പാസോ റോബിൾസിലെ റിപ്പബ്ലിക്കൻ പ്രതിനിധി ജോർദാൻ കണ്ണിംഗ്ഹാമും ഓക്ക്ലാൻഡിലെ ഡെമോക്രാറ്റ് പ്രതിനിധി ബഫി വിക്സും ചേർന്ന് സാൻഡീഗോ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോ ചിൽഡ്രൻസ് അഡ്വക്കസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെയാണ് ഈ ബില്ല് അവതരിപ്പിച്ചു.
ലോസ് അഞ്ചിലസ്: സോഷ്യൽ മീഡിയ ആപ്പുകൾക്ക് (Social Media Apps) അടിമകളാകുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് സോഷ്യല്‍ മീഡിയ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം എന്ന ബില്ല് കാലിഫോര്‍ണിയ (California) നിയമസഭയില്‍ ചൊവ്വാഴ്ച അവതരിപ്പിച്ചു. ഒരൂകൂട്ടം നിയമനിർമ്മാതാക്കൾ സമർപ്പിച്ച ബില്ലിന് (Bill) കീഴിൽ സോഷ്യല്‍ മീഡിയ കമ്പനികള്‍ (Social Media Companies) നഷ്ടപരിഹാരം കേസെടുക്കാനും വകുപ്പുണ്ട്.
അസംബ്ലി ബിൽ 2408, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഡ്യൂട്ടി ടു ചിൽഡ്രൻ ആക്റ്റ് എന്നാണ് അവതരിപ്പിക്കപ്പെട്ട ബില്ലിന്‍റെ പേര്, പാസോ റോബിൾസിലെ റിപ്പബ്ലിക്കൻ പ്രതിനിധി ജോർദാൻ കണ്ണിംഗ്ഹാമും ഓക്ക്ലാൻഡിലെ ഡെമോക്രാറ്റ് പ്രതിനിധി ബഫി വിക്സും ചേർന്ന് സാൻഡീഗോ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോ ചിൽഡ്രൻസ് അഡ്വക്കസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെയാണ് ഈ ബില്ല് അവതരിപ്പിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എത്തുന്ന കുട്ടികള്‍ ചൂഷണം ചെയ്യുന്നത് തടയുന്നതിനുള്ള നിയമനിർമ്മാണമാണ് ബില്ലിന്‍റെ ലക്ഷ്യം. ഇതിനുള്ള യുഎസിലെ എറ്റവുംവലിയ രാഷ്ട്രീയ ശ്രമമാണ് ഇതെന്നാണ് ലോസ് അഞ്ചിലോസ് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.
undefined
"ഈ കമ്പനികളിൽ ചിലത് അവരുടെ ആപ്പുകളിൽ മനഃപൂർവ്വം കുട്ടികളെ കെണിയില്‍പ്പെടുത്താന്‍, കുട്ടികൾ ഉപയോഗിക്കുന്നുണ്ടെന്ന് ഈ കമ്പനികള്‍ക്ക് വ്യക്തമായി അറിയാം. ഈ ആപ്പിലെ സവിശേഷതകള്‍ സോഷ്യല്‍മീഡിയ കുട്ടികൾ കൂടുതൽ കൂടുതൽ ഉപയോഗിക്കുന്നതിന് കാരണമാകുന്നു, ഇത് ആസക്തിയിലേക്ക് നയിക്കും," കന്നിംഗ്ഹാം ഒരു അഭിമുഖത്തിൽ പറഞ്ഞു.
"അപ്പോൾ എനിക്കുള്ള ചോദ്യം ഇതാണ് ... ആരാണ് ഇതിന്റെ സാമൂഹിക ചെലവ് നൽകേണ്ടത്? ഇത് സ്കൂളുകളും മാതാപിതാക്കളും കുട്ടികളും വഹിക്കണോ, അതോ ഈ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്ന് ലാഭം നേടിയ കമ്പനികൾ ഭാഗികമായി വഹിക്കണോ?
നിങ്ങൾ കുട്ടികൾക്ക് വിൽക്കുന്ന ഏത് ഉൽപ്പന്നത്തിലും അത് സുരക്ഷിതമാണെന്ന് നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. കളിപ്പാട്ടങ്ങളുടെ കാര്യത്തിലും, കുട്ടികളുടെ കിടക്കയില്‍ വയ്ക്കേണ്ട വസ്തുക്കളില്‍ പോലും അത് ചെയ്യാറുണ്ട് - ഇനി സമൂഹം, സോഷ്യൽ മീഡിയയുടെ കാര്യം വരുമ്പോൾ. അത് ചെയ്യാനുള്ള സമയമാണിതെന്ന് ഞാൻ കരുതുന്നു” -ജോർദാൻ കണ്ണിംഗ്ഹാമും പറയുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കുട്ടികള്‍ അടിമയാകാതിരിക്കാന്‍ പുതിയ ബില്ല് കമ്പനികളെ ബാധ്യസ്ഥമാക്കുമെന്നും, ആവശ്യമെങ്കിൽ അവരുടെ ഡിസൈൻ സവിശേഷതകളും ഡാറ്റ ശേഖരണ രീതികളും ഭേദഗതി ചെയ്യിക്കാനും സാധ്യതയുണ്ടെന്നാണ് ബില്ലിന്‍റെ നിര്‍മ്മാതാക്കള്‍ പറയുന്നത് - തുടർന്ന് ഏതെങ്കിലും കുട്ടികളുടെ പേരിൽ നിയമനടപടി സ്വീകരിക്കാൻ മാതാപിതാക്കളെയും രക്ഷിതാക്കളെയും സഹായിക്കാനും ബില്ല് ആവശ്യപ്പെടുന്നുണ്ട്.