2021-ൽ എത്തിയപ്പോള്‍ വിവിധ രാജ്യങ്ങളിലെ ഗവൺമെന്റുകൾ കൂടിയ സമയം നീണ്ടും നില്‍ക്കുന്നതും, പ്രത്യേക പ്രദേശങ്ങള്‍ തെരഞ്ഞെടുത്തും ഇന്റർനെറ്റ് ഷട്ട്‌ഡൗൺ ഏർപ്പെടുത്താന്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു
ദില്ലി: വിവിധ കാരണങ്ങളാല്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിക്കുന്ന (net shutdowns) രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് ഈ കണക്കില്‍ ഇന്ത്യ മുന്നില്‍ എത്തുന്നത്. ആക്‌സസ് നൗവും കീപ് ഇറ്റ് ഓണും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. 2021 ല്‍ ഇന്ത്യയില്‍ വിവിധ ഇടങ്ങളിലായി 106 ഇന്റർനെറ്റ് (Internet) ഷട്ട്‌ഡൗൺ നടപ്പാക്കി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
"106 ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകളാണ് ഇന്ത്യയില്‍ നടന്നത്, തുടർച്ചയായ നാലാം വർഷവും ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകള്‍ ഏർപ്പെടുത്തുന്ന രാജ്യമായി ഇന്ത്യ മാറി. ഇതിൽ 85 എണ്ണം ജമ്മു കാശ്മീരിലാണ്. റിപ്പോര്‍ട്ട് പറയുന്നു. 2020ൽ 29 രാജ്യങ്ങളിലായി 159 ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകള്‍ രേഖപ്പെടുത്തിയപ്പോൾ 2021ൽ 34 രാജ്യങ്ങളിലായി 182 ഇൻറർനെറ്റ് ഷട്ട്ഡൗണുകള്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
undefined
വര്‍ഷങ്ങള്‍ കഴിയുംതോറും ഇന്‍റര്‍നെറ്റ് വിച്ഛേദിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ വര്‍ദ്ധിക്കുകയാണ്. 2021-ൽ എത്തിയപ്പോള്‍ വിവിധ രാജ്യങ്ങളിലെ ഗവൺമെന്റുകൾ കൂടിയ സമയം നീണ്ടും നില്‍ക്കുന്നതും, പ്രത്യേക പ്രദേശങ്ങള്‍ തെരഞ്ഞെടുത്തും ഇന്റർനെറ്റ് ഷട്ട്‌ഡൗൺ ഏർപ്പെടുത്താന്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒപ്പം ഇത്തരം ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകള്‍ക്ക് വലിയ തരത്തിലുള്ള സാങ്കേതിക, സുരക്ഷ പ്രശ്നങ്ങള്‍ സര്‍ക്കാറുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലില്‍ ഇന്ത്യ ഒന്നാമതാണെങ്കില്‍ അയല്‍രാജ്യമായ മ്യാൻമാറാണ് രണ്ടാം സ്ഥാനത്ത് 2021 ൽ 15 ഇന്‍റര്‍നെറ്റ വിച്ഛേദിക്കലുകള്‍ ഇവര്‍ നടത്തി, തുടർന്ന് വരുന്നത് സുഡാനും ഇറാനുമാണ് അഞ്ച് ഇന്‍റര്‍നെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തി.
ഈ വർഷം ആദ്യം പുറത്തിറക്കിയ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇന്റർനെറ്റ് സ്ഥാപനമായ ടോപ്പ് 10 വിപിഎന്‍. ഇന്ത്യയിലെ കേന്ദ്ര, സംസ്ഥാന, ജില്ലാ തല അധികാരികൾ ഉത്തരവിട്ട ഇന്റർനെറ്റ് ഷട്ട്ഡൗൺ 1,157 മണിക്കൂർ നീണ്ടുനിന്നു എന്ന് വ്യക്തമാക്കിയിരുന്നു. 2021-ൽ 583 മില്യൺ ഡോളറിന്റെ നഷ്ടം ഇത് ഉണ്ടാക്കിയെന്നാണ് അവര്‍ പറയുന്നത്. 59.1 ദശലക്ഷം ആളുകളെ ഇത് ബാധിച്ചു. 12,238 മണിക്കൂര്‍ ഇന്റര്നെറ്റ് തടസ്സപ്പെട്ട മ്യാൻമറിനും, നൈജീരിയയ്ക്കും പിന്നിൽ 5,040 മണിക്കൂര്‍ ഇന്റര്നെറ്റ് തടസ്സപ്പെട്ട ഇന്ത്യ ആഭ്യന്തര ഇന്റർനെറ്റ് ഷട്ട്ഡൗണുകളുടെ മൊത്തം ദൈർഘ്യത്തിന്റെ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.