ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനം വിംഗ് കമാന്‍റര്‍ അഭിനന്ദൻ വർദ്ധമാനോട് സാമ്യമുള്ള വ്യോമസേന പോരാളിയാണ് ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ മൊബൈല്‍ ഗെയിം വരുന്നു. മൊബൈല്‍ ഗെയിമിന്‍റെ ടീസര്‍ കഴിഞ്ഞ ശനിയാഴ്ച പുറത്തുവിട്ടു. ഈ മാസം അവസാനമായിരിക്കും ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ ഗെയിം ലഭ്യമാകുക. ഫ്ലൈറ്റ് സിമുലേറ്റര്‍ ഗെയിം ആണ്. ഇപ്പോള്‍ സിംഗിള്‍ പ്ലെയര്‍ പതിപ്പാണ് ഇറങ്ങുന്നതെങ്കില്‍ ഗെയിമിന്‍റെ മള്‍ട്ടി പ്ലെയര്‍ പതിപ്പ് ഉടന്‍ എത്തുമെന്നാണ് വ്യോമ സേന പറയുന്നത്.
ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനം വിംഗ് കമാന്‍റര്‍ അഭിനന്ദൻ വർദ്ധമാനോട് സാമ്യമുള്ള വ്യോമസേന പോരാളിയാണ് ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. . പാകിസ്ഥാന്‍ വിമാനം വെടിവച്ചിട്ട് അവരുടെ കയ്യില്‍ അകപ്പെടുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത അഭിനന്ദന്‍ വ്യോമസേനയുടെ അഭിമാനമാണ്.
undefined
ജൂലൈ 31ന് ഗെയിം ലഭ്യമാകും എന്നാണ് ടീസര്‍ ട്വീറ്റ് ചെയ്ത് വ്യോമസേന പറയുന്നത്. ഇന്ത്യന്‍ എയര്‍ഫോഴ്സ്: എ കട്ട് എബോ എന്നാണ് ഗെയിമിന്‍റെ പേര്. ആകാശപോരിനായി വിവിധ പോര്‍വിമാനങ്ങള്‍ ടീസറില്‍ കാണിക്കുന്നുണ്ട്.