സിആ‌ർപിഎഫ് ജവാന്‍റെ മകൾക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ വേണം; പണത്തട്ടിപ്പില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By Web Team  |  First Published Dec 5, 2023, 1:17 PM IST

ഇന്ത്യൻ ആർമിയിലെ സിആർപിഎഫ് ജവാന്‍ രവികുമാറാണ് താനെന്നും മകള്‍ക്ക് ആഴ്ചയിൽ മൂന്ന് ദിവസം മൂന്ന് വിഷയങ്ങൾക്ക് ഓൺലൈൻ ട്യൂഷൻ വേണമെന്നും  ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടു.


ൺലൈൻ ജോലി വാ​ഗ്ദാനവുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഓൺ ലൈൻ ഡാറ്റ എൻട്രി മുതൽ മറ്റ് ജോലികള്‍ വാഗ്ദാനം ചെയ്തും ഉദ്യോ​ഗാർത്ഥികളെ വലയിലാക്കാൻ ശ്രമിക്കുന്ന തട്ടിപ്പ് സംഘങ്ങൾ വ്യാപകമാണ്. ഇവർ മോഹന വാ​ഗ്ദാനങ്ങളിൽ വിശ്വസിച്ച് ഓരോ ദിവസവും നൂറുകണക്കിന് ആളുകളാണ് വഞ്ചിതരാക്കുന്നത്. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നിന്നും സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തു. 

കൊൽക്കത്തയിലെ ബെഥൂൺ കോളേജിലെ മനഃശാസ്ത്ര വിഭാ​ഗം വിദ്യാർത്ഥിയായ ദിഷ ഡേയാണ് തട്ടിപ്പിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന  പ്ലാറ്റ്‌ഫോമായ അർബൻപ്രോയിലൂടെ ദിഷ ഡേയ്ക്ക് ഒരു അദ്ധ്യാപന അവസരം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഫോണ്‍ വിളിയിലൂടെയായിരുന്നു തുടക്കം. ബെംഗളൂരുവിലെ ഒരു സിബിഎസ്ഇ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവെന്ന് വിളിച്ചയാള്‍ സ്വയം പരിചയപ്പെടുത്തി. ജമ്മുവിലെ രജൗരിയിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ ആർമിയിലെ സിആർപിഎഫ് ജവാന്‍ രവികുമാറാണ് താനെന്നും മകള്‍ക്ക് ആഴ്ചയിൽ മൂന്ന് ദിവസം മൂന്ന് വിഷയങ്ങൾക്ക് ഓൺലൈൻ ട്യൂഷൻ വേണമെന്നും ഇയാള്‍ ദിഷയോട് പറഞ്ഞു. ക്ലാസ്സുകൾ ഉടൻ തന്നെ ആരംഭിക്കണം. അതിനായി രണ്ട് മാസത്തെ ഫീസ് മുൻകൂറായി നൽകാമെന്നും അയാൾ ദിഷയോട് വാഗ്ദാനം ചെയ്തു.  തുടർന്ന് മകളുടെ കുടുതൽ വിവരങ്ങൾ ഇയാൾ വാട്സ് ആപ്പിലൂടെ കൈമാറുകയും മകളുടേത് എന്ന് പറഞ്ഞുകൊണ്ട് ഒരു നമ്പറും ദിഷയ്ക്ക് നൽകി. 

Latest Videos

ഇന്ത്യയിലേക്ക് ടിഫിന്‍ ബോംബും മയക്കുമരുന്നും കടത്തിയ ഖലിസ്ഥാന്‍ തീവ്രവാദി പാകിസ്ഥാനില്‍ വച്ച് മരിച്ചു

അയാളുടെ വാട്സ് ആപ്പ് വിവരങ്ങൾ ആരും വിശ്വസിക്കത്തക്ക വിധത്തിലുള്ളതായിരുന്നു. "രവി കുമാർ" എന്ന ടാഗോട് കൂടിയ പട്ടാളത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രൊഫൈൽ ചിത്രവും പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക ഉദ്യോഗസ്ഥരോടൊപ്പം നിൽക്കുന്ന കവർ ചിത്രവുമായിരുന്നു അതില്‍ ഉണ്ടായിരുന്നത്. അഡ്വാൻസ് ശമ്പളം നൽകുന്നതിനായി തന്‍റെ ആർമി സൂപ്പർവൈസർ ബന്ധപ്പെടുമെന്നും യുപിഐ വഴി പണം നൽകാമെന്നും രവികുമാർ പറഞ്ഞു. പറഞ്ഞത് പോലെ തന്നെ ആർമി സൂപ്പർവൈസർ എന്ന് പരിചയപ്പെടുത്തി ഒരാൾ ദിഷയെ വിളിച്ചു. അഡ്വാൻസ് തുക നൽകുന്നതിന് മുൻപായി ഒരു രൂപ താൻ PayTM വഴി അയച്ചിട്ടുണ്ടെന്നും അത് കിട്ടിയോയെന്ന പരിശോധിച്ചതിന് ശേഷം തനിക്ക് തിരിച്ച് ട്രാന്‍സ്ഫർ ചെയ്യാനും  അയാൾ ദിഷയോട് ആവശ്യപ്പെട്ടു. 

'പ്രേതമുഖ'മോ? ഇത് സിനിമയിലെ രംഗമല്ല; ശൂന്യാകാശത്ത് നിന്നുള്ളത്! ഈ കൗതുകചിത്രത്തിന് പിന്നിലെ കാരണം

എന്നാൽ, അയാളുടെ സംസാരത്തിൽ സംശയം തോന്നിയ യുവതി പണം തിരിച്ചയക്കാന്‍ തയാറായില്ല. തുടര്‍ന്ന് ഇയാള്‍ വീണ്ടും വിളിച്ച് പണം അയച്ചതിന്‍റെ സ്ക്രീൻഷോട്ട് അയക്കാൻ ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി അതിനും തയ്യാറായില്ല. ഇതോടെ ഇയാൾ ഫോണിലൂടെ പെൺകുട്ടിയോട് കയർത്ത് സംസാരിച്ചു. കാര്യങ്ങൾ ഇത്രയും ആയപ്പോൾ കൂടുതൽ സംസാരത്തിന് നിൽക്കാതെ യുവതി ഫോൺ കട്ട് ചെയ്തു. അൽപ്പ സമയം കഴിഞ്ഞപ്പോൾ രവികുമാർ അവളെ വീണ്ടും വിളിച്ചു. ഫോൺ എടുത്ത ദിഷ ഇത് തട്ടിപ്പാണന്ന് തനിക്ക് മനസ്സിലായതായി അയാളോട് പറഞ്ഞു. ഉടൻ തന്നെ അയാൾ ഫോൺ കട്ട് ചെയ്ത് കളയുകയും ചെയ്തു. യുപിഎ വഴി പണം ട്രാന്‍ഫര്‍ ചെയ്യുന്നതിലൂടെ അക്കൗണ്ട് വിവരങ്ങള്‍ സ്വന്തമാക്കുകയും അത് വഴി യുവതിയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടുകയുമായിരുന്നു അവരുടെ ലക്ഷ്യമെന്ന് കരുതുന്നു. മുമ്പ് ഇത്തരത്തില്‍ പണം തട്ടിയെടുത്ത നിരവധി കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

'കേക്കില്‍ ചവിട്ടുന്ന കാലു'കളുടെ വീഡിയോയ്ക്ക് ഒന്നേകാല്‍ ലക്ഷം; ധനസമ്പാദനത്തിന്‍റെ വിചിത്ര രീതികള്‍ !

 

click me!