ഭർത്താവിന്റെ മരണ ശേഷം ഇയാളുടെ അവിഹിത ബന്ധങ്ങളേക്കുറിച്ച് മനസിലാക്കിയ ആഘാതം ഒടുക്കാനായി ചിതാഭസ്മത്തിന്റെ ഒരു ഭാഗം ചവച്ചരച്ച് കഴിച്ചതായി കനേഡിയൻ എഴുത്തുകാരി. ആത്മകഥയിലാണ് ജസീക്ക വെയ്റ്റ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്
ടൊറന്റോ: ഭർത്താവിന്റെ അവിഹിത ബന്ധങ്ങളേക്കുറിച്ച് അയാളുടെ മരണം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം അറിയേണ്ടി വരുമ്പോൾ എങ്ങനെയാവും പ്രതികരിക്കുക. അത്തരമൊരു വിചിത്ര അനുഭവത്തേക്കുറിച്ചാണ് കനേഡിയൻ എഴുത്തുകാരി ജസീക്കാ വെയ്റ്റ് ആത്മകഥയിൽ വിശദമാക്കിയത്. ജസീക്കയുടെ ആത്മകഥയായ എ വിഡോസ് ഗൈഡ് ടു ഡെഡ് ബാസ്റ്റാർഡ്സ് എന്ന ആത്മകഥയിൽ ഭർത്താവിന്റെ അവിഹിത ബന്ധം അറിഞ്ഞപ്പോഴുള്ള വിഷമം മറി കടക്കാൻ ചിതാഭസ്മം വളർത്തുനായ കാഷ്ഠത്തിനൊപ്പം കുഴിച്ചിട്ടു. അതിന് ശേഷവും ക്രൂരമായി വഞ്ചിക്കപ്പെട്ടതിന്റെ വേദന മാറാതെ വന്നതോടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം കഴിച്ചതായാണ് എഴുത്തുകാരി വിശദമാക്കുന്നത്.
2015ൽ ജോലി സംബന്ധമായ യാത്രയ്ക്കിടയിലാണ് ജെസീക്കയുടെ ഭർത്താവ് സീൻ മരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഭർത്താവിന്റെ ഐ പാഡ് നോക്കുമ്പോഴാണ് വഴിവിട്ട ബന്ധങ്ങളുടെ ചിത്രങ്ങൾ അടക്കമുള്ള വിവരം ജസീക്കയ്ക്ക് ലഭിക്കുന്നത്. മറ്റൊരു ആവശ്യത്തിനായി ഭർത്താവിന്റെ ബ്രൌസിംഗ് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് ഭർത്താവിന്റെ അവിഹിത ബന്ധങ്ങളേക്കുറിച്ചുള്ള സൂചനകൾ ജെസീക്കയ്ക്ക് ലഭിക്കുന്നത്. ഭർത്താവിന്റെ രഹസ്യ ജീവിതം എഴുത്തുകാരിക്ക് താങ്ങാനാവാത്ത ആഘാതമായിരുന്നു സൃഷ്ടിച്ചത്.
undefined
മാസങ്ങളോളം സൂചനകളേ പിന്തുടർന്നുള്ള അന്വേഷണത്തിൽ ജോലി സംബന്ധമായ യാത്രകൾ എന്ന പേരിൽ അടക്കം നടന്ന വഞ്ചനയുടെ മറ്റ് വിവരങ്ങൾക്ക് ഇവർക്ക് ലഭിക്കുകയായിരുന്നു. അമിതമായ ദേഷ്യം തോന്നിയെങ്കിലും അത് പ്രകടിപ്പിക്കാനോ ചോദിക്കേണ്ടതോ ആയ ആൾ ഇല്ലാത്ത അവസ്ഥയിലാണ് ഭർത്താവിന്റെ ചിതാ ഭസ്മം എഴുത്തുകാരി ശ്രദ്ധിക്കുന്നത്.
ചിതാഭസ്മം തന്റെ വളർത്തുനായയുടെ വിസർജ്യത്തിനൊപ്പം കുഴിച്ചിട്ട് തിരികെ എത്തിയിട്ടും മനസിന് ശാന്തത കൈവരാതെ വന്നതോടെയാണ് ചിതാഭസ്മം കുറച്ച് കുറച്ചായി കഴിച്ചതെന്ന് ഇവർ ആത്മകഥയിൽ വിശദമാക്കുന്നത്.
ബേക്കിംഗ് പൌഡറിന് സമാനമായ രുചിയായിരുന്നു ചിതാഭസ്മത്തിന് അനുഭവപ്പെട്ടതെന്നും ഉപ്പിനേക്കാൾ തരി നിറഞ്ഞതായിരുന്നു ചിതാഭസ്മമെന്നുമാണ് ഇത് കഴിച്ച അനുഭവത്തേക്കുറിച്ച് എഴുത്തുകാരി വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം