പോസ്റ്റ് ഇഷ്ടമല്ലെങ്കില്‍ ഒന്നും നോക്കേണ്ടതില്ല, അത് ചെയ്യുക; ഇന്‍സ്റ്റഗ്രാമില്‍ വന്‍ മാറ്റം.!

By Web Team  |  First Published Sep 1, 2022, 7:31 AM IST

നമ്മുടെ ടൈംലൈനിൽ നിന്ന് സജസ്റ്റഡ് പോസ്റ്റുകൾ മറച്ചുവെക്കാനും കഴിയും. ഇതിനായി X ഐക്കൺ അവതരിപ്പിക്കാനും ഇൻസ്റ്റാഗ്രാമിന് പ്ലാനുണ്ട്. 


സന്‍ഫ്രാന്‍സിസ്കോ: ഇൻസ്റ്റഗ്രാം തുറന്നാൽ ചിലപ്പോൾ നമുക്ക് താൽപര്യമില്ലാത്ത നിരവധി പോസ്റ്റുകൾ കാണാൻ കഴിയും. തള്ളി വിട്ടാലും അവയിൽ പലതും വീണ്ടും വീണ്ടും സജക്ഷനിൽ വന്നു കിടക്കുന്നുമുണ്ടാകും. ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇൻസ്റ്റ. അതിന്‍റെ ഭാഗമായി ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമവുമായി ഡവലപ്പർമാർ എത്തിയിട്ടുണ്ട്. 

ഇൻസ്റ്റയിലെ എക്സ്പ്ലോർ സെക്ഷനിൽ വരുന്ന പോസ്റ്റുകൾക്ക് നോട്ട് ഇൻട്രസ്റ്റഡ്  മാർക്ക് നൽകാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഇത്തരത്തിൽ നോട്ട് ഇൻട്രസ്റ്റഡ് മാർക്ക് ചെയ്യുന്ന ഉള്ളടക്കങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമാവും. സമാനമായ ഉള്ളടക്കങ്ങൾ ഇൻസ്റ്റ പാടെ അവഗണിക്കുകയും ചെയ്യും. പിന്നിട് അവയൊന്നും കാണിക്കില്ല.  സജസ്റ്റഡ് പോസ്റ്റുകൾ 30 ദിവസം വരെ കാണിക്കാതിരിക്കുന്നതിനുള്ള ഓപ്ഷനും അവതരിപ്പിക്കുന്നുണ്ട്. സ്‌നൂസ് ഓപ്ഷൻ എന്നാണിത് അറിയപ്പെടുന്നത്.

Latest Videos

undefined

നമ്മുടെ ടൈംലൈനിൽ നിന്ന് സജസ്റ്റഡ് പോസ്റ്റുകൾ മറച്ചുവെക്കാനും കഴിയും. ഇതിനായി X ഐക്കൺ അവതരിപ്പിക്കാനും ഇൻസ്റ്റാഗ്രാമിന് പ്ലാനുണ്ട്. പോസ്റ്റുകളുടെ ക്യാപ്ഷനുകളിലെ കീവേഡുകൾ, ഇമോജികൾ, വാക്യങ്ങൾ, ഹാഷ്ടാഗുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പോസ്റ്റുകൾ ഫിൽറ്റർ ചെയ്യാൻ കഴിഞ്ഞാൽ നന്നായിരുന്നു അല്ലേ. അങ്ങനെ ചിന്തിക്കുന്നവർക്കായി അതിനുള്ള സൗകര്യവും  ജോലികളും നടക്കുന്നുണ്ട്.

ഈ ഫീച്ചർ വരുന്നതോടെ ഇൻസ്റ്റാഗ്രാമിൽ നാം കാണുന്ന  ഉള്ളടക്കങ്ങളിൽ താൽപര്യമില്ലാത്തവ ഒഴിവാക്കാനാകും. കൂടാതെ പോസ്റ്റുകൾ വളരെ കൃത്യമായി ഫിൽറ്റർ ചെയ്‌തെടുക്കാനും  പുതിയ ഫീച്ചറുകളിലൂടെ സഹായിക്കും. ഉപഭോക്താക്കളുടെ താൽപര്യങ്ങൾ മുൻനിർത്തിയാണ് ഇൻസ്റ്റ പുതിയ അപ്ഡേറ്റുകളുമായി രംഗത്ത് എത്തുന്നത്. 

ഉപഭോക്താക്കളിലേക്ക് ഫേവറൈറ്റ് ലിസ്റ്റിലേക്ക് ചേർക്കാവുന്ന അക്കൗണ്ടുകളിൽ നിന്നുളള പോസ്റ്റുകളും കൂടുതലായി ഫീഡിൽ ചേർക്കും. ഇതിന് സമയക്രമം ഉണ്ടായിരിക്കും. ഇൻസ്റ്റയിൽ കൂടുതൽ റീൽസാണെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. കൂടാതെ അടുത്തിടെ പുതിയ മാറ്റവും പിൻവലിച്ചിരുന്നു.ഉപഭോക്താക്കളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നായിരുന്നു നടപടി. 

ഫുൾ സ്ക്രീൻ ഹോം ഫീഡ് ഉൾപ്പടെയുള്ള മാറ്റങ്ങളാണ് ഇൻസ്റ്റഗ്രാം ഒഴിവാക്കിയത്. കൂടാതെ പോസ്റ്റുകൾ റെക്കമെന്റ് ചെയ്യുന്നതിൽ താൽകാലികമായി  കുറവു വരുത്താനും ഇൻസ്റ്റാഗ്രാം തീരുമാനിച്ചു.ടിക്ടോക്കിന് സമാനമായി ഫുൾ സ്ക്രീൻ കാണും വിധത്തിലുള്ള വീഡിയോകൾക്ക് പ്രാധാന്യം നൽകിയുള്ള പുതിയ ഡിസൈൻ പരീക്ഷിക്കുന്നതായിരുന്നു മെറ്റ അവതരിപ്പിച്ചത്.

'മീശക്കാരൻ' വിനീത്, ഇപ്പോൾ ദേവുവും ഗോകുലും; വില്ലന്മാർ ട്രെൻഡിങ്ങ് പ്രൊഫൈലുകൾ, റീൽസ് ലോകത്ത് നടക്കുന്നതെന്ത്?

ദേവുവിനെ മുന്നില്‍നിര്‍ത്തി ശരത് ആസൂത്രണം ചെയ്തത് വന്‍തട്ടിപ്പ്; ഹണിട്രാപ്പില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്

click me!