'ഇനി നിങ്ങളും സ്മാര്‍ട്ട്' : ചെറുകിട ബിസിനസ്സുകാരെ സഹായിക്കാന്‍ ഇന്‍സ്റ്റാഗ്രാം

By Web Team  |  First Published May 13, 2020, 10:06 AM IST

ട്വിറ്ററില്‍ പുതിയ സവിശേഷത പ്രഖ്യാപിച്ച ഇന്‍സ്റ്റാഗ്രാം അതിന്റെ ഔദ്യോഗിക ട്വീറ്റില്‍ ഇങ്ങനെ പറയുന്നു, 'ഇന്ന് സ്റ്റോറികളില്‍ ഒരു ചെറുകിട ബിസിനസ് സപ്പോര്‍ട്ട് സ്റ്റിക്കര്‍ ആരംഭിക്കുന്നു, അതിനാല്‍ പ്രിയപ്പെട്ട ചെറുകിട ബിസിനസുകളോട് നിങ്ങള്‍ക്ക് പിന്തുണ കാണിക്കാന്‍ കഴിയും. 


ദില്ലി:കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം തകര്‍ന്നു പോയ ചെറുകിട ബിസിനസ്സുകളെ സഹായിക്കുന്നതിന് ഇന്‍സ്റ്റാഗ്രാം ഒരു പുതിയ ഫീച്ചര്‍ പുറത്തിറക്കി. സ്റ്റോറീസ് ഫീഡില്‍ ആണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഇവിടെ, ''സപ്പോര്‍ട്ട് സ്മോള്‍'' ചേര്‍ത്ത് ഒരു പുതിയ സ്റ്റോറി ഉണ്ടാക്കാനാവും. ഇത് നിരവധി ഉപയോക്താക്കള്‍ ശ്രദ്ധിക്കുമെന്നാണ് ഇന്‍സ്റ്റാഗ്രാം വ്യക്തമാക്കുന്നത്. സ്റ്റോറികള്‍ ടാപ്പുചെയ്യുമ്പോള്‍, ഉപയോക്താക്കള്‍ക്ക് ചുറ്റുമുള്ള ചെറുകിട ബിസിനസുകളുടെ പേരുകള്‍ കാണാന്‍ കഴിയും.

ട്വിറ്ററില്‍ പുതിയ സവിശേഷത പ്രഖ്യാപിച്ച ഇന്‍സ്റ്റാഗ്രാം അതിന്റെ ഔദ്യോഗിക ട്വീറ്റില്‍ ഇങ്ങനെ പറയുന്നു, 'ഇന്ന് സ്റ്റോറികളില്‍ ഒരു ചെറുകിട ബിസിനസ് സപ്പോര്‍ട്ട് സ്റ്റിക്കര്‍ ആരംഭിക്കുന്നു, അതിനാല്‍ പ്രിയപ്പെട്ട ചെറുകിട ബിസിനസുകളോട് നിങ്ങള്‍ക്ക് പിന്തുണ കാണിക്കാന്‍ കഴിയും. ഇത് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ ആയിരിക്കും സ്റ്റോറി ഫീഡില്‍ വരിക. നിങ്ങള്‍ പിന്തുണയ്ക്കുന്ന ബിസിനസ്സുകളെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കാണാനാകുന്ന വിധത്തിലാവും ഇത് ഡിസ്‌പ്ലേ ചെയ്യുക.'

Latest Videos

undefined

അതിനാല്‍, പ്ലാറ്റ്‌ഫോമില്‍ നിങ്ങളുടെ പ്രിയപ്പെട്ട ബിസിനസ്സുകള്‍ പ്രൊമോട്ട് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ സ്റ്റോറിയിലേക്ക് ''ചെറുകിട ബിസിനസ്സിനെ സപ്പോര്‍ട്ട് ചെയ്യുക'' എന്ന സ്റ്റിക്കര്‍ ചേര്‍ത്ത് സ്റ്റോറീസ് ഫീഡിലേക്ക് ഒരു സ്റ്റോറി പോസ്റ്റുചെയ്യാം. ഇത് സ്റ്റിക്കര്‍ കാണാന്‍ മറ്റ് ഉപയോഗങ്ങളെ പ്രാപ്തമാക്കും, ഇത് നിങ്ങള്‍ പ്രൊമോട്ട് ചെയ്യുന്ന കമ്പനിയുടെ ദൃശ്യപരത വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.

പല സ്റ്റോറുകളും അടച്ചിരിക്കുമ്പോഴും സോഷ്യല്‍ മീഡിയ ഒരു ഓണ്‍ലൈന്‍ മെയിന്‍ സ്ട്രീറ്റായി പ്രവര്‍ത്തിക്കുമ്പോഴും, ഓണ്‍ലൈന്‍ ബിസിനസ്സ് ചെയ്യുന്നതിനുള്ള മാറ്റം എന്നത്തേക്കാളും അടിയന്തിരമാണ്. ചെറുകിട ബിസിനസ്സുകളെ പിന്തുണയ്ക്കാനും കണ്ടെത്താനും ആളുകള്‍ക്ക് ഞങ്ങള്‍ പുതിയ വഴികള്‍ പ്രഖ്യാപിക്കുന്നു. ഉപഭോക്താക്കളെ അറിയിക്കുകയും ബന്ധിപ്പിക്കുകയും ഇതിലൂടെ കഴിയും. അതവരുടെ കച്ചവടം മെച്ചപ്പെടുത്തും, ഇന്‍സ്റ്റാഗ്രാം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്‍സ്റ്റാഗ്രാമിനു പുറമേ, ബിസിനസ്സുകള്‍ക്ക് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നത് എളുപ്പമാക്കുന്നതിന് മെസഞ്ചര്‍ ആപ്പിലേക്ക് ഒരു ഡെഡിക്കേറ്റഡ് ബിസിനസ് ഇന്‍ബോക്‌സ് ചേര്‍ക്കാന്‍ ഫേസ്ബുക്കും ഒരുങ്ങുന്നു. ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്ഫോമില്‍ സമീപത്തുള്ള ബിസിനസ്സുകളുടെ ഏറ്റവും പുതിയ അപ്ഡേറ്റുകളും പോസ്റ്റുകളും കാണാന്‍ ഉപയോക്താക്കളെ ഇത് അനുവദിക്കും. സമീപത്തുള്ള ബിസിനസുകള്‍ (നിയര്‍ബൈ ബിസിനസ്) എന്ന പുതിയ സവിശേഷതയും ഫേസ്ബുക്ക് അവതരിപ്പിക്കുന്നു. അവശ്യവസ്തുക്കള്‍ നല്‍കുന്ന ഷോപ്പുകള്‍ കണ്ടെത്തുന്നതിന് ഈ സവിശേഷത ഉപയോക്താക്കളെ സഹായിക്കും. മാത്രമല്ല ഇത് ഉപഭോക്താക്കളുമായി മികച്ച രീതിയില്‍ ബന്ധപ്പെടുന്നതിന് ബിസിനസ്സുകളെയും സഹായിക്കും.

ചെറുകിട ബിസിനസുകള്‍ക്കുള്ള ടൂളുകളും ടിപ്‌സും സഹിതം ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ കോവിഡ് 19 അനുബന്ധ വിവരങ്ങളും ഫേസ്ബുക്ക് പോസ്റ്റ് ചെയ്യും. ബിസിനസുകള്‍ക്ക് ഫേസ്ബുക്ക് ആപ്ലിക്കേഷനിലൂടെയോ അവരുടെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലുകളിലൂടെയോ വിവരങ്ങള്‍ നേടാനാകും. 

click me!