി പുതിയ പ്ലാനുകളാണ് കമ്പനി കൊണ്ടുവരുന്നത്.
പുതിയ ജിയോ ക്രിക്കറ്റ് പ്ലാനുകൾ അനുസരിച്ച് അൺലിമിറ്റഡ് ട്രൂ-5ജി ഡാറ്റ ഉപയോഗിച്ച്, സ്‌ക്രീനുകളിലുടനീളം 4K വ്യക്തതയിൽ ഒന്നിലധികം ക്യാമറ ആംഗിളുകൾ വഴി ജിയോ ഉപയോക്താക്കൾക്ക് ലൈവ് മത്സരങ്ങൾ കാണാനാകും. ക്രിക്കറ്റ് പ്രേമികളുടെ എക്സ്പീരിയൻസ് കണക്കിലെടുത്താണ് പ്ലാനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ജിയോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.തടസ്സമില്ലാത്ത സ്ട്രീമിംഗ് അനുഭവം ഉറപ്പാക്കുന്നതിന് 3 ജിബി/ഡേ കൂടാതെ അധിക സൗജന്യ ഡാറ്റ വൗച്ചറുകളും കമ്പനി നൽകും.
undefined
ഏറ്റവും ഉയർന്ന ഡാറ്റയാണ് ജിയോ ക്രിക്കറ്റ് പ്ലാനിലുള്ളത്.കൂടാതെ, തടസ്സമില്ലാത്ത ക്രിക്കറ്റ് കാണാനായി ജിയോ ഉപയോക്താക്കൾക്ക് ക്രിക്കറ്റ് ഡാറ്റ-ആഡും പ്രയോജനപ്പെടുത്താം. 150 ജിബി വരെ ആനുകൂല്യങ്ങളുള്ള എക്‌സ്‌ക്ലൂസീവ് ഡാറ്റ ആഡ്-ഓണും അൺലിമിറ്റഡ് ട്രൂ-5ജി ഡാറ്റയും ഉണ്ട്. ഇന്ന് മുതൽ ഈ ഓഫർ ഉപഭോക്താക്കൾക്ക് ലഭ്യമാകും.ഈ വർഷം അവസാനം നടക്കുന്ന ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും. ഉപയോക്താക്കളുടെ ആസ്വാദനം കണക്കിലെടുത്താണ് പ്ലാനുകൾ ക്രിയേറ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ക്രിക്കറ്റ് സീസണിലെ ആവേശം തങ്ങൾ മനസ്സിലാക്കുന്നു, അതിനാൽ ഉപഭോക്താക്കൾക്ക് മത്സരങ്ങൾ പൂർണ്ണമായി ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഈ എക്സ്ക്ലൂസീവ് പ്ലാനുകളും ഓഫറുകളും സഹായിക്കുമെന്ന് കരുതുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട കൂടുതൽ രസകരമായ പ്രഖ്യാപനങ്ങളും ജിയോ അതിന്റെ ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്ന ആഴത്തിലുള്ള അനുഭവങ്ങളും വരും ദിവസങ്ങളിൽ അവതരിപ്പിക്കും." എന്ന് ജിയോ വക്താവ് പറഞ്ഞു.