ജിയോ ഗിഗാ വരുന്നു; ഇന്‍റര്‍നെറ്റിന് ഇന്ത്യ ഇതുവരെ കാണാത്ത ഓഫറുകള്‍.!

By Web Team  |  First Published Jun 10, 2019, 4:50 PM IST

2500 രൂപ സെക്യൂരിറ്റിയില്‍ ജിയോ ഗിഗാ ഫൈബര്‍ കണക്ഷന്‍ നല്‍കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റൂട്ടറും മറ്റ് അത്യാവശ്യ സാധനങ്ങളും ഈ തുകയില്‍ ലഭിക്കും അതേസമയം,ചില വ്യത്യാസങ്ങള്‍ ഈ രണ്ട് പ്ലാനുകളും തമ്മിലുണ്ട്.


മുംബൈ: റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനമായ ജിയോ ഗിഗാ ഫൈബര്‍  നിരവധി ഓഫറുകളുമായാണ് എത്തുന്നത്. റിപ്പോർട്ട് പ്രകാരം 600 രൂപയില്‍ തുടങ്ങുന്ന ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങളാണ് ജിയോ ഒരുക്കിയിരിക്കുന്നത്.  നിങ്ങള്‍ക്ക് പ്രിവ്യൂ ഓഫറിന്റെ ഭാഗമായി സൗജന്യമായി ഗിഗാഫൈബര്‍ കണക്ഷന്‍ ലഭിക്കും. ഈ ഓഫറിനായി 4,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയി നല്‍കണം. 

എന്നാല്‍ 2500 രൂപ സെക്യൂരിറ്റിയില്‍ ജിയോ ഗിഗാ ഫൈബര്‍ കണക്ഷന്‍ നല്‍കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റൂട്ടറും മറ്റ് അത്യാവശ്യ സാധനങ്ങളും ഈ തുകയില്‍ ലഭിക്കും അതേസമയം,ചില വ്യത്യാസങ്ങള്‍ ഈ രണ്ട് പ്ലാനുകളും തമ്മിലുണ്ട്. ഒരു സിംഗിള്‍ ബാന്‍ഡ് റൂട്ടറാണ് 2,500 രൂപയുടെ പ്ലാനില്‍ നിങ്ങൾക്ക് ലഭിക്കുക.  4,500 രൂപയുടെ പ്ലാനില്‍ 2.5 ഗിഗാഹെര്‍ട്‌സ് മുതല്‍ 5 ഗിഗാഹെര്‍ട്‌സ് വരെ ബാന്‍ഡ് വിഡ്ത്ത് ലഭിക്കുന്ന ഡ്യുവല്‍ ബാന്‍ഡ് ആണ് ലഭിക്കുക.

Latest Videos

undefined

4500 രൂപയുടെ പ്ലാനില്‍ 100 എംബിപിഎസ് വേഗതയില്‍ കണക്ഷന്‍ ലഭിക്കും. എന്നാൽ, 2,500 രൂപയുടെ പ്ലാനില്‍ 50എംബിപിഎസ് വേഗതയിലാണ് ഇന്റര്‍നെറ്റ് ലഭിക്കുക. ഇത് ഗിഗാ ഫൈബര്‍ യഥാര്‍ത്ഥത്തില്‍ വാഗ്ദാനം ചെയ്യുന്ന ഇന്റര്‍നെറ്റ് വേഗതയുടെ പകുതിയാണ്.  

ജിയോ ടിവി ആപ്പും 2500 രൂപയുടെ രൂപയുടെ പ്ലാനില്‍  ലഭിക്കും. വേഗത കുറവാണെങ്കിലും 2500 രൂപയ്ക്ക് മാസം 1100 ജിബി ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കും.  ഈ പ്ലാനുകള്‍ സംബന്ധിച്ച് ജിയോ ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല.

click me!