Garena Free Fire | പബ്ജിയെ വെട്ടി ഫ്രീ ഫയര്‍, ജനപ്രീതി ഉയരുന്നു, കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിം

By Web Team  |  First Published Nov 18, 2021, 2:15 PM IST

ബാറ്റില്‍ റോയല്‍ ഗെയിമര്‍മാരുടെ എണ്ണം എട്ടാം സ്ഥാനത്തായി. മൊത്തത്തിലുള്ള, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍ ഗെയിമുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത് ഫ്രീ ഫയര്‍ ആണ്.


ബ്ജി മൊബൈലിനെയും (PubG) അതിന്റെ ദേശി പതിപ്പായ ബാറ്റില്‍ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യയെയും പിന്തള്ളി ഫ്രീഫയര്‍ (Garena Free Fire) മുന്നില്‍. ഒക്ടോബറിലെ ഡൗണ്‍ലോഡ് ചാര്‍ട്ടുകളില്‍ ഫ്രീ ഫയര്‍ ഒന്നാമതെത്തി. ആപ്പ് അനലിറ്റിക്സ് സ്ഥാപനമായ സെന്‍സര്‍ ടവര്‍ പറയുന്നതനുസരിച്ച്, ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍ ഗെയിം മാത്രമല്ല, ഇന്ത്യയില്‍ ഏറ്റവുമധികം ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് കൂടിയാണ് ഫ്രീ ഫയര്‍. ഒക്ടോബറില്‍ ബാറ്റില്‍ റോയലിന്റെ മൊത്തം ആഗോള ഇന്‍സ്റ്റാളുകള്‍ 34 ദശലക്ഷമായിരുന്നു, അതില്‍ ഇന്ത്യ 30 ശതമാനം വിഹിതം നല്‍കി - അതായത് ഏകദേശം 10.2 ദശലക്ഷം ഇന്‍സ്റ്റാളുകള്‍. ഒക്ടോബര്‍ മാസത്തെ മൊബൈല്‍ ഗെയിമുകളുടെ മൊത്തത്തിലുള്ള റാങ്കിംഗ് പ്രകാരം പബ്ജി താഴേയ്ക്ക് പോയി. 

ബാറ്റില്‍ റോയല്‍ ഗെയിമര്‍മാരുടെ എണ്ണം എട്ടാം സ്ഥാനത്തായി. മൊത്തത്തിലുള്ള, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍ ഗെയിമുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത് ഫ്രീ ഫയര്‍ ആണ്. ലുഡോ കിംഗ്, കാന്‍ഡി ക്രഷ് സാഗ, സബ്വേ സര്‍ഫേഴ്സ്, റോബ്ലോക്സ് തുടങ്ങിയ ഗെയിമുകളും ഫ്രീ ഫയറിനു പിന്നിലുള്ള പട്ടികയിലുണ്ട്. എന്നാല്‍, 19 ദശലക്ഷത്തിനടുത്ത് ഇന്‍സ്റ്റാളുകളിലൂടെ, കാന്‍ഡി ചലഞ്ച് 3ഡി മൊത്തത്തിലുള്ള ഡൗണ്‍ലോഡുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നേടി.

Latest Videos

undefined

എങ്കിലും, ആപ്പിളിന്റെ ആപ്പ് സ്റ്റോറിനെ സംബന്ധിച്ചിടത്തോളം, കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമാണെന്നാണ് റിപ്പോര്‍ട്ട്. ഫ്രീ ഫയറിന് പകരം ലീഗ് ഓഫ് ലെജന്‍ഡ്സ്: വൈല്‍ഡ് റിഫ്റ്റ് ബൈ റയറ്റ് ഗെയിംസ് ആണ് ഒന്നാം സ്ഥാനം നേടിയത്. പുത്തന്‍ നെറ്റ്ഫ്‌ലിക്‌സ് ഷോയുമായുള്ള പങ്കാളിത്തമാണ് അവര്‍ക്ക് ഗുണകരമായത്. ക്യാന്‍ഡി ചലഞ്ച്, കുക്കി കാര്‍വര്‍, 456 തുടങ്ങിയ ഗെയിമുകള്‍ക്ക് മൊത്തത്തിലുള്ള 10 ഡൗണ്‍ലോഡ് റാങ്കിംഗില്‍ എത്താന്‍ കഴിഞ്ഞു. പോപ്പ് സംസ്‌കാരത്തിനനുസരിച്ച് ഗെയിമുകള്‍ ക്രമീകരിക്കാന്‍ ആഗ്രഹിക്കുന്ന ഡെവലപ്പര്‍മാര്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ആഗോളതലത്തില്‍ 53.2 ദശലക്ഷത്തിന്റെ അടിത്തറ സൃഷ്ടിച്ചു. ഒരു ഇന്ത്യന്‍ ഡെവലപ്പര്‍, സ്‌ക്വിഡ് റോയല്‍ ഗെയിം മോഡുകള്‍ സില്ലി വേള്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ചു.

ഒക്ടോബറിലെ മൊബൈല്‍ ഗെയിമുകളുടെ മൊത്തത്തിലുള്ള മൊബൈല്‍ ഡൗണ്‍ലോഡുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഉടനീളം 4.5 ബില്ല്യണ്‍ ആയിരുന്നു, ഇത് വര്‍ഷം തോറും 1.3 ശതമാനം വര്‍ധിക്കുന്നുണ്ട്. ഗെയിം ഡൗണ്‍ലോഡുകളുടെ മുന്‍നിര വിപണിയായി ഇന്ത്യ മാറി, ഇത് മൊത്തം ആഗോള ഡൗണ്‍ലോഡുകളുടെ 16.8 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. ഡൗണ്‍ലോഡുകളില്‍ 8.6 ശതമാനവുമായി യു.എസ് രണ്ടാം സ്ഥാനത്തും 8.3 ശതമാനവുമായി ബ്രസീല്‍ രണ്ടാം സ്ഥാനത്തുമാണ്.

click me!