ഗ്രൂപ്പ് കോളിംഗ് ഫീച്ചറുമായി ഗൂഗിള്‍ ഡ്യുവോ

By Web Team  |  First Published May 29, 2019, 10:16 PM IST

ഗ്രൂപ്പ് വീഡിയോ കോളിങ് സേവനത്തിനു പുറമെ ഡേറ്റാ സേവിംഗ് മോഡും പുതിയതായി ചേര്‍ത്തിട്ടുണ്ട്. 


ദില്ലി: ഗൂഗിള്‍ ഡ്യുവോയില്‍ ഗ്രൂപ്പ് കോളിംഗ് ഫീച്ചര്‍ എത്തി. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഗൂഗിള്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യയിലാണ് ഈ സംവിധാനം ആദ്യം അവതരിപ്പിച്ചത്. എട്ട് ആളുകള്‍ക്ക് ഒരേസമയം പങ്കെടുക്കാവുന്ന ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനം ആന്‍ഡ്രോയിഡിലെയും ഐഓഎസിലേയും ഗൂഗിള്‍ ഡ്യുവോ ഉപയോക്താക്കള്‍ക്ക് ഇനി ലഭ്യമാകും.

ഗ്രൂപ്പ് വീഡിയോ കോളിങ് സേവനത്തിനു പുറമെ ഡേറ്റാ സേവിംഗ് മോഡും പുതിയതായി ചേര്‍ത്തിട്ടുണ്ട്. ഗൂഗിള്‍ ഡ്യുവോയുടെ ഡേറ്റാ ഉപയോഗം നിയന്ത്രിക്കുന്നതിനായാണ് ഈ സംവിധാനം. വീഡിയോ കോളുകള്‍ക്കിടയില്‍ ഡേറ്റാ ഉപയോഗം 50 ശതമാനം വരെ കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട്.

Latest Videos

click me!