ജനുവരിയിലെ ഇതുവരെയുള്ള കണക്കുകള്‍ പരിഗണിച്ചാല്‍ ഇത്തരം ആപ്പുകളുടെ ഡൗണ്‍ലോഡ് ഇന്ത്യയില്‍ 250 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. അവധികാലം ആവസാനിച്ചതും, കുട്ടികളുടെ അവധിക്കാലം തീര്‍ന്നതും ഇത്തരം ആപ്പുകളുടെ ആവശ്യക്കാര്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബെംഗലൂരു: വിവാഹേതര ബന്ധങ്ങള്‍ക്കായുള്ള ഡേറ്റിംഗ് ആപ്പ് ഡൗണ്‍ലോഡ് ഇന്ത്യയില്‍ ജനുവരിക്ക് ശേഷം കുത്തനെ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് ഓണ്‍ലൈന്‍ ഡേറ്റിംഗ് കമ്യൂണിറ്റി പ്ലാറ്റ്ഫോമിന്‍റെ കണക്കുകള്‍ അടിസ്ഥാനമാക്കി ഐഎഎന്‍എസ് വാര്‍ത്ത ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയുടെ ഐടി ഹബ്ബായ ബെംഗലൂരുവില്‍ മാത്രം ജനുവരി ആദ്യവാരത്തില്‍ 8 ലക്ഷം പേരാണ് വിവാഹേതര ബന്ധങ്ങള്‍ക്കായുള്ള ഡേറ്റിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തത്. ഇന്ത്യയിലൊട്ടാകെ ഇത്തരം ആപ്പുകളുടെ പ്രതിനിധ അംഗങ്ങളായി ചേരുന്നവരുടെ എണ്ണം 300 ശതമാനം ജനുവരിയില്‍ ഇതുവരെ വര്‍ദ്ധിച്ചു.
ജനുവരിയിലെ ഇതുവരെയുള്ള കണക്കുകള്‍ പരിഗണിച്ചാല്‍ ഇത്തരം ആപ്പുകളുടെ ഡൗണ്‍ലോഡ് ഇന്ത്യയില്‍ 250 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. അവധികാലം ആവസാനിച്ചതും, കുട്ടികളുടെ അവധിക്കാലം തീര്‍ന്നതും ഇത്തരം ആപ്പുകളുടെ ആവശ്യക്കാര്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
undefined
നവംബര്‍ 2019 ലെ കണക്കുകള്‍ പ്രകാരം വിവാഹേതര ബന്ധത്തിനായുള്ള ഡേറ്റിംഗ് ആപ്പ് കൂടുതലായി ഉപയോഗിക്കുന്ന പുരുഷന്മാരുള്ളത് - ബെംഗലൂരു, മുംബൈ, കൊല്‍ക്കത്ത, ദില്ലി, പൂനെ, ഹൈദരാബാദ്, ചെന്നൈ, ഗുരുഗാവ്, അഹമ്മദാബാദ്, ജയ്പൂര്‍, ചണ്ഡിഗഡ്, കൊച്ചി, നോയിഡ, വിശാഖപട്ടണം, നാഗ്പൂര്‍, സൂരത്ത്, ഇന്‍ഡോര്‍, ഭുവനേശ്വര്‍ എന്നിങ്ങനെയാണ്.
അതേ സമയം സ്ത്രീകള്‍ ഇത്തരം ആപ്പുകള്‍ കൂടുതലായി ഉപയോഗിക്കുന്ന ഇന്ത്യന്‍ നഗരങ്ങളെ നോക്കിയാല്‍ - ബെംഗലൂരു, മുംബൈ, ദില്ലി, കൊല്‍ക്കത്ത, പൂനെ, ഹൈദരാബാദ്, ചെന്നൈ, ഗുഡ്ഗാവ്, അഹമ്മദാബാദ്, കൊച്ചി, നോയിഡ, ലഖ്നൗ, ഇന്‍റോര്‍, സൂരത്ത് എന്നിങ്ങനെയാണ്.
2019 ല്‍ മാത്രം വിവാഹേതര ബന്ധങ്ങള്‍ക്കായുള്ള ഡേറ്റിംഗ് ആപ്പുകളുടെ ഇന്ത്യയിലെ വളര്‍ച്ച നിരക്ക് 567 ശതമാനമാണ്. വിവാഹ ബന്ധത്തിനപ്പുറം സൗഹൃദങ്ങള്‍ കണ്ടെത്താന്‍ പുതിയ നഗരതലമുറ ശ്രമിക്കുന്നു എന്നതാണ് ഇത് കാണിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.