ജിമെയില്‍ അവതരിപ്പിക്കുന്ന ഈ പുതിയ സവിശേഷതയിലൂടെ. ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് സേവനം ലഭ്യമല്ലെങ്കിലും അവരുടെ ജിമെയില്‍ സന്ദേശങ്ങൾ വായിക്കാനും പ്രതികരിക്കാനും തിരയാനും കഴിയും.
ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ സംവിധാനമാണ് ജിമെയിൽ (GMail). കഴിഞ്ഞ വർഷം വരെയുള്ള കണക്ക് പ്രകാരം 1.8 ബില്യണിലധികം ആളുകൾ ഈ ഇ-മെയില്‍ സര്‍വീസ് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ഇമെയിൽ ക്ലയന്റ് മാർക്കറ്റ് ഷെയറിന്റെ 18 ശതമാനം ഗൂഗിളിന്‍റെ ഇമെയിൽ സേവനത്തിന്‍റെ പേരിലാണ്. അതിലുപരിയായി, ഏകദേശം 75 ശതമാനം ആളുകളും അവരുടെ മൊബൈൽ ഉപകരണങ്ങള്‍ വഴിയും ജിമെയില്‍ ഉപയോഗിക്കുന്നു. ഈ പ്രത്യേകത മനസിലാക്കി ഓഫ് ലൈനായും ഇ-മെയിലുകള്‍ വായിക്കാനുള്ള പ്രത്യേകത അവതരിപ്പിക്കുകയാണ് ജിമെയില്‍.
ജിമെയില്‍ അവതരിപ്പിക്കുന്ന ഈ പുതിയ സവിശേഷതയിലൂടെ. ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് സേവനം ലഭ്യമല്ലെങ്കിലും അവരുടെ ജിമെയില്‍ സന്ദേശങ്ങൾ വായിക്കാനും പ്രതികരിക്കാനും തിരയാനും കഴിയും. ഇത് ഗൂഗിളില്‍ നിന്നുള്ള ഒരു മികച്ച സവിശേഷതയായാണ്. കുറഞ്ഞ കണക്റ്റിവിറ്റിയുള്ളതോ ഇന്റർനെറ്റ് ഇല്ലാത്തതോ ആയ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിൽ ഇത് ഉപകാരപ്പെടും. കുറച്ച് ലളിതമായ ഘട്ടങ്ങളിലൂടെ ഉപയോക്താക്കൾക്ക് അത് ചെയ്യാൻ കഴിയും. എങ്ങനെയെന്നത് ഇതാ:
undefined
1. mail.google.com എന്ന വിലാസത്തിലേക്ക് പോവുക.
2. ഗൂഗിൾ ഓഫ്‌ലൈൻ ഗൂഗിൾ ക്രോമിൽ മാത്രമേ പ്രവർത്തിക്കൂ. അതും സാധാരണ മോഡില്‍ കോഹിഷന്‍റ് മോഡില്‍ ലഭിക്കില്ല.
3. നിങ്ങൾ ഇൻബോക്‌സിൽ എത്തിക്കഴിഞ്ഞാൽ, ക്രമീകരണങ്ങൾ അല്ലെങ്കിൽ കോഗ്‌വീൽ ബട്ടണിൽ ക്ലിക്കുചെയ്യുക.
4. "“See All Settings."" ക്ലിക്ക് ചെയ്യുക.
5. നിങ്ങൾ പേജിൽ എത്തിക്കഴിഞ്ഞാൽ, “Offline" ടാബിൽ ക്ലിക്ക് ചെയ്യുക.
6. “Enable offline mail" ചെക്ക്‌ബോക്‌സിൽ ക്ലിക്കുചെയ്യുക. നിങ്ങൾ ചെക്ക്‌ബോക്‌സിൽ ക്ലിക്ക് ചെയ്യുമ്പോൾ, ജിമെയില്‍ പുതിയ ക്രമീകരണങ്ങൾ കാണിക്കും.
7. നിങ്ങളുടെ എത്ര ദിവസത്തെ ഇമെയിലുകൾ സമന്വയിപ്പിക്കണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
8. നിങ്ങളുടെ കമ്പ്യൂട്ടറിൽ അവശേഷിക്കുന്ന ഇടത്തിന്റെ അളവ് ഗൂഗിള്‍ കാണിക്കുന്നു, കൂടാതെ കമ്പ്യൂട്ടറിൽ ഓഫ്‌ലൈൻ ഡാറ്റ സൂക്ഷിക്കുന്നതിനോ അല്ലെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് എല്ലാ ഓഫ്‌ലൈൻ ഡാറ്റയും നീക്കംചെയ്യുന്നതിനോ ഉള്ള ഓപ്ഷനും നൽകുന്നു.
9. ഓഫ്‌ലൈൻ ഡാറ്റ സൂക്ഷിക്കാനോ നീക്കംചെയ്യാനോ നിങ്ങൾ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, നിങ്ങൾക്ക് "“Save Changes"" ക്ലിക്ക് ചെയ്യാം.
സ്ലൈസ് ആപ്പ് അപകടകാരിയെന്ന് ഗൂഗിള്‍ അറിയിപ്പ്; പ്രശ്നം പരിഹരിച്ചെന്ന് സ്ലെസ്
അടിമുടി രൂപം മാറി ഗൂഗിള്‍ ന്യൂസ്; പ്രദേശിക വാര്‍ത്തകള്‍ വേഗം കണ്ടെത്താം