'ഗൂഗിളിനെ അങ്ങ് കൂടുതല്‍ ആശ്രയിക്കേണ്ട' ; ഫേസ്ബുക്ക് പുതിയ തന്ത്രം ഇറക്കുന്നു

By Web Team  |  First Published Dec 21, 2019, 7:03 PM IST

'അടുത്ത തലമുറയില്‍ ഞങ്ങള്‍ക്ക് ഇടമുണ്ടെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നു. അതിനായി സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള യത്‌നത്തിലാണ്. വിപണനസ്ഥലത്തെയോ എതിരാളികളെയോ കീഴടക്കാന്‍ കഴിയുമെന്ന് കഴിയുമെന്ന് ഉറപ്പില്ലെങ്കിലും, അത് സ്വയം ചെയ്യാന്‍ പോകുകയാണ്,'


സന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, മെസഞ്ചര്‍ എന്നീ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ആധിപത്യം സൃഷ്ടിച്ച ശേഷം ഫേസ്ബുക്ക്, ഒക്കുലസ്, പോര്‍ട്ടല്‍ ഉപകരണങ്ങള്‍ വഴി ഹാര്‍ഡ്‌വെയര്‍ സ്‌പെയ്‌സിലേക്ക് കടക്കുകയാണ്. ആപ്പിളും ഗൂഗിളും ആധിപത്യം പുലര്‍ത്തുന്ന ലോകത്ത് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

ഭാവിയിലെ ഉപകരണങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഗൂഗിളിന്‍റെ ആന്‍ഡ്രോയിഡ് ഒഎസിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിനായി ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദി ഇന്‍ഫര്‍മേഷന്‍ (ദി വെര്‍ജ് വഴി) റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍, കമ്പനിയുടെ ഒക്കുലസ് വിആര്‍ സെറ്റുകളും പോര്‍ട്ടല്‍ സ്മാര്‍ട്ട് ഡിസ്‌പ്ലേകളും ആന്‍ഡ്രോയിഡ് ഒഎസിന്റെ പരിഷ്‌കരിച്ച പതിപ്പാണ് നല്‍കുന്നത്. മൈക്രോസോഫ്റ്റ് വെറ്ററന്‍ മാര്‍ക്ക് ലൂക്കോവ്‌സ്‌കിയുടെ നേതൃത്വത്തിലുള്ള ഒരു ടീം നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒ.എസ്, കമ്പനിയെ ഗൂഗിളില്‍ ആശ്രയിക്കുന്നത് കുറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യും.

Latest Videos

undefined

Read Also: 'ക്രോം വേഗം അപ്‌ഡേറ്റ് ചെയ്‌തോളൂ': പണി കിട്ടാന്‍ സാധ്യതയുണ്ട്...

'അടുത്ത തലമുറയില്‍ ഞങ്ങള്‍ക്ക് ഇടമുണ്ടെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നു. അതിനായി സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള യത്‌നത്തിലാണ്. വിപണനസ്ഥലത്തെയോ എതിരാളികളെയോ കീഴടക്കാന്‍ കഴിയുമെന്ന് കഴിയുമെന്ന് ഉറപ്പില്ലെങ്കിലും, അത് സ്വയം ചെയ്യാന്‍ പോകുകയാണ്,' ഫേസ്ബുക്കിന്റെ ഹാര്‍ഡ്‌വെയര്‍ മേധാവി, ആന്‍ഡ്രൂ ബോസ്വര്‍ത്ത് പറഞ്ഞു.

ഒ.എസ് നിര്‍മ്മിക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ മുന്‍ ശ്രമം വിജയിച്ചില്ല എന്നത് എടുത്തുപറയേണ്ടതാണ്. ഫെയ്‌സ്ബുക്ക് ഹോം പ്രധാനമായും ആന്‍ഡ്രോയിഡ് ഒഎസിന്റെ ഫോര്‍ക്ക് പതിപ്പായിരുന്നു, ഇത് യുഎസിലെ എച്ച്ടിസി, സാംസങ് ഉപകരണങ്ങളില്‍ ലഭ്യമാണ്.

ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിനൊപ്പം, 2023 ല്‍ കമ്പനി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന 'ഓറിയോണ്‍' എന്ന രഹസ്യനാമമുള്ള റിയാലിറ്റി പവര്‍ ഗ്ലാസുകളും വികസിപ്പിച്ചെടുക്കുന്നുണ്ട്. ഈ സോഷ്യല്‍ മീഡിയ ഭീമന്‍ സ്വന്തം കസ്റ്റം ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഒരു വെര്‍ച്വല്‍ അസിസ്റ്റന്റ് എന്ന സവിശേഷത ഈ വര്‍ഷം ആരംഭിക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 

ചിപ്പിനൊപ്പം ഒരു പുതിയ ഒഎസും മികച്ച വിര്‍ച്വല്‍ അസിസ്റ്റന്റും (എം പോലെയല്ല) ഒരു സ്വതന്ത്ര ഇക്കോസിസ്റ്റത്തിനായുള്ള പ്രയത്‌നം പോലെ തോന്നാമെങ്കിലും ഇത് ഫെയ്‌സ്ബുക്കിനെയും അതിന്റെ ഉപകരണങ്ങളെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതു തന്നെയാണ്.

click me!