സോഷ്യൽ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ബോഡി സ്‌പ്രേ ലെയേഴ്‌സ് ഷോട്ടിന്റെ പരസ്യം ക്ഷണിച്ച് വരുത്തിയത്.
ദില്ലി: "ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നു" എന്ന പേരില്‍ വന്‍ വിമര്‍ശനം ഉയര്‍ന്ന പരസ്യം കേന്ദ്രം നിരോധിച്ചു. സോഷ്യൽ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ബോഡി സ്‌പ്രേ ലെയേഴ്‌സ് ഷോട്ടിന്റെ പരസ്യം (Layer'r 'Shot' deodorant advertisements) ക്ഷണിച്ച് വരുത്തിയത്.
I&B Ministry suspends controversial deodorant advertisement, orders inquiry
Read Story | https://t.co/4oBVhJOBxZ &B pic.twitter.com/Kpgb4pYJcL
ഒരു പരസ്യത്തിൽ ഒരു കടയിൽ നാല് പേർ സംസാരിക്കുന്നത് കാണാം. സ്‌പ്രേ ലെയേഴ്‌സിന്‍റെ പെർഫ്യൂമിന്റെ ശേഷിക്കുന്ന അവസാന ബോട്ടിലിനായി ഇവര്‍ക്കിടയില്‍ തര്‍ക്കം നടക്കുന്നു. ഈ "ഷോട്ട്" ആരാണ് എടുക്കുകയെന്ന് അവർ ചർച്ച ചെയ്യുന്നത്. കാരണം അവര്‍ നാലാളും ഒരു ബോട്ടിലുമാണ് ഉള്ളത്.
undefined
സംഭാഷണത്തിനിടെ അവിടുത്തേക്ക് ഒരു സ്ത്രീ കടന്നുവരുന്നു. ബോഡി സ്പ്രേയ്ക്ക് പകരം തന്നെയാണ് പറയുന്നത് എന്ന് ആ സ്ത്രീ കരുതുന്നു. നാല് പുരുഷന്മാർ തന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് കരുതി അവരോട് ദേഷ്യത്തോടെ സ്ത്രീ തിരിയുന്നതിനിടെയാണ് സ്പ്രേ കാണുന്നത്.
രണ്ടാമത്തെ പരസ്യം ഒരു കിടപ്പുമുറിയിൽ ഒരു ആണും പെണ്ണും സംസാരിക്കുന്പോള്‍. ആൺകുട്ടിയുടെ നാല് സുഹൃത്തുക്കൾ മുറിയിൽ പ്രവേശിച്ച് പെൺകുട്ടിയോട് എന്ന രീതിയില്‍ അസഭ്യമായ ഒരു ചോദ്യം ചോദിക്കുന്നു. മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ഷോട്ട് പെർഫ്യൂം ഉപയോഗിക്കാമോ എന്നാണ് സുഹൃത്തുക്കൾ ചോദിക്കുകയായിരുന്നുവെന്ന് പരസ്യത്തിന് അവസാനം വ്യക്തമാകുന്നു.
യൂട്യൂബ്, ട്വിറ്റർ (Youtube Twitter) എന്നിവയുടെ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങൾ നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഈ വീഡിയോകൾ സ്ത്രീകളുടെ മാന്യതയ്‌ക്കോ സദാചാരത്തിനോ വേണ്ടിയുള്ള ചിത്രീകരണത്തിന് ഹാനികരവും വിവര സാങ്കേതിക വിദ്യയുടെ ലംഘനവുമാണെന്ന് ഐ ആൻഡ് ബി (I&B ministry) മന്ത്രാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടർ (ഡിജിറ്റൽ മീഡിയ) ക്ഷിതിജ് അഗർവാൾ പ്ലാറ്റ്‌ഫോമുകൾക്ക് നൽകിയ കുറിപ്പിൽ പറഞ്ഞു. കൂടാതെ ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് റൂൾസ് 2021 ന്‍റെ ലംഘനവും ഇവിടെ നടന്നിട്ടുണ്ട്.
ട്വിറ്ററിലെ നിരവധി ഉപയോക്താക്കൾ ഈ പരസ്യം വിചിത്രമാണെന്നും ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്നതായും ആരോപിച്ച് രംഗത്ത് എത്തിയിരുന്നു.
What incredibly tasteless and twisted minds it must take to think up, approve and create these stinking body spray ‘gang rape’ innuendo ads..!! Shameful.
— Farhan Akhtar (@FarOutAkhtar)"ഇത്തരത്തിലുള്ള പരസ്യങ്ങൾക്ക് എങ്ങനെയാണ് അംഗീകാരം ലഭിക്കുന്നത്, അസുഖമുള്ളതും വെറുപ്പുളവാക്കുന്നതും. ഈ ബ്രാന്‍റിന് പിന്നില്‍ വക്രബുദ്ധികളാണ്?," ഒരു ഉപയോക്താവ് എഴുതി. "പുതിയ ലെയേഴ്‌സ് ഷോട്ടിന്റെ പരസ്യങ്ങൾ ആശയം നിർവഹിച്ചതും എഴുതിയതും നിർമ്മിക്കുന്നതും അഭിനയിക്കുന്നതും അംഗീകരിച്ചതും ആരായാലും, നിങ്ങൾ ഓരോരുത്തരും ലജ്ജിക്കുന്നു," മറ്റൊരു ട്വിറ്റർ ഉപയോക്താവ് എഴുതി. ഫറാന്‍ അക്തര്‍ അടക്കം പ്രമുഖരും ഈ വീഡിയോയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.