ലോകകപ്പ് ഫൈനല്‍ ടിക്കറ്റ് തട്ടിപ്പ്; യുവതിക്ക് നഷ്ടപ്പെട്ടത് 56,000 രൂപ !

By Web Team  |  First Published Nov 18, 2023, 12:27 PM IST

ലോകകപ്പ് ഫൈനൽ മത്സരത്തിന്‍റെ ടിക്കറ്റുകൾ ലഭ്യമാണെന്ന് ട്വിറ്ററില്‍ ഒരു പോസ്റ്റ് കണ്ടു. ഇതുവഴിയാണ് താന്‍ ആ യുവതിയുമായി ബന്ധപ്പെട്ടതെന്ന് യുവതി എഴുതുന്നു. 


ലോകകപ്പ് ഫൈനലിന്‍റെ വ്യാജ ടിക്കറ്റ് നൽകി പണം തട്ടിയെടുത്തെന്ന വെളുപ്പെടുത്തലുമായി യുവതി രംഗത്ത്. ട്വിറ്റര്‍ (X) പ്ലാറ്റ്ഫോമിലൂടെയാണ് യുവതിയുടെ വെളിപ്പെടുത്തൽ. താൻ ഓൺലൈനിൽ പരിജയപ്പെട്ട ഒരു യുവതിയാണ് തന്നെ കബളിപ്പിച്ചത് എന്നാണ് യുവതിയുടെ ആരോപണം. 56,000 രൂപ നൽകിയാണ് ക്രിക്കറ്റ് പ്രേമിയായ യുവതി ഓൺലൈനിലൂടെ ലോകകപ്പ് ക്രിക്കറ്റിറ്റ് ഫൈനലിന്‍റെ ടിക്കറ്റ് സ്വന്തമാക്കിയത്. എന്നാൽ ഇന്‍റർനെറ്റിൽ പ്രചരിച്ച വ്യാജ ടിക്കറ്റുകളുമായി ബന്ധപ്പെട്ട വിവരം കണ്ടപ്പോൾ മാത്രമാണ് തന്‍റെ കൈവശമുള്ളതും വ്യാജനാണെന്ന് മനസ്സിലായത് എന്നാണ് യുവതി പറയുന്നത്. പിന്നീട് തനിക്ക് ടിക്കറ്റ് നൽകിയ സ്ത്രീയെ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ തന്നെ ബ്ലോക്ക് ചെയ്തതായും യുവതി പറയുന്നു.

'എഐ ശബ്ദ തട്ടിപ്പ്'; താന്‍ അപകടത്തിലാണെന്നും പണം വേണമെന്നും മരുമകന്‍, സ്ത്രീയ്ക്ക് നഷ്ടമായത് 1.4 ലക്ഷം !

this is so fake and it will only take me a min to tell you all why look at the transaction number
In Phonepe the first 6 digits after the T are always transaction date, the number here is T231115XXXXXX, she said she got tickets yest, how's the transaction done on 15th? https://t.co/HSRmkN6qim

— mosambrie larson (@imajokin)

Latest Videos

14 വയസുള്ള മകള്‍ ഗര്‍ഭിണിയായി; 33 വയസില്‍ മുത്തശ്ശിയാകാന്‍ തയ്യാറെടുത്ത് ബ്രിട്ടീഷ് യുവതി !

ട്വിറ്റര്‍ പ്ലാറ്റ്ഫോമിലൂടെയാണ് തട്ടിപ്പുകാരിയായ സ്ത്രീയെ ഇവർ പരിചയപ്പെട്ടത്. ലോകകപ്പ് ഫൈനൽ മത്സരത്തിന്‍റെ ടിക്കറ്റുകൾ ലഭ്യമാണെന്ന് ട്വിറ്ററില്‍ ഒരു പോസ്റ്റ് കണ്ടു. ഇതുവഴിയാണ് താന്‍ ആ യുവതിയുമായി ബന്ധപ്പെട്ടതെന്ന് യുവതി എഴുതുന്നു. തട്ടിപ്പ് കാരിയായ സ്ത്രീയുടെ വാഗ്‍സാമർത്ഥ്യത്തിൽ താൻ വീണു പോയെന്നും അവർ ആവശ്യപ്പെട്ടത് പ്രകാരം രണ്ടാമതൊന്ന് ആലോചിക്കാതെ  56,000 രൂപ അവർക്ക് നൽകിയെന്നുമാണ് യുവതി പറയുന്നത്. ടിക്കറ്റുകൾ കിട്ടാൻ സാധ്യത കുറവായിരിക്കുമെന്ന് കരുതിയാണ് ഇവർ ആവശ്യപ്പെട്ട അത്രയും പണം താൻ നൽകിയതെന്നും യുവതി പറയുന്നു. തട്ടിപ്പ്കാരിയായ സ്ത്രീയുമായി താൻ നടത്തിയ സംഭാഷണത്തിന്‍റെ സ്ക്രീൻ ഷോട്ടുകളും ഇവർ ട്വിറ്ററില്‍ പങ്കുവെച്ചു. എന്നാൽ പോസറ്റ് സോഷ്യൽ മീഡിയയില്‍ വളരെ വേഗത്തിൽ ശ്രദ്ധ നേടിയതോടെ വലിയ വിമർശനമാണ് തട്ടിപ്പിനിരയായ യുവതിയ്ക്കെതിരെ ഉയയരുന്നത്. യുവതിയുടെ തന്നെ അശ്രദ്ധയാണ് ഇത്തരത്തിൽ ഒരു നഷ്ടം വരുത്തിവെച്ചതെന്നായിരുന്നു പൊതുവിൽ ഉയർന്ന ആരോപണം. 

പിസ്സ വാങ്ങൂ, നായ്ക്കുട്ടിയെ ദത്തെടുക്കൂ: നായ്ക്കളെ ദത്തെടുക്കാന്‍ പ്രോത്സാഹിപ്പിച്ച് അമേരിക്കൻ റസ്റ്റോറന്‍റ്

click me!