റീല്‍സ് സ്രഷ്ടാക്കള്‍ക്ക് ഹാപ്പിന്യൂസ്, ഇന്‍സ്റ്റാഗ്രാം ഉടനൊരു ബോണസുമായി എത്തുന്നു

By Web Team  |  First Published May 28, 2021, 9:00 PM IST

ആപ്ലിക്കേഷന്‍ ഗവേഷകനായ അലസ്സാന്‍ഡ്രോ പലുസി ആദ്യമായി ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ ഭീമനില്‍ നിന്നുള്ള പ്രഖ്യാപനം ആപ്ലിക്കേഷന്റെ ബാക്ക് എന്‍ഡ് കോഡില്‍ കണ്ടെത്തി. ഇത് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.


വീഡിയോകള്‍ നിര്‍മ്മിച്ചു കൈയടി നേടുന്ന ഇന്‍സ്റ്റാഗ്രാം റീല്‍സ് സ്രഷ്ടാക്കള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. പുതിയ വരുമാന അവസരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ ഇന്‍സ്റ്റാഗ്രാം സ്രഷ്ടാക്കളെ പ്രാപ്തമാക്കുന്നു. ചെറു വീഡിയോകളായ റീല്‍സ് നിര്‍മ്മാതാക്കള്‍ക്ക് ഉടന്‍ തന്നെ ബോണസ് നേടാന്‍ കഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റീലുകള്‍ സൃഷ്ടിക്കുന്ന സ്രഷ്ടാക്കള്‍ക്ക് പണം നല്‍കുന്നതിനായി ഇന്‍സ്റ്റാഗ്രാം ഒരു പുതിയ ബോണസ് പേയ്‌മെന്റ് പ്രോഗ്രാമില്‍ പ്രവര്‍ത്തിക്കുന്നു. ആപ്ലിക്കേഷന്‍ ഗവേഷകനായ അലസ്സാന്‍ഡ്രോ പലുസി ആദ്യമായി ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ ഭീമനില്‍ നിന്നുള്ള പ്രഖ്യാപനം ആപ്ലിക്കേഷന്റെ ബാക്ക് എന്‍ഡ് കോഡില്‍ കണ്ടെത്തി. ഇത് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

പലുസി പങ്കിട്ട സ്‌ക്രീന്‍ഷോട്ട് അനുസരിച്ച്, പുതിയ റീല്‍സ് ഉള്ളടക്കം ഷെയര്‍ ചെയ്യുമ്പോള്‍ ബോണസ് നേടാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുമെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. ഈ ഉപയോക്താക്കള്‍ക്ക് 'വരുമാന ലക്ഷ്യങ്ങള്‍' ഉണ്ടായിരിക്കും. ഒപ്പം വരുമാനം നേടുന്നതിനായി പുരോഗതി ട്രാക്കുചെയ്യാനും കഴിയും. സാധ്യതയുള്ള ബോണസ് പ്രോഗ്രാം സ്‌നാപ്ചാറ്റിന്റെ സ്‌പോട്ട്‌ലൈറ്റ് വീഡിയോകള്‍ക്ക് സമാനമാണെന്ന് തോന്നുന്നു. റീല്‍സ് സ്രഷ്ടാക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാം പണമായി നല്‍കുമോ എന്ന് വ്യക്തമല്ല. എങ്കിലും, സ്രഷ്ടാക്കള്‍ അപ്‌ലോഡുചെയ്ത വീഡിയോകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും വരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Latest Videos

undefined

കഴിഞ്ഞ വര്‍ഷം, ഫേസ്ബുക്ക് ടിക് ടോക്ക് സ്രഷ്ടാക്കളെ ഒരു വലിയ ഫോളോവേഴ്‌സ് ബേസ് ഉപയോഗിച്ച് റീലുകളില്‍ ഉള്ളടക്കം പോസ്റ്റുചെയ്യാന്‍ ക്ഷണിച്ചിരുന്നു. ഇത് വിജയമായതിനെ തുടര്‍ന്നാണ് പുതിയ ഡീല്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. കരാറില്‍ ഒപ്പുവെക്കണമെന്ന വ്യവസ്ഥയില്‍ സ്രഷ്ടാക്കള്‍ക്ക് വീഡിയോ നിര്‍മ്മാണത്തിനായി പണം നല്‍കാമെന്ന് ഫേസ്ബുക്ക് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ടിക് ടോക്കിനെ ഇന്ത്യയില്‍ നിരോധിച്ച ശേഷം, റീല്‍സ്, യൂട്യൂബ് ഷോര്‍ട്ട്‌സ് പോലുള്ള ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ ആരംഭിച്ചിരുന്നു. അത് വന്‍ വിജയവുമായി. വിവിധ എഡിറ്റിംഗ് ടൂളുകളും പ്രത്യേക ഇഫക്റ്റുകളും ഉപയോഗിച്ച് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോ ക്ലിപ്പുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഇത് ടിക് ടോക്ക് ആപ്ലിക്കേഷന് സമാനമാണ്.

കഴിഞ്ഞ മാസം, ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അടുത്ത 36 മാസത്തിനുള്ളില്‍ പുതിയ ഓഡിയോ മാത്രമുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഓഡിയോ ഉല്‍പ്പന്നങ്ങളില്‍ റൂമുകളുടെ ഓഡിയോ പതിപ്പ് ഉള്‍പ്പെടുത്തും, അത് ക്ലൗഡ്ഹൗസിന് സമാനമായിരിക്കും. ഓഡിയോ ഉല്‍പ്പന്നമായ സൗണ്ട്‌ബൈറ്റുകളും ഫേസ്ബുക്ക് ഓഡിയോ ഉല്‍പ്പന്നങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ ന്യൂസ് ഫീഡുകളിലേക്ക് ഈ വ്യക്തിഗത ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയും.

click me!