നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുകൾ ഡീലീറ്റ് ചെയ്യപ്പെട്ടേക്കാം; കാരണം ഇതാണ്, പരിഹാരവുമുണ്ട്.!

By Web Team  |  First Published Aug 4, 2023, 5:16 PM IST

അക്കൗണ്ടുകൾ നിഷ്‌ക്രിയമായി ഏറെ നാൾ  പിന്നിട്ടിട്ടുണ്ടെങ്കിൽ അത്തരം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കാമെന്നാണ് ഗൂഗിൾ പ്രൊഡക്‌ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി പറയുന്നത്


പയോഗശൂന്യമായ അക്കൗണ്ടുകൾ ഡീലിറ്റ് ചെയ്യുമെന്ന് നേരത്തെ ഗൂഗിൾ അറിയിച്ചിരുന്നു. ഡിസംബർ 31 മുതൽ അക്കൗണ്ടുകൾ റീമൂവ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്.  സൈബർ കുറ്റവാളികൾ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നത് തടയാനായാണ് അങ്ങനെ ചെയ്യുന്നതെന്നായിരുന്നു ഗൂഗിൾ അന്ന് വ്യക്തമാക്കിയത്.

എന്നാൽ, അക്കൗണ്ടുകൾ നിഷ്‌ക്രിയമായി ഏറെ നാൾ  പിന്നിട്ടിട്ടുണ്ടെങ്കിൽ അത്തരം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കാമെന്നാണ് ഗൂഗിൾ പ്രൊഡക്‌ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി പറയുന്നത്. മാത്രമല്ല, ഈ പഴയ അക്കൗണ്ടുകളിൽ ടു-ഫാക്ടർ ഒതന്റിക്കേഷൻ സെറ്റ്-അപ്പ് ചെയ്തിട്ടില്ലെങ്കിൽ ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റയുടെ അപകടസാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest Videos

undefined

കഴിഞ്ഞ രണ്ട് വർഷമായി നിങ്ങളുടെ ഏതെങ്കിലും ഗൂഗിൾ അക്കൗണ്ടിൽ സൈൻ-ഇൻ ചെയ്‌തിട്ടില്ലെങ്കിൽ, അവ വൈകാതെ ഡീലിറ്റ് ചെയ്യും. എന്നാൽ ജിമെയിൽ, ഡ്രൈവ്, ഡോക്സ്, ഫോട്ടോസ്, മീറ്റ്, കലണ്ടർ തുടങ്ങിയ സേവനങ്ങളിൽ നിന്ന് അക്കൗണ്ടും ഡാറ്റയും ഇല്ലാതാക്കുന്നതിന് മുമ്പ്, നിങ്ങളുടെ അതേ ഇ-മെയിൽ ഐഡിയിലേക്കും ബാക്കപ്പ് ഇമെയിൽ വിലാസത്തിലേക്കും ആവർത്തിച്ച് ഗൂഗിൾ ഇമെയിലുകൾ അയക്കും. സജീവമല്ലാത്ത അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് സൈബർ കുറ്റവാളികളെ തടയുന്നതിനായാണ് നടപടിയെന്ന് ഗൂഗിൾ പറയുന്നു.

ഒരു അക്കൗണ്ട് റീമൂവ് ആക്കി കഴിഞ്ഞാൽ പുതിയ അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുന്നതിന് ഈ ജിമെയിൽ ഉപയോഗിക്കാൻ കഴിയില്ല.  അക്കൗണ്ട് നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ രണ്ട് വർഷത്തിലൊരിക്കൽ എങ്കിലും അക്കൗണ്ട് ലോഗിൻ ചെയ്യുക, അങ്ങനെ ചെയ്താൽ, ഗൂഗിൾ അത് നിഷ്‌ക്രിയമായി ഫ്ലാഗ് ചെയ്യില്ല. അല്ലെങ്കിൽ, ആ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾ ഇമെയിലുകൾ വായിക്കുകയോ അയക്കുകയോ ചെയ്യണം. 

ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുകയോ, യൂട്യൂബിൽ വിഡിയോ സെർച്ച് ചെയ്യുകയോ കാണുകയോ ചെയ്താലും മതി. മറ്റുള്ള വെബ് സൈറ്റുകളിൽ ആ മെയിൽ ഐഡി ഉപയോഗിച്ച് സൈൻ-ഇൻ ചെയ്യാനാകും.

ചാനലുകൾ, കമന്റുകൾ, വീഡിയോകൾ എന്നിവ പോലെയുള്ള യൂട്യൂബ് ആക്‌റ്റിവിറ്റിയുള്ള അല്ലെങ്കിൽ ബാലൻസ് ഉള്ള അക്കൗണ്ടുകൾ ഇല്ലാതാക്കില്ലെന്ന് ഗൂഗിൾ പറഞ്ഞിട്ടുണ്ട്ഏതെങ്കിലും അക്കൗണ്ട് ഉപയോഗിക്കുന്നില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ഡാറ്റ ഡൗൺലോഡ് ചെയ്യാൻ ‘Google Takeout’ സേവനം ഉപയോഗിക്കാവുന്നതാണ്.

ഐഐ കാരണം ഏറ്റവും കൂടുതല്‍‌ ജോലി നഷ്ടപ്പെടുന്നത് സ്ത്രീകള്‍ക്ക്; കാരണം ഇതാണ്.!

യൂട്യൂബ് കാണുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; പ്രമീയം ഫ്രീയായി കിട്ടിയാലോ?

Asianet News Live HD Watch

tags
click me!