യാഥാര്‍ത്ഥ്യമെന്ന് തോന്നുന്ന ചിത്രങ്ങളായിരുന്നു ആപ്ലിക്കേഷനിലൂടെ നിര്‍മ്മിച്ചിരുന്നത്. ഡീപ്പ് ന്യൂഡ് ആപ്പ് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായെങ്കിലും ഇതിന്‍റെ കോഡുകള്‍ ഇന്‍റര്‍നെറ്റില്‍ ഇപ്പോഴും ലഭ്യമാണെന്നും അവ ദുരുപയോഗം ചെയ്യപ്പെടാമെന്നും ആശങ്കയുണ്ട്.
ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം ഭയന്ന് ഡീപ്പ് ന്യൂഡ് ആപ്ലിക്കേഷന്‍ പിന്‍വലിച്ചു. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സിന്‍റെ സഹായത്തോടെ ഒരാളുടെ ശരീരം വിവസ്ത്രരാക്കാന്‍ സഹായിച്ച ആപ്ലിക്കേഷനായിരുന്നു ഡീപ്പ് ന്യൂഡ്. ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യയുടെ മറ്റൊരു രൂപമായിരുന്ന ഡീപ് ന്യൂഡ്. പണം വാങ്ങിയും, സൗജന്യമായും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു.
യാഥാര്‍ത്ഥ്യമെന്ന് തോന്നുന്ന ചിത്രങ്ങളായിരുന്നു ആപ്ലിക്കേഷനിലൂടെ നിര്‍മ്മിച്ചിരുന്നത്. ഡീപ്പ് ന്യൂഡ് ആപ്പ് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായെങ്കിലും ഇതിന്‍റെ കോഡുകള്‍ ഇന്‍റര്‍നെറ്റില്‍ ഇപ്പോഴും ലഭ്യമാണെന്നും അവ ദുരുപയോഗം ചെയ്യപ്പെടാമെന്നും ആശങ്കയുണ്ട്. സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടും അഞ്ച് ലക്ഷത്തോളം പേര്‍ ഇത് ഉപയോഗിച്ചെങ്കില്‍ ഇവിടെ ദുരുപയോഗം നടക്കാനുള്ള സാധ്യതയേറെയാണെന്നും ആ രീതിയില്‍ പണമുണ്ടാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഡീപ്പ് ന്യൂഡ് നിര്‍മാതാക്കള്‍ വ്യക്തമാക്കി.
ഡീപ്പ്‌ന്യൂഡ് ആപ്പ് പിന്‍വലിക്കുന്നതായറിയിക്കുന്ന ട്വീറ്റിലാണ് അതിന്റെ നിര്‍മാതാക്കള്‍ ഇക്കാര്യം അറിയിച്ചത്. വിനോദത്തിന് വേണ്ടിയാണ് മാസങ്ങള്‍ക്ക് മുമ്പ് ഡീപ്പ് ഫേക്ക് സോഫ്റ്റ് വെയര്‍ അവതരിപ്പിച്ചതെന്നും എന്നാല്‍ ഇത് വൈറലായിമാറുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നും അതിലേക്കുള്ള ആളുകളുടെ വരവ് നിയന്ത്രിക്കാനായില്ലെന്നും ഡീപ്പ് ന്യൂഡ് നിര്‍മാതാക്കള്‍ തുറന്നു പറഞ്ഞു.