രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ നിർണായക നടപടികളുമായി ഫേസ്‌ബുക്ക്

By Web Team  |  First Published Jan 28, 2021, 6:47 AM IST

ഫേസ്‌ബുക്കിന്‍റെ ന്യൂസ്ഫീഡിൽ രാഷ്ട്രീയ പോസ്റ്റുകൾ കുറയ്ക്കും. വ്യക്തികൾ രാഷ്ട്രീയ ഗ്രൂപ്പുകളിൽ അംഗമാകുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നും സക്കർബർഗ്. 


ന്യൂയോര്‍ക്ക്: ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫേസ്‌ബുക്ക്. ആളുകൾ തമ്മിലുള്ള ഭിന്നതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുമെന്ന് ഫേസ്‌ബുക്ക് മേധാവി മാർക്ക് സക്കർബർഗ് വ്യക്തമാക്കി. വ്യക്തികൾ രാഷ്ട്രീയ ഗ്രൂപ്പുകളിൽ അംഗമാകുന്നത് പ്രോത്സാഹിപ്പിക്കില്ലെന്ന് സക്കർബർഗ്. 

ഗ്രൂപ്പ് സജഷനുകളിൽ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കും. രാഷ്ട്രീയഭിന്നത പ്രചരിപ്പിക്കുന്ന ചർച്ചകൾ കുറയ്ക്കുമെന്നും സക്കർബർഗ് വ്യക്തമാക്കി. അൽഗോരിതത്തിൽ ഇതിനായുള്ള മാറ്റങ്ങൾ വരുത്തും. ക്യാപിറ്റോൾ കലാപത്തിന് ശേഷം അമേരിക്കയിലെ ഫേസ്‌ബുക്ക് ഉപയോക്താക്കൾക്ക് ഈ മാറ്റങ്ങൾ നടപ്പാക്കിയിരുന്നു. ഇത് ലോകമെങ്ങും വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. രാഷ്ട്രീയ വിവാദങ്ങളിലൂടെ കലാപമുണ്ടാക്കുന്നതായി ഫേസ്ബുക്കിനെതിരെ വിവിധ രാജ്യങ്ങളിൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 

Latest Videos

click me!