'ലവ് ഇൻഷുറൻസ്' പോളിസി തുക നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കമ്പനിക്കെതിരെ കേസ് കൊടുത്ത് യുവാവ് !

By Web Team  |  First Published Nov 30, 2023, 1:25 PM IST

ഹൈസ്കൂൾ പഠനകാലത്താണ് ലീയു ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നത്. പഠനത്തിന് ശേഷവും പ്രണയം തുടർന്നു. ഈയിടയ്ക്കാണ് ലിയു കാമുകിക്കുള്ള വിവാഹ സമ്മാനമായി ഒരു ലൗ ഇൻഷുറൻസ് എടുക്കുന്നത്.



പോളിസി തുക നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കമ്പനിക്കെതിരെ പരാതിയുമായി യുവാവ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള ലിയു സിയാവോമിംഗ് ആണ് രാജ്യത്തെ ഒരു പ്രമുഖ ഇൻഷുറൻസ് കമ്പനി തന്നെ വഞ്ചിച്ചുവെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്. 9,995 യുവാന്‍റെ (1.16 ലക്ഷം)  ലവ് ഇൻഷുറൻസ് പോളിസി ആയിരുന്നു ലിയു എടുത്തിരുന്നത്. തന്‍റെ കാമുകിക്ക് സർപ്രൈസ് എന്ന നിലയിൽ 2018 മാർച്ചിൽ ആണ് ഇദ്ദേഹം ഇൻഷുറൻസ് പോളിസി എടുത്തത്. പോളിസി എടുത്തതിന് ശേഷം മൂന്ന് മുതൽ 10 വർഷത്തിനിടെ പ്രണയിതാക്കൾ വിവാഹിതരായാൽ പ്രത്യേകിച്ച് 2021 മാർച്ചിനും 2028 മാർച്ചിനും ഇടയിൽ വിവാഹിതരായാൽ അവർക്ക് 9,995 യുവാൻ ലഭിക്കുമെന്നാണ് പോളിസി വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ, ലിയുവും അയാളുടെ കാമുകിയും പോളിസി വ്യവസ്ഥയിൽ പറയുന്ന അതേ കാലയളവിൽ വിവാഹിതരായിട്ടും കമ്പനി തുക നൽകാൻ മടിച്ചു. 

രാജ്യത്ത് വിലക്കപ്പെട്ട മുദ്രാവാക്യമെഴുതി; യുവാവിനെ പത്ത് ദിവസത്തെ തടവ് വിധിച്ച് കോടതി !

Latest Videos

ഹൈസ്കൂൾ പഠനകാലത്താണ് ലീയു ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നത്. പഠനത്തിന് ശേഷവും അവരുടെ പ്രണയം തുടർന്നു. ഈ സമയത്താണ് ലിയു ഒരു ഇൻഷുറൻസ് കമ്പനിയിൽ നിന്നും ലൗ ഇൻഷുറൻസ് കാമുകിക്കുള്ള വിവാഹ സമ്മാനമായി എടുക്കുന്നത്. 2022 ഡിസംബർ 1-ന് ഇവർ വിവാഹിതരാവുകയും ചെയ്തു. വിവാഹശേഷം ലീയു ആവശ്യമായ രേഖകൾ സഹിതം തന്‍റെ ഇൻഷുറൻസ് പണം തിരികെ ലഭിക്കുന്നതിനായി അപേക്ഷ നൽകി. ഒന്നിലധികം തവണ ഇതേ ആവശ്യവുമായി കമ്പനിയെ ബന്ധപ്പെട്ടെങ്കിലും ഇൻഷുറൻസ് കമ്പനി പണം നൽകാൻ വിസമ്മതിച്ചു. ഒടുവിൽ പണം തിരികെ ലഭിക്കുന്നതിനായി ലിയു കോടതിയെ സമീപിച്ചു.

പാസ്പോര്‍ട്ട് പുതുക്കാനെത്തിയപ്പോള്‍ ട്വിസ്റ്റ്; 62 -കാരനായ ഡോക്ടര്‍ പൗരനല്ലെന്ന് ഉദ്യോഗസ്ഥര്‍ !

പ്രണയം ഒരു വൈകാരിക ബന്ധമാണെന്നും അത് ഇൻഷുറൻസ് ചട്ടങ്ങളുടെ പരിധിയിൽ വരാത്തതാണെന്നും അതിനാൽ ഇൻഷുറൻസ് കരാർ അസാധുവാണെന്നുമുള്ള കമ്പനിയുടെ വാദം ശരിവെച്ച കോടതി ലിയുവിന്‍റെ പരാതി നിലനിൽക്കില്ലെന്ന് വിധിച്ചു.  എന്നാല്‍ കീഴ്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ലിയു വീണ്ടും വിചാരണയ്ക്കായി ബെയ്ജിംഗ് സാമ്പത്തിക കോടതിയിൽ അപ്പീൽ നൽകി. ഇൻഷുറൻസ് ഒരു "പ്രണയ ബന്ധ"വുമായി ബന്ധപ്പെട്ടതല്ല, മറിച്ച് വിവാഹ തയ്യാറെടുപ്പുകൾക്കുള്ള ചിലവുകളുമായി ബന്ധപ്പെട്ടതായതിനാൽ  സാമ്പത്തിക താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഫിനാൻഷ്യൽ കോടതി വിധി പറഞ്ഞു. കൂടാതെ, ഒരു ഇൻഷുറൻസ് കരാറിൽ ഉൾപ്പെടുന്ന വിഷയം അനിശ്ചിതത്വം ഉള്ളതായിരിക്കണം എന്ന ഇൻഷുറൻസിന്‍റെ അടിസ്ഥാന അടിസ്ഥാനതത്വവുമായി ഇത് ഏറെ ചേർന്നുനിൽക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. പ്രണയബന്ധത്തിലാകുന്ന കാമുകി കാമുകന്മാർ പിന്നീട് വിവാഹം കഴിക്കുമോ ഇല്ലയോ എന്നത്  മുൻകൂട്ടി പ്രവചിക്കാൻ ആകാത്ത കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ഒടുവിൽ, കോടതി ലിയുവിന്‍റെ അപ്പീൽ അംഗീകരിക്കുകയും ഇൻഷുറൻസ് കമ്പനിയോട് 9,995 യുവാൻ ലീയു വിന് നൽകാൻ നിർദ്ദേശിച്ചതായുമാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

ശക്തമായ തിരയിൽ ഒഴുക്കില്‍പ്പെട്ട് കടലിലേക്ക് വീഴുന്ന മോഡൽ; സിരകള്‍ മരവിപ്പിക്കുന്ന ഫോട്ടോഷൂട്ടിന്‍റെ വീഡിയോ !
 

click me!