ടോയ്‌ലറ്റ് ഉപയോഗിച്ചു പക്ഷേ... ; ആദ്യ ദിവസം തന്നെ ജോലി നഷ്ടമായതെങ്ങനെയെന്ന് പരിതപിച്ച് യുവാവ്

By Web Team  |  First Published Feb 17, 2024, 2:34 PM IST

 താന്‍ ധാരാളം ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിച്ച് കൈയൊക്കെ വൃത്തിയാക്കി, ടോയ്‍ലറ്റിന്‍റെ വൃത്തിയേക്കുറിച്ച് ഓഫീസില്‍ സംസാരിക്കുകയും ചെയ്തു. പക്ഷേ, 


രു ഓഫീസ് എന്നത് ഒരു കൂട്ടം ആളുകള്‍ ഒരു മിച്ച ജോലി ചെയ്യുന്ന ഇടമാണ്. അവിടെ അതിന്‍റെതായ ചില മര്യാദകള്‍ പാലിക്കണം. അത്തരം മര്യദകള്‍ പാലിക്കാന്‍ നിങ്ങള്‍ തയ്യാറാല്ലെങ്കില്‍ പല തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുന്നു. സമാനമായ ഒരു അനുഭവം ഒരു യുവാവ് തന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ചു. ജോലിയില്‍ പ്രവേശിച്ച ആദ്യ ദിവസം തന്നെ തനിക്ക് ജോലി നഷ്ടമായതെങ്ങനെ എന്ന് r/h3h3productions എന്ന റെഡ്ഡിറ്റ് അക്കൌണ്ടിലൂടെയാണ് യുവാവ് പങ്കുവച്ചത്. എന്നാല്‍ സംഭവം വൈറലായതോടെ യുവാവ് തന്‍റെ കുറിപ്പ് പിന്‍വലിച്ചു. 

ജോലി ലഭിച്ച സന്തോഷത്തില്‍ തലേന്ന് രാത്രി സുഹൃത്തുക്കളോടൊപ്പം നന്നായി മദ്യപിച്ചിരുന്നു. പിന്നേറ്റ് രാവിലെ മദ്യത്തിന്‍റെ ലഹരി പൂര്‍ണ്ണമായും വിടാതെയാണ് യുവാവ് ജോലിക്ക് പ്രവേശിച്ചത്. ആദ്യ ദിവസം തന്നെ അദ്ദേഹത്തിന് 'പ്രകൃതിയുടെ വിളി' എത്തി. തുടര്‍ന്ന് യുവാവ് ടോയ്‌ലറ്റില്‍ പോയി. താന്‍ ധാരാളം ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിച്ച് കൈയൊക്കെ വൃത്തിയാക്കി, ടോയ്‍ലറ്റിന്‍റെ വൃത്തിയേക്കുറിച്ച് ഓഫീസില്‍ സംസാരിക്കുകയും ചെയ്തു. പക്ഷേ, കുറച്ച് കഴിഞ്ഞ് കൂടെ ജോലി ചെയ്യുന്ന ഒരു യുവതി ടോയ്‍ലറ്റിലേക്ക് പോയതിന് പിന്നാലെയാണ് പ്രശ്നം ആരംഭിച്ചത്. യുവതി, പുതുതായി ജോലിക്ക് കയറിയ ആള്‍ ടോയ്‍ലറ്റില്‍ വെള്ളമൊഴിച്ചില്ലെന്ന് പരാതിപ്പെട്ടു. 

Latest Videos

സൈനികന്‍റെ ഭാര്യയുമായി 'ഡേറ്റിംഗ്' ക്രിമിനല്‍ കുറ്റം; ചൈനയില്‍ യുവാവിന് 10 മാസം തടവ് !

എന്നാല്‍, താന്‍ ടോയ്‍ലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് മടങ്ങുമ്പോള്‍ ഫ്ലഷ് ചെയ്തിരുന്നെന്നും വെള്ള വരുന്നുണ്ടോയെന്ന് നോക്കാന്‍ കഴിഞ്ഞില്ലെന്നും യുവാവ് കുറിച്ചു. ഫ്ലഷ് ചെയ്യുമ്പോള്‍ താന്‍ വാതില്‍ക്കലേക്ക് നോക്കി നില്‍ക്കുകയായിരുന്നു. അത് കൊണ്ട് കൃത്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. തലേന്നത്തെ ഹാംഗ്ഓവറും ഉണ്ടായിരുന്നു. പക്ഷേ. ടോയ്‍ലറ്റിലേക്ക് കയറിയ യുവതി അത് പോലെ പുറത്തിറങ്ങി മാനേജരോട് എന്തോ സംസാരിക്കുന്നത് താന്‍ കണ്ടെന്നും യുവാവ് എഴുതി. പിന്നാലെ തനിക്ക് ആ ഓഫീസില്‍ നിന്നും പുറത്ത് പോകേണ്ടവന്നുവെന്നും അയാള്‍ കുറിച്ചു.  യുവാവിന്‍റെ കുറിപ്പ് വളരെ വേഗം വൈറലാവുകയും വായിച്ചവരെല്ലാം യുവാവിനെ ഉപദേശിക്കുകയായിരുന്നു.

ദാ ഇങ്ങനെ.... ഇങ്ങനെ വേണം ഇരിക്കാന്‍; കൈക്കുഞ്ഞിനെ അനുകരിച്ച് വൈറലായ പൂച്ചയുടെ വീഡിയോ !

വ്യക്തി ശുചിത്വം പോലെ പരിസര ശുചിത്വത്തെ കുറിച്ചും അടിസ്ഥാന ശുചിത്വത്തെ കുറിച്ചും അറിവില്ലേയെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്. 'നിങ്ങളുടെ മദ്യപാനത്തെ കുറിച്ച് ഞങ്ങള്‍ക്ക് അറിയേണ്ടതില്ല. പക്ഷേ, ടോയ്‍ലറ്റ് ഉപയോഗിച്ച ശേഷം വൃത്തിയാക്കിയില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നായിരുന്നു' ഒരാള്‍ എഴുതിയത്. പലരും യുവാവിനെ തമാശയാക്കിക്കൊണ്ട് കുറിപ്പുകളെഴുതി. ഇതിന് പിന്നാലെ യുവാവിന്‍റെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായി. 

വരുവിന്‍ കാണുവിന്‍ 'പണം കായ്ക്കുന്ന മരം'!; രാജ്ഗിരിലെ പണം കായ്ക്കുന്ന മരത്തിന്‍റെ വീഡിയോ വൈറല്‍ !

click me!