സെലിബ്രിറ്റി അടക്കം പറഞ്ഞു 'എന്താണ് കാണിച്ചുവച്ചിരിക്കുന്നത്'; യൂടേണ്‍ അടിച്ച് ഇന്‍സ്റ്റഗ്രാം

By Web Team  |  First Published Jul 30, 2022, 9:42 AM IST

ബുധനാഴ്ച മെറ്റാ അതിന്റെ ആദ്യത്തെ ത്രൈമാസ വരുമാന ഇടിവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിനെ മാറ്റത്തിന് പ്രേരിപ്പിച്ചത് ആളുകൾ റീൽസ് കാണാൻ ചെലവഴിച്ച സമയം 30 ശതമാനം വർദ്ധിച്ചതാണെന്ന് സൂചനയുണ്ട്. 


പുതിയ മാറ്റം പിൻവലിച്ച് ഇൻസ്റ്റഗ്രാം. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പ്രതികൂലമായ പ്രതികരണങ്ങളെ തുടർന്നാണ് നടപടി.  ഫുൾ സ്ക്രീൻ ഹോം ഫീഡ് ഉൾപ്പടെയുള്ള മാറ്റങ്ങളാണ് ഇൻസ്റ്റഗ്രാം ഒഴിവാക്കിയിരിക്കുന്നത്.  കൂടാതെ പോസ്റ്റുകൾ റെക്കമെന്റ് ചെയ്യുന്നതിൽ താൽകാലികമായി  കുറവു വരുത്താനും ഇൻസ്റ്റാഗ്രാം തീരുമാനിച്ചു.

ടിക്ടോക്കിന് സമാനമായി ഫുൾ സ്ക്രീൻ കാണും വിധത്തിലുള്ള വീഡിയോകൾക്ക് പ്രാധാന്യം നൽകിയുള്ള പുതിയ ഡിസൈൻ ഈ അടുത്താണ് മെറ്റ ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിച്ചത്. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉയർന്നു.

Latest Videos

undefined

ഇത്തരമൊരു ആശയങ്ങളിൽ നിന്ന് പിന്മാറുകയാണെങ്കിലും പുതിയ ആശയങ്ങളുമായി തിരികെ വരുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ വ്യക്തിത്വങ്ങളും ഫാഷൻ രംഗത്തെ താരങ്ങളുമായ കിം കർദാഷിയൻ, കൈലി ജെന്നർ ഉൾപ്പടെയുള്ളവർ ടിക് ടോക്കിനെ പോലെ ഇൻസ്റ്റഗ്രാം അനുകരിക്കുന്നത്  അവസാനിപ്പിക്കൂവെന്നും പഴയ ഇൻസ്റ്റാഗ്രാമിനെ തിരികെ തരൂ എന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇൻസ്റ്റഗ്രാമിന്റെ ഈ പ്രധാന പിൻമാറ്റം.

പുനർരൂപകൽപ്പനകൾ പലപ്പോഴും മാറ്റാൻ വിമുഖത കാണിക്കുന്ന ഉപയോക്താക്കളുടെ രോഷം ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ സാഹചര്യത്തിൽ ഉയർന്ന അതൃപ്തി ഇന്‍സ്റ്റഗ്രാമിന് പരിഗണിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മൊസേരി പറയുന്നത്. ഉപയോക്താക്കൾ കൂടുതൽ വീഡിയോ കാണുന്ന പ്രവണത യഥാർത്ഥമാണെന്നും ടിക് ടോക്കിന്റെ വളർച്ചയ്ക്ക് മുമ്പുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആളുകൾ യഥാർത്ഥത്തിൽ ഇൻസ്റ്റാഗ്രാമിന്റെ ഡിസൈൻ മാറ്റങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്ന് വ്യക്തമായെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ബുധനാഴ്ച മെറ്റാ അതിന്റെ ആദ്യത്തെ ത്രൈമാസ വരുമാന ഇടിവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിനെ മാറ്റത്തിന് പ്രേരിപ്പിച്ചത് ആളുകൾ റീൽസ് കാണാൻ ചെലവഴിച്ച സമയം 30 ശതമാനം വർദ്ധിച്ചതാണെന്ന് സൂചനയുണ്ട്. ഇൻസ്റ്റഗ്രാമിലെ റീൽസിന്റെ ദൈർഘ്യം കൂട്ടി മെറ്റ രംഗത്തെത്തിയത് അടുത്തിടെയാണ്. 

കൂടാതെ ഏറ്റവും ആളുകൾ ഉപയോഗിക്കുന്ന ആപ്പുകളിലൊന്നായ ടിക്ക്ടോക്കിന് സമാനമായി ഇൻസ്റ്റഗ്രാമിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മെറ്റയുടെ തലവൻ മാർസക്കർബർഗ് തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി അറിയിച്ചിരുന്നു.

അതേ സമയം സോഷ്യല്‍ മീഡിയ ലോകത്ത് മെറ്റയ്ക്ക് ഭീഷണികൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ടിക്ടോക്കാണ് ആണ് ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്പ്, ഏറ്റവും ജനപ്രിയമായ വെബ്സൈറ്റ്, ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോ കമ്പനി. അതേസമയം, ആപ്പിളിന്റെ ആപ്പ് ട്രാക്കിംഗ് സുതാര്യത സവിശേഷത മെറ്റയുടെ പ്രധാന പരസ്യ ബിസിനസിൽ 10 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടാക്കിയത്.

സക്കര്‍ബര്‍ഗ് വെട്ടാന്‍ വച്ചിരിക്കുന്ന ബലിയാടാണോ വാട്ട്സ്ആപ്പ്?; കാര്യങ്ങള്‍ അത്ര പന്തിയല്ല.!

അയല്‍ക്കാരുമായി ഒത്തുപോകാന്‍ പറ്റില്ല; 247 കോടി രൂപ വില വരുന്ന വീട് വിറ്റ് സക്കര്‍ബര്‍ഗ്

click me!