ജിയോയുടെ നഷ്ടം നേട്ടമാക്കിയത് എയര്‍ടെല്‍; ടെലികോം രംഗത്ത് മാറ്റമോ?

By Web Team  |  First Published Feb 12, 2020, 4:12 PM IST

മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് കോള്‍ ചെയ്യുന്നതിന് റിലയന്‍സ് ജിയോ എര്‍പ്പെടുത്തിയ ചാര്‍ജ് മിനുട്ടിന് 6 പൈസ എന്നത് ഒക്ടോബര്‍ 10ന് നിലവില്‍ വന്നിരുന്നു.


മുംബൈ: പ്രവര്‍ത്തനം തുടങ്ങിയ അന്നുമുതല്‍ വിജയവഴിയില്‍ കുതിക്കുന്ന ടെലികോം കമ്പനിയാണ് റിലയന്‍സ് ജിയോ. എന്നാല്‍ ഇപ്പോള്‍ ആദ്യമായി ജിയോ തിരിച്ചടി നേരിട്ടുവെന്നാണ് ഭാരതി എയര്‍ടെല്ലുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമത്തില്‍ വന്ന വാര്‍ത്ത. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഡിസംബര്‍വരെയുള്ള പാദത്തില്‍ എയര്‍ടെല്ലിന്‍റെ 4ജി ഉപയോക്താക്കളുടെ എണ്ണം 123.8 ദശലക്ഷമായി വര്‍ദ്ധിച്ചു. 2018 ല്‍ ഇതേ കാലയളവില്‍ എയര്‍ടെല്ലിന്‍റെ യൂസര്‍ബേസ് 77.1 ദശലക്ഷമായിരുന്നു. ഇതില്‍ നിന്നും ഒരുവര്‍ഷത്തില്‍ എയര്‍ടെല്‍ 4ജി ഉപയോക്താക്കളുടെ എണ്ണം 60.6 ശതമാനം വര്‍ദ്ധിച്ചു.

മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് കോള്‍ ചെയ്യുന്നതിന് റിലയന്‍സ് ജിയോ എര്‍പ്പെടുത്തിയ ചാര്‍ജ് മിനുട്ടിന് 6 പൈസ എന്നത് ഒക്ടോബര്‍ 10ന് നിലവില്‍ വന്നിരുന്നു. ഈ ചാര്‍ജിംഗ് കാരണം ജിയോ ഉപേക്ഷിച്ച് എയര്‍ടെല്ലിലേക്ക് വന്നവരുടെ എണ്ണം ഏറെ കൂടുതലാണ് എന്നാണ് എയര്‍ടെല്‍ വ്യക്തമാക്കുന്നത്. 

Latest Videos

undefined

ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ വലിയ മാറ്റം തന്നെ കാണാനുണ്ടായിരുന്നു. ഇതേ സമയത്താണ് ഞങ്ങളുടെ എതിരാളികള്‍ ഓഫ്-നെറ്റ് പ്രൈസിംഗ് നടപ്പിലാക്കിയത്. ഇതിനാല്‍ തന്നെ പുതുതായി 21 ദശലക്ഷം പുതിയ 4ജി ഉപയോക്താക്കള്‍ എയര്‍ടെല്‍ സ്വീകരിച്ചു - എയര്‍ടെല്ലുമായി അടുത്ത വൃത്തങ്ങള്‍ തങ്ങളുടെ നിക്ഷേപകരോട് പറഞ്ഞതായി അള്‍ട്ര ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ 4 ജി ഉപയോക്താക്കൾക്ക് ഇരട്ട സിം ഫോണുകളുണ്ട്. സ്ലോട്ടുകളിലൊന്ന് എല്ലായ്പ്പോഴും ജിയോ ഉപയോഗിക്കുന്നു. മറ്റൊന്ന് എയർടെൽ, വോഡഫോൺ ഐഡിയ അല്ലെങ്കിൽ ബി‌എസ്‌എൻ‌എൽ പോലുള്ള എതിരാളി ഓപ്പറേറ്ററിൽ നിന്നുള്ള ഒരു സിം ആയിരിക്കും.

click me!