ഗൂഗിളിലെ പരസ്യം അടിമുടി മാറും; കൂടുതല്‍ നിയന്ത്രണം പരസ്യം കാണുന്നയാള്‍ക്ക്.!

By Web Team  |  First Published Jul 31, 2020, 7:43 PM IST

‘Why this ad’ എന്ന ഒരു ഐക്കണ്‍ ഇപ്പോള്‍ തന്നെ ബ്രൌസറില്‍ ലഭിക്കും. ഇത് വഴി എന്തുകൊണ്ടാണ് ഈ പരസ്യം നിങ്ങള്‍ക്ക് കാണുവാന്‍ ഇടയായത് എന്ന് വ്യക്തമാകും. 


ന്യൂയോര്‍ക്ക്: തങ്ങളുടെ പ്ലാറ്റ്ഫോമില്‍ പരസ്യം നല്‍കുന്നതിനുള്ള പരസ്യനയത്തില്‍ കാര്യമായ മാറ്റം വരുത്തി ഗൂഗിള്‍. എങ്ങനെയാണ് ഒരു ഉപയോക്താവ് പരസ്യം കാണുന്നത് എന്നത് സംബന്ധിച്ച പ്രൈവസി നയത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പരസ്യ പ്ലാറ്റ്ഫോമായ ഗൂഗിള്‍ മാറ്റം വരുത്തിയിരിക്കുന്നത്.  എങ്ങനെ ഡിജിറ്റല്‍ പരസ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു, ഉപയോക്താവിന്‍റെ വിവരങ്ങളുടെ സംരക്ഷണം, പരസ്യത്തിന് മുകളില്‍ അത് കാണുന്നയാള്‍ക്കുള്ള കൂടുതല്‍ നിയന്ത്രണം എന്നിവ അടിസ്ഥാനമാക്കിയാണ് നയംമാറ്റം.

പുതിയ നയം സംബന്ധിച്ച കാര്യങ്ങളും പുതിയ ടൂളുകളും ഗൂഗിള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. പരസ്യദാതക്കള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളും, ഡാറ്റ പ്രൈവസി കാത്തുകൊണ്ട് മികച്ച പരസ്യാനുഭവങ്ങള്‍ എങ്ങനെയായിരിക്കണമെന്ന ഉദാഹരണങ്ങളും ഗൂഗിള്‍ നല്‍കുമെന്ന് ഇത് പുറത്തിറക്കി ഗൂഗിള്‍ വൈസ് പ്രസിഡന്‍റ് മാര്‍ക്ക് സ്ളല്‍മാന്‍ അറിയിച്ചു. പുതിയ നയത്തിലെ പ്രധാന മാറ്റങ്ങള്‍ ഇവയാണ്.

Latest Videos

undefined

‘Why this ad’ എന്ന ഒരു ഐക്കണ്‍ ഇപ്പോള്‍ തന്നെ ബ്രൌസറില്‍ ലഭിക്കും. ഇത് വഴി എന്തുകൊണ്ടാണ് ഈ പരസ്യം നിങ്ങള്‍ക്ക് കാണുവാന്‍ ഇടയായത് എന്ന് വ്യക്തമാകും. ഇത് നിര്‍ത്താലാക്കുവാനോ, തുടരുവാനോ തീരുമാനം എടുക്കാന്‍ ഉപയോക്താവിനെ ഇത് പ്രാപ്തമാക്കും. 

ഇത് വീഡിയോകളിലേക്കും മറ്റ് നീട്ടുവനാണ് ഗൂഗിള്‍ ആലോചിക്കുന്നത്. ഒപ്പം പരസ്യം ചെയ്യുന്ന സ്ഥാപനത്തെ വെരിഫൈ ചെയ്യാനുള്ള രീതിയും ഗൂഗിള്‍ ഉടന്‍ ആരംഭിക്കും. ഇതിനുള്ള പദ്ധതികള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ദിവസം 15 ദശലക്ഷം പേര്‍ ‘Why this ad’എന്ന സേവനം പരിശോധിക്കുന്നുണ്ട് എന്നാണ് കണക്ക്. 2021 ഓടെ പരസ്യദാതാവിന്‍റെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാകും എന്നാണ് ഗൂഗിള്‍ പറയുന്നത്.

ഇതിനൊപ്പം തന്നെ പരസ്യത്തിലെ കമ്പനിയുടെയും മറ്റ് വിവരങ്ങളുടെ ആധികാരികതയും അന്വേഷിക്കുന്ന ഒരു ഉപയോക്താവിന് ഉപകാരപ്രഥമാകുന്ന 'ആഡ്സ് ട്രാന്‍സ്പരന്‍സി സ്പോട്ട് ലൈറ്റ്' എന്ന ആശയവും ഗൂഗിള്‍ അവതരിപ്പിക്കുന്നു. പ്രൈവസി സാന്‍റ് ബോക്സ് എന്ന പ്രത്യേകതയും ഗൂഗിള്‍ പുതുതായി അവതരിപ്പിക്കുന്നു.

അതേ സമയം പരസ്യദാതക്കള്‍ക്ക് വേണ്ടി പരിഷ്കരിച്ച മാര്‍ഗനിര്‍ദേശങ്ങളും ഗൂഗിള്‍ നല്‍കുന്നുണ്ട്. പരസ്യം കാണുന്ന ഉപയോക്താവുമായി നേരിട്ട് ബന്ധം വളര്‍ത്താനുള്ള രീതികള്‍, ഡാറ്റ മാനേജ്മെന്‍റ്, വില്‍പ്പനക്കാരനും വാങ്ങുന്നയാളുമായുള്ള ബന്ധം, മെഷീന്‍ ലെണിംങ്, ക്ലൌഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഈ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

click me!