വിലയിലുള്ള വലിയ വ്യത്യാസം ശ്രദ്ധയില്‍ പെട്ട യുവതി ഫ്ലിപ്കാര്‍ട്ടിന്‍റെ കസ്റ്റമര്‍ കെയറില്‍ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് താന്‍ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറായതെന്ന് ഇവര്‍ പറയുന്നു.
ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയ്ക്കിടെ ഓണ്‍ലൈന്‍ വില്പന സൈറ്റായ ഫ്ലിപ്കാര്‍ട്ട്, ഷാംപൂവിന് പരമാവധി ചില്ലറ വിൽപ്പന വിലയുടെ (എംആർപി) ഇരട്ടി ഈടാക്കിയെന്ന കേസില്‍ യുവതിക്ക് അനുകൂല വിധി. ബംഗളൂരു ഉപഭോക്തൃ കോടതിയാണ് യുവതിക്ക് അനുകൂലമായി വിധിച്ചത്. അന്യായമായി പണം ഈടാക്കിയതിന് ഉപഭോക്തൃ കോടതി ഫ്ലിപ്കാര്‍ട്ടിനെ വിമര്‍ശിക്കുകയും 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.
ബംഗളൂരു സ്വദേശിയായ സൗമ്യ പി, ഫ്ലിപ്കാര്‍ട്ടിന്‍റെ ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയ്ക്കിടെ 191 രൂപയുടെ പതഞ്ജലി കേശ് കാന്തി പ്രോട്ടീൻ ഹെയർ ക്ലെൻസർ ഓര്‍ഡര്‍ ചെയ്തു. 2019 ഒക്ടോബര്‍ 10 ന് സൗമ്യയെ തേടി ഫ്ലിപ്കാര്‍ട്ടിന്‍റെ പാഴ്സല്‍ എത്തി. പാഴ്സല്‍ തുറന്നപ്പോഴാണ് താന്‍ ഓര്‍ഡര്‍ ചെയ്ത സാധനത്തിന്‍റെ യഥാര്‍ത്ഥ വില വെറും 95 രൂപയാണെന്ന് സൗമ്യയ്ക്ക് മനസിലായത്. എന്നാല്‍ ഇതിന്‍റെ ഇരട്ടിയിലേറെ തുകയായിരുന്നു ഇവര്‍ നിന്നും ഈടാക്കിയിരുന്നത്. ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയില്‍ ഫ്ലിപ്കാര്‍ട്ട് ഈ ഉത്പന്നത്തിന് ഇട്ടിരുന്ന വില 140 രൂപയായിരുന്നു. കൂടാതെ ഷിപ്പിംഗിനായി 99 രൂപ അധികം നല്‍കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിന് ചോളം വില്‍ക്കേണ്ടെന്ന് കര്‍ണ്ണാടക; തകര്‍ന്നടിയുമോ കേരളത്തിന്‍റെ ക്ഷീരമേഖല ?
വലിയിലുള്ള വലിയ വ്യത്യാസം ശ്രദ്ധയില്‍ പെട്ട യുവതി ഫ്ലിപ്കാര്‍ട്ടിന്‍റെ കസ്റ്റമര്‍ കെയറില്‍ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് താന്‍ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറായതെന്ന് ഇവര്‍ പറയുന്നു. ഷാംപുവിന്‍റെ പരമാവധി ചില്ലറ വിലയില്‍ കൂടിയ വിലയ്ക്ക് സാധനം വിറ്റ ഫ്ലിപ്കാര്‍ട്ടിന്‍റെ നടപടി തെറ്റാണെന്നും ഇത് കുറ്റകരമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് യുവതിക്ക് അനുകൂലമായി കോടതി വിധിച്ചത്. ഷാപുവിന് ഈടാക്കിയ അധിക തുകയായ 96 രൂപ ഫ്ലിപ്കാര്‍ട്ട് തിരിച്ച് നല്‍കണം. ഒപ്പം ഉപഭോക്താവിന് നല്‍കിയ സേവനത്തിലെ പോരായ്മയ്ക്ക് 10,000 രൂപ നഷ്ടപരിഹാരം, അന്യായമായ വ്യാപാരത്തിന് 5,000 രൂപ അധിക പിഴ. സൗമ്യയുടെ കോടതി ചെലവുകള്‍ക്ക് 5,000 രൂപയും ചേര്‍ത്ത് 20,000 രൂപ ഫ്ലിപ്കാര്‍ട്ട്, സൗമ്യയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി വിധിച്ചു.
200 ദിവസം കൊണ്ട് 2,000 പൈന്‍റ് ബിയര്‍ തീര്‍ത്തു; അടുത്തത് പുതിയ ലക്ഷ്യമെന്ന് യുവാവ് !