ദില്ലി: ലോക്ക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ അടച്ചിട്ടത് ഏറെ ചര്‍ച്ച ഉണ്ടാക്കിയിരുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ മെയ് 3വരെ നീട്ടിയ ലോക്ക്ഡൗണ്‍ കാലത്തും മദ്യവില്‍പ്പനയ്ക്ക് ഇളവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പരിഷ്കരിച്ച ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നത്. വ്യാജമദ്യ നിര്‍മ്മാണവും വില്‍പ്പനയും രാജ്യത്ത് കൂടിവരുന്നുണ്ടെന്നാണ് മാധ്യമവാര്‍ത്തകള്‍ നല്‍കുന്ന സൂചന. മദ്യം കിട്ടാതെ വന്നതോടെ രാജ്യത്തിന്റെ പല ഭാഗത്തും ആത്മഹത്യ പ്രവണതകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആസാം, മേഘാലയ ഈ ആഴ്ച മുതല്‍ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചു എന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
'വീട്ടിലിരുന്ന് എങ്ങനെ മദ്യം നിര്‍മ്മിക്കാമെന്നാണ്' ഗൂഗ്‌ളില്‍ ഏറ്റവും കുടുതല്‍ ട്രെന്‍ഡ് ആയ പരിശോധനകള്‍. പ്രധാനമന്ത്രി നരേന്ദ്രമോഡി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മാര്‍ച്ച് 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ഗൂഗ്‌ളില്‍ ഏറ്റവും ട്രെന്‍ഡ് ആയ അന്വേഷണം മദ്യമുണ്ടാക്കുന്ന വിധത്തെ കുറിച്ചായിരുന്നു.
മദ്യം ലഭിക്കാത്തത് ഗൂഗിള്‍ സെര്‍ച്ചിലും കാണാനുണ്ട് എന്നതാണ് വ്യക്തമാക്കുന്നത്. ഗൂഗിളിലെ ട്രെന്‍റിംഗ് സെര്‍ച്ച് റിസല്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. How to make alcohol at home എന്ന് സെര്‍ച്ച് ഗൂഗിളിന്‍റെ ട്രെന്‍റിംഗ് യൂണിറ്റ് പ്രകാരം 5-2 എന്ന നിലയിലായിരുന്നു ലോക്ക്ഡൗണിന് മുന്‍പ് സെര്‍ച്ച്. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് ഇത് 100 യൂണിറ്റുവരെ കുത്തനെ ഉയര്‍ന്നു. ഇന്ത്യയില്‍ ജാര്‍ഖണ്ഡില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഇത് സെര്‍ച്ച് ചെയ്യപ്പെട്ടത്. പിന്നാലെ ദില്ലിയും, ചത്തീസ്ഡഡുമാണ്. കേരളം ഈ ചോദ്യത്തിന് ഉത്തരം തേടിയ ലിസ്റ്റില്‍ 14 സ്ഥാനത്താണ്.
ഇത് പോലെ തന്നെ അല്‍ക്കഹോള്‍ എന്ന സെര്‍ച്ച് ഇന്ത്യയില്‍ മാര്‍ച്ച് ആദ്യത്തോടെ വിവിധ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടിയതോടെ വര്‍ദ്ധിച്ച് ലോക്ക്ഔട്ട് കാലത്ത് 100 യൂണിറ്റിന് അടുത്തേക്ക് ഉയരുന്നതും ഗൂഗിള്‍ ട്രെന്‍റില്‍ കാണാം. ഗോവയാണ് ആല്‍ക്കഹോള്‍ സെര്‍ച്ചില്‍ ഒന്നാമത്. കേരളം 13 സ്ഥാനത്താണ്. where get liquor എന്ന ചോദ്യവും ലോക്ക്ഡൗണ്‍ കാലത്ത് ഗൂഗിളില്‍ ട്രെന്‍റിംഗാണ്. ഈ സെര്‍ച്ചില്‍ ദില്ലിയാണ് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. കര്‍ണാടക മൂന്നാം സ്ഥാനത്തുണ്ട്.