ഡാര്‍ക്ക് വെബില്‍ നിങ്ങളുടെ വല്ല വിവരവും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടോ എന്ന് അറിയാം; ഫീച്ചര്‍ ഇങ്ങനെ.!

By Web Team  |  First Published Oct 17, 2023, 8:06 AM IST

സൈബർ ലോകത്തെ ഇരുണ്ട ഇടനാഴിയാണ് ഡാർക്ക് വെബെന്നാണ് പറയപ്പെടുന്നത്. ഗൂഗിൾ ഡാർക്ക് വെബ് റിപ്പോർട്ട് ഇന്ത്യയിലും മറ്റു ചില പ്രദേശങ്ങളിലും ലഭ്യമാണ്. 


മ്മുടെ വിവരങ്ങളൊക്കെ ഡാർക്ക് വെബിലൂടെ ചോർന്നിട്ടുണ്ടോ? എങ്ങനെ അറിയുമെന്നല്ലേ, വഴിയുണ്ട്. ഇതാ ഗൂഗിൾ ഒരു പുതിയ ഫീച്ചർ രൂപകല്പന ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഉപയോക്താക്കളെ അവരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ പരിരക്ഷിക്കാൻ സഹായിക്കുന്നതിന് വേണ്ടിയാണ്. 

സൈബർ ലോകത്തെ ഇരുണ്ട ഇടനാഴിയാണ് ഡാർക്ക് വെബെന്നാണ് പറയപ്പെടുന്നത്. ഗൂഗിൾ ഡാർക്ക് വെബ് റിപ്പോർട്ട് ഇന്ത്യയിലും മറ്റു ചില പ്രദേശങ്ങളിലും ലഭ്യമാണ്. വരും ആഴ്ചകളിൽ ഇത് ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് കണക്കുകൂട്ടൽ.  നിലവിലെ ഗൂഗിളിന്റെ പുതിയ ഫീച്ചർ അനുസരിച്ച്  സ്വകാര്യ വിവരങ്ങൾ വല്ലതും ഡാർക് വെബിൽ വിൽപ്പനയ്ക്കു വച്ചിട്ടുണ്ടോയെന്നും മറ്റും അറിയാനായി ഡാർക്ക് വെബ് സ്കാൻ ചെയ്യാൻ അനുവദിക്കും. 

Latest Videos

undefined

ഏതെങ്കിലും വിവരങ്ങൾ ഡാർക്ക് വെബിൽ കണ്ടെത്തിയാൽ, ഗൂഗിൾ ഒരു  നോട്ടിഫിക്കേഷൻ നൽകുകയും സ്വയം പരിരക്ഷിക്കാൻ സ്വീകരിക്കാവുന്ന നടപടികളെ കുറിച്ച് സംസാരിക്കുകയും ചെയ്യും.  ഈ ഫീച്ചർ ഉപയോഗിക്കുന്നതിന്  ഒരു ഉപഭോക്തൃ  അക്കൗണ്ടും പണമടച്ചുള്ള ഗൂഗിൾ വൺ അംഗത്വവും ഉണ്ടായിരിക്കണം. സ്വകാര്യ വിവരങ്ങൾക്കായി ഡാർക്ക് വെബ് നിരീക്ഷിക്കാൻ  ഒരു പ്രൊഫൈൽ സജ്ജീകരിക്കാനും അവസരമുണ്ട്. 

ഏതെങ്കിലും വിവരങ്ങൾ ഇത്തരത്തിൽ കണ്ടെത്തിയാൽ ഗൂഗിൾ നോട്ടിഫിക്കേഷൻ നല്കും. പണമടച്ചുള്ള ഗൂഗിൾ വൺ അംഗത്വം ഇല്ലെങ്കിൽപ്പോലും ഗൂഗിൾ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയിൽ വിലാസത്തിനായി ഡാർക്ക് വെബ് റിപ്പോർട്ട് പ്രവർത്തിപ്പിക്കാനാകും.

ഇത് പരീക്ഷിക്കാനായി ഗൂഗിൾ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം. പ്രൊഫൈൽ ഐക്കണിൽ ടാപ്പുചെയ്‌ത് ഡാർക്ക് വെബ് റിപ്പോർട്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക. അടുത്ത പേജിൽ, റൺ സ്കാൻ ബട്ടണിൽ ടാപ്പ് ചെയ്യുക. സ്കാൻ പ്രക്രിയ പൂർത്തിയാകുന്നതുവരെ കാത്തിരിക്കണം. പൂർത്തിയായ ശേഷം റിസൾട്ട് പരിശോധിക്കുക. ഐഡന്റിറ്റി മോഷണം നേരത്തേ കണ്ടുപിടിക്കാൻ ഇത് നിങ്ങളെ സഹായിക്കും.

വിൻഡോസ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്; ഇനി ആ പണി വേണ്ട, ഫ്രീയും ഇല്ല.!

ഈ ഫോണുകളില്‍ ഇനി വാട്‌സ്ആപ്പ് ലഭിക്കില്ല; ഐഫോണും സാംസങും അടക്കം പട്ടികയില്‍ ഈ മോഡലുകള്‍

Asianet News Live

click me!