മജന്ത ലീ, വിന്‍റെഡിലൂടെ ഒരു സണ്‍ ഗ്ലാസിന് ഓര്‍ഡര്‍ നല്‍കി. വൃത്തിയായി ഏറെ സുരക്ഷിതത്വത്തോടെയായിരുന്നു ആ പാര്‍സല്‍ എത്തിയത്. നോക്കിയപ്പോള്‍ ഡയപ്പര്‍. മജന്ത ലീ ആദ്യമൊന്ന് അമ്പരന്നു.
ഓണ്‍ലൈനില്‍ എന്തെങ്കിലും ഓര്‍ഡര്‍ ചെയ്താല്‍ പിന്നെ സാധനം കൈയില്‍ കിട്ടുന്നത് വരെ ആധിയാണ്. പാര്‍സല്‍ വരുന്ന വഴി എന്തെങ്കിലും ഡാമേജ് ആകുമോയെന്ന ഭയമാണ്. പലപ്പോഴും ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നത് തികച്ചും അലക്ഷ്യമായ രീതിയിലാണ്. ഇത് പലപ്പോഴും സാധനങ്ങള്‍ക്ക് പ്രത്യേകിച്ചും പൊട്ടുന്നതോ ചളുങ്ങിപ്പോകുന്നതോ ആയ വസ്തുക്കള്‍ക്ക് അപകടമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ തങ്ങള്‍ ഡലിവറി ചെയ്യുന്ന വസ്തുവിന്‍റെ സുരക്ഷ ഉറപ്പാക്കുന്ന ഒരു ഡെലിവറി സ്ഥാപനമുണ്ട്. ലിത്വാനിയന്‍ ഓൺലൈൻ മാർക്കറ്റ്‌പ്ലേസ് കമ്പനിയായ വിന്‍റെഡ് (Vinted) ആണ് അത്.
വിന്‍റെഡിന്‍റെ വിചിത്രമായ പാര്‍സല്‍ രീതി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. സാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വിന്‍റെഡ് പുലര്‍ത്തുന്ന പ്രത്യേക ശ്രദ്ധ, അവര്‍ക്ക് ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് എറെ ജനപ്രീതി നേടിക്കൊടുത്തു. യാതൊരു വില്പന ഫീസും വാങ്ങാതെ തന്നെ എന്തും വില്ക്കാനും വാങ്ങുനുമുള്ള ഇടമായി വിന്‍റെഡ് സ്ഥാനം നേടി. യുകെയിലെ സസെക്‌സിലെ ബെക്‌ഹിൽ ഓൺ സീയിൽ നിന്നുള്ള മജന്ത ലീ, വിന്‍റെഡിലൂടെ ഒരു സണ്‍ ഗ്ലാസിന് ഓര്‍ഡര്‍ നല്‍കി. വൃത്തിയായി ഏറെ സുരക്ഷിതത്വത്തോടെയായിരുന്നു ആ പാര്‍സല്‍ എത്തിയത്. നോക്കിയപ്പോള്‍ ഡയപ്പര്‍. മജന്ത ലീ ആദ്യമൊന്ന് അമ്പരന്നു.
പിന്നീട് പതുക്കെ ഡയപ്പര്‍ മാറ്റിയപ്പോള്‍ അതിനുള്ളില്‍ താന്‍ ഓര്‍ഡര്‍ ചെയ്ത് സണ്‍ ഗ്ലാസ് സുരക്ഷിതമായി ഇരിക്കുന്നു. ലീ അമ്പരന്ന് പോയി. ആദ്യമായിട്ടായിരുന്നു അവര്‍ക്ക് ഇത്തരമൊരു അനുഭവം. ഡയപ്പറില്‍ പൊതിഞ്ഞ് സണ്‍ ഗ്ലാസ് സുരക്ഷിതമായി എത്തിച്ചത് ലീ, വിന്‍റെഡിന് നന്ദി അറിയിച്ചു. സുഹൃത്തുക്കളോടും ലീ തന്‍റെ അനുഭവം പങ്കുവച്ചു. ബുദ്ധിപരമായ കണ്ടുപിടിത്തം എന്നായിരുന്നു തന്‍റെ സുഹൃത്തുക്കളുടെ മറുപടി എന്ന് ലീ പറയുന്നു. “ഞാൻ വളരെക്കാലമായി വിന്‍റെഡ് ഉപയോഗിക്കുന്നതിനാൽ എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല, ഇതിന് മുമ്പ് ഇതുപോലൊന്ന് നേരിട്ടിട്ടില്ല. ക്രമരഹിതമായ ഭക്ഷണ പെട്ടികളിൽ എനിക്ക് പലതും ലഭിച്ചു, പക്ഷേ ഒരു നാപ്പി ഒരു പുതിയ തലമാണ്, ” അവർ പറഞ്ഞു.
“സത്യം പറഞ്ഞാൽ, എന്‍റെ കണ്ണട സംരക്ഷിക്കുന്നതിൽ അത് മികച്ച ജോലി ചെയ്തു, അതിനാൽ അവൾക്ക് ക്രെഡിറ്റ്! ആർക്കറിയാം, ഒരുപക്ഷേ ഈ രീതി പിടിക്കും. നിരവധി വിന്‍റെഡ് ഉപയോക്താക്കള്‍ ഫ്രൂട്ട് ഷൂട്ട് ജ്യൂസ് കുപ്പിയും ധാന്യ ബോക്സും പോലുള്ള പാരമ്പര്യേതര പാക്കേജിംഗിൽ സാധനങ്ങൾ സ്വീകരിച്ച കഥകള്‍ പങ്കുവച്ചപ്പോള്‍ ടിക് ടോക്കില്‍ മജന്ത ലീയുടെ അനുഭവം വൈറലായി. നിരവധി പേര്‍ നാപ്കിന്‍റെ പുതിയ ഉപയോഗത്തെ പ്രശംസിച്ചു. “അത് വളരെ ബുദ്ധിപരമാണ്, കാരണം ഇത് സാധനത്തെ നനയുകയോ കേടുവരുത്തുകയോ ചെയ്യുന്നത് തടയുന്നു, പാക്കേജിംഗിൽ പലപ്പോഴും കാണപ്പെടുന്ന ചെറിയ സിലിക്കൺ ബീഡ് പൗച്ചുകൾക്ക് സമാനമായി,” ഒരു കാഴ്ചക്കാരനെഴുതി. മറ്റൊരാള്‍ എഴുതിയത് ഇനി ആരെങ്കിലും പാക്കേജ് തുറന്ന് നോക്കിയാല്‍ അതില്‍ നാപ്കിന്‍ ആണെന്ന് കണ്ട് സാധനം മോഷ്ടിക്കാനും സാധ്യതയില്ലെന്നായിരുന്നു.