ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം നിർത്തലാക്കുകയാണെന്ന് ഫേസ്ബുക്ക് ! നിലവിലുള്ള വിവരങ്ങൾ ഡിലീറ്റ് ചെയ്യും

By Web Team  |  First Published Nov 3, 2021, 12:02 AM IST

ഫേസ്ബുക്കിന്റെ ചരിത്രത്തിലെ തന്നെ എറ്റവും നിർണ്ണായകമായ തീരുമാനമങ്ങളിലൊന്നാണ് ഇത്. ഫ്രാൻസിസ് ഹ്യൂഗൻ്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പരുങ്ങലിലായ കമ്പനിയുടെ പുതിയ നീക്കം വിവാദങ്ങളിൽ നിന്ന് രക്ഷയാകുമോയെന്നാണ് കണ്ടറിയേണ്ടത്. 


മെൻലോ പാ‌ർക്ക്: ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം നിർത്തലാക്കുകയാണെന്ന് ഫേസ്ബുക്ക്. ഒരു ബില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ നീക്കം ചെയ്യുമെന്നാണ് സമൂഹമാധ്യമത്തിൻ്റെ പ്രഖ്യാപനം. സമൂഹത്തിൽ നിന്നുയർന്നു വരുന്ന ആശങ്ക  ഉൾക്കൊണ്ടാണ് തീരുമാനം എന്ന്  ഫേസ്ബുക്കിൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വൈസ് പ്രസിഡൻ്റ് ജെറോമി പെസെൻ്റി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. നിലവിൽ ഫേഷ്യൽ റെക്കഗ്നിഷന് സമ്മതം അറിയിച്ചിട്ടുള്ള ഉപയോക്താക്കളെ ചിത്രങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ് ടാഗ് ചെയ്യുന്നത് ഇതോടെ നിർത്തുകയാണ്. 

ഫേസ്ബുക്കിൻ്റെ ബ്ലോഗ് പോസ്റ്റ് ഇവിടെ വായിക്കാം

Latest Videos

undefined

ഫേസ്ബുക്കിന്റെ ചരിത്രത്തിലെ തന്നെ എറ്റവും നിർണ്ണായകമായ തീരുമാനമങ്ങളിലൊന്നാണ് ഇത്. ഫേസ്ബുക്ക് വ്യക്തി വിവരങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഭരണകൂടങ്ങൾ തന്നെ തെറ്റായ രീതിയിൽ പ്രയോജനപ്പെടുത്തുന്നുവെന്ന വിമർശനങ്ങൾ നിലനിൽക്കെയാണ് പുതിയ തീരുമാനം. ഉപയോക്താവിന്റെ സ്വകാര്യത

ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യയ്ക്ക് ഭാവിയിൽ നിർണ്ണായക സ്ഥാനമുണ്ടാവുമെന്ന് വിശ്വസിക്കുന്നു. പക്ഷേ നിലവിൽ ഈ വിവരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായ മാർഗരേഖകളും നിയമങ്ങളും ഇല്ലാത്തതിനാലാണ് ഈ നീക്കമെന്ന് ഫേസ്ബുക്ക് വിശദീകരിക്കുന്നു.

Read More: ഫേസ്ബുക്കിന് പേരുമാറ്റം; മാതൃ കമ്പനിയെ 'മെറ്റ' എന്ന് വിളിച്ച് മാർക്ക് സക്കർബർഗ്

കമ്പനിയുടെ ഘടന മാറ്റുകയും മാതൃകമ്പനിയുടെ പേര് തന്നെ മാറ്റുകയും ചെയ്തതിന് പിന്നാലെയാണ് നിർണ്ണായക പ്രഖ്യാപനം. ഫ്രാൻസിസ് ഹ്യൂഗൻ്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പരുങ്ങലിലായ കമ്പനിയുടെ പുതിയ നീക്കം വിവാദങ്ങളിൽ നിന്ന് രക്ഷയാകുമോയെന്നാണ് കണ്ടറിയേണ്ടത്. 

click me!