ഇ-സിഗരറ്റ് സംബന്ധിച്ച് ആപ്പുകള്‍ നീക്കം ചെയ്ത് ആപ്പിള്‍

By Web Team  |  First Published Nov 16, 2019, 10:33 PM IST

ഇ-സിഗരറ്റ് ഉത്പന്നങ്ങളുടെ ഉപയോഗത്തെയും, വിപണനത്തെയും പ്രോത്സാഹിപ്പിക്കുന്ന എല്ലാതരം ആപ്പുകളും പുതിയ ആപ്പ് സ്റ്റോര്‍ മാര്‍ഗനിര്‍ദേശങ്ങളുടെ അപ്ഡേറ്റിലൂടെ നീക്കം ചെയ്തു. ആപ്പിള്‍ വക്താവ് പുതിയ പ്രസ്താവനയിലൂടെ അറിയിച്ചു.


ന്യൂയോര്‍ക്ക്: ഇ-സിഗരറ്റ് സംബന്ധിച്ച് ആപ്പുകള്‍ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്ത് ആപ്പിള്‍. ഇനിമുതല്‍ ഈ ആപ്പുകള്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. പൊതുജന ആരോഗ്യത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതും, യുവാക്കള്‍ക്ക് ആനാരോഗ്യം ഉണ്ടാക്കുന്നതിനാലുമാണ് ഈ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് എന്ന് ആപ്പിള്‍ അറിയിക്കുന്നു.

ഇ-സിഗരറ്റ് ഉത്പന്നങ്ങളുടെ ഉപയോഗത്തെയും, വിപണനത്തെയും പ്രോത്സാഹിപ്പിക്കുന്ന എല്ലാതരം ആപ്പുകളും പുതിയ ആപ്പ് സ്റ്റോര്‍ മാര്‍ഗനിര്‍ദേശങ്ങളുടെ അപ്ഡേറ്റിലൂടെ നീക്കം ചെയ്തു. ആപ്പിള്‍ വക്താവ് പുതിയ പ്രസ്താവനയിലൂടെ അറിയിച്ചു.

Latest Videos

undefined

റിപ്പോര്‍ട്ട് പ്രകാരം 181 ആപ്പുകളാണ് ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്. ഇതില്‍ ഇ-സിഗരറ്റ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ഗെയിം ആപ്പുകളും,കംപാനീയന്‍ ആപ്പുകളും ഉണ്ട്.  എന്നാല്‍ ഈ ആപ്പുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നവര്‍ക്ക് അത് തുടര്‍ന്ന് ഉപയോഗിക്കാന്‍ സാധിക്കും. 

അതേസമയം അമേരിക്കയിലെ ഫെഡറല്‍ എജന്‍സി സെന്‍റെര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ (സിഡിസി)യും അമേരിക്കന്‍ ഹെര്‍ട്ട് അസോസിയേഷനും ഇ-സിഗിരറ്റ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ വരുന്ന രോഗങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

അടുത്തിടെ ഇന്ത്യയില്‍ ഇ-സിഗരറ്റ് പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. അമേരിക്കയില്‍ ഇതിന്‍റെ ഉപയോഗത്തിനാല്‍ ഒരു വര്‍ഷത്തിനിടെ 42 മരണങ്ങള്‍ സംഭവിച്ചെന്നാണ് ഫെഡറല്‍ ഏജന്‍സി കണക്ക്. 2,000 പേര്‍ ശ്വാസകോശ സംബന്ധിയായ അസുഖങ്ങളും ബാധിച്ചെന്നും പറയുന്നു.
 

click me!