മൈക്രോസോഫ്റ്റ് ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ വാങ്ങുന്നതിന് ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അങ്ങനെ സംഭവിച്ചാലും ഈ ആപ്പിനെ നിരോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൈക്രോസോഫ്റ്റിന്റെ കച്ചവടം പുറത്തുവന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് ടിക് ടോക്കിനെ നിരോധിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.
മൈക്രോസോഫ്റ്റ് ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ വാങ്ങുന്നതിനായി ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അങ്ങനെ സംഭവിച്ചാലും ഈ ആപ്പിനെ നിരോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൈക്രോസോഫ്റ്റിന്റെ ടിക് ടോക് വാങ്ങല്‍ സംബന്ധിച്ച വാര്‍ത്തകള്‍ വന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ടിക് ടോക്കിനെ നിരോധിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.
ചൈനീസ് കമ്പനികള്‍ക്കെതിരായ യുഎസ് സര്‍ക്കാര്‍ കര്‍ശനമായ നിലപാടിന് ടിക്ക് ടോക്ക് ഇരയാവുകയാണെന്ന വാദമുണ്ടെങ്കിലും ട്രംപ് അയയാന്‍ ഇടയില്ല. നിലവില്‍ നിരോധനം പ്രാബല്യത്തില്‍ വരുന്നതിനായി ട്രംപിന്റെ ഒപ്പിനായി മാത്രമാണ് കാത്തിരിക്കുന്നതത്രേ.
undefined
'ടിക് ടോക്കിനെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ അവരെ അമേരിക്കയില്‍ നിന്ന് വിലക്കുകയാണ്,' ട്രംപ് പറഞ്ഞതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ടിക്ക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ ഒരു അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കാന്‍ ബൈറ്റ്ഡാന്‍സിനെ നിര്‍ബന്ധിക്കുന്ന ഒരു ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഒപ്പുവെക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു.
ടിക് ടോക്കിനുള്ള നിലവിലെ ദുരിതങ്ങള്‍ അവസാനിപ്പിക്കാനും ദേശീയ സുരക്ഷയെക്കുറിച്ചുള്ള ആശയങ്ങള്‍ കുറയ്ക്കാനും ട്രംപ് അത്തരമൊരു നീക്കം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. ടിക്ക് ടോക്കിനെ നിരോധിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് ഒപ്പിടാന്‍ അവകാശമുണ്ട്, ടിക് ടോക്കിനെ യുഎസിലെ ദേശീയ സുരക്ഷാ ഭീഷണിയായി കണക്കാക്കി അതിനെ തടയാന്‍ അദ്ദേഹത്തിനു കഴിയും.
70 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള യുഎസിലെ ടിക്ക് ടോക്കിന്റെ കാര്യം ഏതാണ്ട് അപകടത്തിലാണെന്ന് ഉറപ്പായി കഴിഞ്ഞു. ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിനെ യുഎസ് ഭരണകൂടം നിരോധിക്കുകയാണെങ്കില്‍, ടിക്ക് ടോക്കിനെ തങ്ങളുടെ ഏറ്റവും വലിയ എതിരാളിയായി കാണുന്നവര്‍ക്ക് അത് ആശ്വാസമാകും. പ്രത്യേകിച്ചും ഫേസ്ബുക്കിന്റെ പുതിയ റീല്‍സ് എന്ന ആപ്പിന്.
ഫേസ്ബുക്കും സ്‌നാപ്ചാറ്റും ഈ സവിശേഷതകള്‍ അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍, ടിക് ടോക്ക് ഉപയോക്താക്കള്‍ക്കിടയില്‍ അതു കത്തിക്കയറുമോയെന്നു കണ്ടറിയണം. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബും സമാന പ്രവര്‍ത്തനങ്ങളിലാണ്. ടിക്ക് ടോക്കിന് വളരെയധികം ജനപ്രീതി ഉണ്ട്, അതിന്റെ ഹ്രസ്വരൂപത്തിലുള്ള വീഡിയോ റീമിക്‌സിംഗ് സവിശേഷതയ്ക്കും വീഡിയോയുമായി ബന്ധപ്പെട്ട മറ്റ് സവിശേഷതകളുമാണ് ജനപ്രീതി വര്‍ദ്ധിപ്പിച്ചത്.
ഈ ആഴ്ച ആദ്യം നടന്ന കോണ്‍ഗ്രസ് ആന്റിട്രസ്റ്റ് ഹിയറിംഗില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു, ടിക് ടോക്ക് തന്റെ സോഷ്യല്‍ മീഡിയ കമ്പനിയുടെ എതിരാളിയാണെന്നും ഇത് നിലവില്‍ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുമാണെന്നും. ടിക്ക് ടോക്ക് വാങ്ങുന്നത് ആമസോണ്‍, ഫേസ്ബുക്ക്, ആല്‍ഫബെറ്റ് (ഗൂഗിള്‍), ആപ്പിള്‍ എന്നിവയുള്‍പ്പെടെയുള്ള ബിഗ് ടെക് കമ്പനികള്‍ക്കെതിരെ മൈക്രോസോഫ്റ്റിനെ ഉയര്‍ത്തും.