അമ്പമ്പോ, ഇത് ഭൂമിയോ അതോ സ്വർ​ഗമോ? ലോകത്തിലെ ഏറ്റവും വലിയ ​ഗുഹ, ഞെട്ടിക്കുന്ന കാഴ്ചകൾ

By Web Team  |  First Published Oct 10, 2024, 6:04 PM IST

അന്ന് അയാൾ ആ ​ഗുഹയ്ക്ക് അകത്ത് കയറാനോ അത് എത്രദൂരം വ്യാപിച്ചിട്ടുണ്ടെന്നോ അവിടുത്തെ കാഴ്ചകൾ എന്താണെന്നോ ഒന്നും അറിയാൻ ശ്രമിച്ചില്ല. മാത്രമല്ല, പിന്നീട് ആ സ്ഥലം ഏറെക്കുറെ മറന്നുപോവുകയും ചെയ്തു. 


ഈ പ്രപഞ്ചം തന്നെ ഒരു അത്ഭുതമാണ്. നമുക്ക് അറിയുന്നതും അറിയാത്തതുമായ അനേകം മനോഹരമായ ഇടങ്ങളും കാഴ്ചകളും ഈ ലോകത്തുണ്ട്. അങ്ങനെ, കുറേയേറെ വർഷ‌ങ്ങൾക്ക് മുമ്പ് ഒരാൾ തികച്ചും യാദൃച്ഛികമായി അതിമനോഹരവും കൗതുകകരവുമായ ഒരു ​ഗുഹ കണ്ടെത്തി. വിയറ്റ്നാമിലുള്ള ഈ ​ഗുഹ ലോകത്തിലെ തന്നെ വലിയ ​ഗുഹയാണ്. 

1991 -ലാണ് തികച്ചും യാദൃച്ഛികമായി ഈ ​ഗുഹ കണ്ടെത്തുന്നത്. സൺ ഡൂംഗ് എന്നാണ് ഈ ​ഗുഹയുടെ പേര്. വിയറ്റ്നാമിൽ നിന്നുള്ള ഹോ ഖാൻ എന്നയാളാണ് 1991-ൽ ഫോങ് നാ-കെ ബാംഗ് നാഷണൽ പാർക്കിൽ കാട്ടിലൂടെ ട്രെക്കിംഗ് നടത്തവെ ആകസ്മികമായി ലോകത്തിലെ ഏറ്റവും വലിയ ഗുഹ കണ്ടെത്തിയത്. ഒരു കൊടുങ്കാറ്റിൽ നിന്ന് അഭയം തേടുന്നതിനായിട്ടാണ് ആദ്യം ഇയാൾ ഗുഹയുടെ പ്രവേശനകവാടത്തിലേക്ക് ചെല്ലുന്നത്. 

Latest Videos

undefined

അന്ന് അയാൾ ആ ​ഗുഹയ്ക്ക് അകത്ത് കയറാനോ അത് എത്രദൂരം വ്യാപിച്ചിട്ടുണ്ടെന്നോ അവിടുത്തെ കാഴ്ചകൾ എന്താണെന്നോ ഒന്നും അറിയാൻ ശ്രമിച്ചില്ല. മാത്രമല്ല, പിന്നീട് ആ സ്ഥലം ഏറെക്കുറെ മറന്നുപോവുകയും ചെയ്തു. 

എന്നാൽ, വർഷങ്ങൾക്ക് ശേഷം, ബ്രിട്ടീഷ് കേവ് റിസർച്ച് അസോസിയേഷനിൽ നിന്നുള്ള ഹോവാർഡ്, ഡെബ് ലിംബെർട്ട് എന്നിവരുമായി അദ്ദേഹം തൻ്റെ അനുഭവം പങ്കുവെച്ചു. നദികളും പച്ചപ്പും നിറഞ്ഞ സൺ ഡൂങ് ഗുഹയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ഈ വിവരണം ഗവേഷകരിൽ വലിയ കൗതുകമുണർത്തി. 2009 -ൽ, ഇവരുടെ നേതൃത്വത്തിലുള്ള ​​ഗുഹ പര്യവേക്ഷണം ചെയ്യുന്ന ബ്രിട്ടീഷ്-വിയറ്റ്നാം ഗുഹ പര്യവേഷണ സംഘം ഔദ്യോഗികമായി ​ഗുഹയിൽ സർവേ നടത്തി അത് അളന്നു. 

38.5 ദശലക്ഷം ക്യുബിക് മീറ്ററുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വാഭാവിക ഗുഹയായി അവർ സൺ ഡൂംഗിനെ പ്രഖ്യാപിച്ചു. 2013 -ൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇതിനെ ഏറ്റവും വലിയ സ്വാഭാവിക ഗുഹയായി അംഗീകരിച്ചു.

ഇപ്പോൾ, ഈ ​ഗുഹയിൽ സഞ്ചാരികൾ സന്ദർശനം നടത്താറുണ്ട്. അല്പം കഠിനമേറിയ യാത്ര തന്നെയാണ് അതെങ്കിലും അതുപോലെ മനോഹരമായ കാഴ്ചകളും ​ഗുഹ വാ​ഗ്ദ്ധാനം ചെയ്യുന്നുണ്ട്. അടുത്തിടെ ഈ ​ഗുഹയിൽ നിന്നുള്ള ദൃശ്യങ്ങൾ കാണിക്കുന്ന ഒരു പോസ്റ്റ് ഇൻസ്റ്റ​ഗ്രാമിൽ വൈറലായിരുന്നു. 

ഒറ്റദിവസം രാജിവച്ചത് മൂന്നുപേർ, ബോസിന്റെ സന്ദേശം വൈറൽ, ഈ ബോസായിരിക്കും പ്രശ്നമെന്ന് നെറ്റിസൺസ് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!