നിങ്ങള്‍ ഷെയര്‍ ചെയ്യു എന്നാണ് ഇന്‍സ്റ്റഗ്രാം നടപ്പിലാക്കുന്ന നയം. അധികം വൈകാതെ ഇന്‍സ്റ്റഗ്രാമില്‍ നിങ്ങളുടെ പോസ്റ്റ് എത്രപേര്‍ ലൈക്ക് ചെയ്തു എന്ന് എണ്ണം കാണാന്‍ പറ്റില്ല. പകരം ഒരു പേരും and others എന്നായിരിക്കും കാണിക്കുക.
ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാം ഉടന്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന ലൈക്കുകള്‍ നീക്കം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായി ലൈക്കുകള്‍ പലയിടത്തും ഇപ്പോള്‍ തന്നെ കാണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. നിങ്ങള്‍ ഷെയര്‍ ചെയ്യു എന്നാണ് ഇന്‍സ്റ്റഗ്രാം നടപ്പിലാക്കുന്ന നയം. അധികം വൈകാതെ ഇന്‍സ്റ്റഗ്രാമില്‍ നിങ്ങളുടെ പോസ്റ്റ് എത്രപേര്‍ ലൈക്ക് ചെയ്തു എന്ന് എണ്ണം കാണാന്‍ പറ്റില്ല. പകരം ഒരു പേരും and others എന്നായിരിക്കും കാണിക്കുക.
ചില രാജ്യങ്ങളില്‍ ഇപ്പോള്‍ ഇതിന്‍റെ ട്രയല്‍ നടത്തുകയാണ് എന്നാണ് ഇന്‍സ്റ്റഗ്രാമുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ ലൈക്കുകളുടെ എണ്ണം കാണിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമിലെ ലൈക്കുകളുടെ എണ്ണം ഉപയോക്താക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നു എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് നിര്‍ത്താന്‍ ഇന്‍സ്റ്റഗ്രാം തയ്യാറെടുക്കുന്നത്.
നിലനില്‍ കാനഡയ്ക്ക് പുറമേ, ഓസ്ട്രേലിയ, ഇറ്റലി, ന്യൂസിലാന്‍റ് എന്നീ രാജ്യങ്ങളില്‍ ലൈക്കിന്‍റെ എണ്ണമില്ലാത്ത പരീക്ഷണം നടത്തുകയാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാമിലെ ലൈക്കിന്‍റെ എണ്ണം സംബന്ധിച്ച് ആഗോള വ്യാപകമായി ഏറെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രിട്ടീഷ് കൗമരക്കാരി മോളി റസലിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഏറെ വിവാദം ഉയര്‍ന്നിരുന്നു.