ലോകത്തെമ്പാടും ഉള്ള ഇന്‍റര്‍നെറ്റ് ചാര്‍ജുകള്‍ വിശകലനം ചെയ്ത് കേബിള്‍.കോ.യുകെ എന്ന സൈറ്റാണ് ഇത് പറയുന്നത്
ദില്ലി: റിലയന്‍സ് ജിയോയുടെ കടന്നുവരവോടെയാണ് ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ ഇതാ ലോകത്ത് ഏറ്റവും കുറഞ്ഞ ശരാശരി നിരക്കില്‍ ഇന്‍റര്‍നെറ്റ് ലഭിക്കുന്ന രാജ്യം എന്തായാണെന്ന് റിപ്പോര്‍ട്ട്. ലോകത്തെമ്പാടും ഉള്ള ഇന്‍റര്‍നെറ്റ് ചാര്‍ജുകള്‍ വിശകലനം ചെയ്ത് കേബിള്‍.കോ.യുകെ എന്ന സൈറ്റാണ് ഇത് പറയുന്നത്. ഇന്ത്യയില്‍ ശരാശരി ഒരു ജിബി നെറ്റിന്‍റെ നിരക്ക് 18 രൂപയാണ്. അതേ സമയം ആഗോള നിരക്ക് 600 രൂപയാണെന്നും ഇവരുടെ റിപ്പോര്‍ട്ട് പറയുന്നു.
വളരെ സജീവമായ ഒരു സ്മാര്‍ട്ട്ഫോണ്‍ മാര്‍ക്കറ്റാണ് ഇന്ത്യ. ഒപ്പം ടെക്നോളജി പ്രയോജനപ്പെടുത്തുന്ന വലിയൊരു യുവതലമുറയാണ് ഇവിടെ ഉള്ളത്. ഒപ്പം മാറ്റങ്ങള്‍ വേഗം ഉള്‍കൊള്ളുന്ന ടെലികോം എതിരാളികളാണ് കമ്പനികള്‍. അതിനാല്‍ തന്നെ ഡാറ്റയുടെ ചിലവും ആനുപാതികമായി കുറയുന്നുണ്ട്. 430 ദശലക്ഷം സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഉള്ളത്. ഇത് ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ബേസാണ്.
undefined
230 പ്രദേശങ്ങളില്‍ നിന്നുള്ള 6313 ഡാറ്റ താരീഫ് പ്ലാനുകളാണ് ഈ പഠനത്തിന്‍റെ ഭാഗമായി പരിശോധിച്ചത്. ഒക്ടോബര്‍ 23 - നവംബര്‍ 28 2018 കാലത്തായിരുന്നു പഠനം നടത്തിയത്. ഇന്ത്യയിലെ 57 ഡാറ്റ പ്ലാനുകള്‍ പരിശോധിച്ചതില്‍ 1ജിബിക്ക് ഏറ്റവും കുറഞ്ഞ ചാര്‍ജ് 1.41 രൂപയും കൂടിയ ചാര്‍ജ് 98.83 രൂപയുമാണ് എന്ന് കണ്ടെത്തി.
പഠനപ്രകാരം ബ്രിട്ടനില്‍ ഒരു ജിബി ഡാറ്റയ്ക്ക് ബ്രിട്ടനില്‍ 6 ഡോളര്‍ ആണ് ചിലവ്. അമേരിക്കയില്‍ ഇത് 12.37 ഡോളറാണ്. സിംബാബ്വേയിലാണ് ഏറ്റവും കൂടിയ നിരക്ക് ഇവിടെ ഒരു ജിബി നെറ്റിന്‍റെ ചാര്‍ജ് 75 ഡോളറാണ്.