ദിവസവും 3 ലിറ്റര്‍ വോഡ്ക വീതം കുടിക്കും; ഡോക്ടര്‍മാര്‍ വിധിച്ചത് 24 മണിക്കൂറിന്‍റെ ആയുസ്, പിന്നീട് സംഭവിച്ചത്!

By Web Team  |  First Published Jul 3, 2023, 2:58 PM IST

ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞു. ഒടുവില്‍ ഡോക്ടര്‍മാര്‍ ഒരു ദിവസത്തെ ആയുസ് വിധിച്ചു. പുലർച്ചെ 2 മണിക്ക് ഷാര്‍ലെറ്റിന്‍റെ കുടുംബാങ്ങള്‍ ആശുപത്രിയിലെത്തി. അവള്‍ക്ക് കാവലിരുന്നു.



പ്രതിദിനം മൂന്ന് ലിറ്റര്‍ വോഡ്ക വീതമായിരുന്നു ലങ്കാഷെയര്‍‌ സ്വദേശിയും 30 കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ  ഷാര്‍ലറ്റ് ഡര്‍ക്കന്‍ കുടിച്ചുകൊണ്ടിരുന്നത്. ഒടുവില്‍ ആന്തരാവയവങ്ങളില്‍ പലതും തകരാറിലായ അവരെ അവശയായി ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ വിധിച്ചത് 24 മണിക്കൂറിന്‍റെ ആയുസ്. മദ്യാസക്തിയില്‍ മുഴുകും മുമ്പ് താന്‍ വല്ലപ്പോഴും മാത്രം മദ്യപിച്ചിരുന്നൊരാളായിരുന്നെന്നും ഷാര്‍ലറ്റ് ഡര്‍ക്കന്‍ പറയുന്നു. എന്നാല്‍, നീണ്ട ആശുപത്രി വാസത്തിന് ശേഷം അവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഇന്ന് സ്വന്തം കഥ പറഞ്ഞ് മദ്യപാനികളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതില്‍ വ്യാവൃതയാണ് ഷാര്‍ലറ്റ് ഡര്‍ക്കന്‍. 

'ഞാൻ അമിതമായി മദ്യപിച്ചു. അതെന്‍റെ വ്യക്തിത്വത്തിന്‍റെ ഭാഗമായി മാറി. എന്നാല്‍ ഒരു കടുത്ത മദ്യപാനിയാണെന്ന് താന്‍ ഒരിക്കലും സമ്മതിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു. ഒടുവില്‍ മദ്യപിക്കാതെ ഒരു നിമിഷം പോലും കടന്ന് പോകാന്‍ കഴിയാത്ത വിധം അത് തന്നെ പിടികൂടിയെന്ന് മനസിലാക്കിയപ്പോഴേക്കും അത് ഗുരുതരമായ ആസക്തിയായി മാറിയിരുന്നു. മദ്യപിക്കാതിരിക്കുമ്പോള്‍ താന്‍ വിറയ്ക്കുകയും വിയര്‍ക്കുകയും ചെയ്തു. രാവിലെ നിവര്‍ന്ന് നില്‍ക്കാന്‍ ഒരു പൈന്‍റ് വോട്കയെങ്കിലും കുടിക്കണം. എങ്കില്‍ മാത്രമേ തനിക്ക് വിറയ്ക്കാതെ നില്‍ക്കാന്‍ കഴിയൂവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പിന്നെ അത് ദിവസം മുഴുവനും തുടരുന്നു. പതുക്കെയാണ് കൈയിലെ പണം തിരുന്നത് അറിഞ്ഞത്. ഒടുവില്‍ അവശയായി ആശുപത്രിയിലായി. നാല് ദിവസം മദ്യപിക്കാതെ ആശുപത്രിയില്‍ കിടന്നു. പക്ഷേ, അവിടെ നിന്നും ഇറങ്ങിയതിന് പിന്നാലെ കടുത്ത മദ്യപാനം ആരംഭിച്ചു. വീണ്ടും ആശുപത്രിയിലായി. ഇത് മൂന്നാല് തവണ ആവര്‍ത്തിച്ചു. 

Latest Videos

ഭൂമിയിലെ ഏറ്റവും അപകടകാരിയായ വേട്ടക്കാരന്‍ 'മനുഷ്യ'നെന്ന് പഠനം

ഒടുവില്‍ ആശുപത്രിയില്‍ നിന്നും കരൾ, വൃക്ക എന്നിവ തകരാറിലാണെന്നും ഹൃയദസ്തംഭനത്തിന് സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നാലെ മൂന്നാഴ്ചയോളം ആശുപത്രി വാസം. പ്രത്യേകമായി ഓക്സിജന്‍ നല്‍കി വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇതിനിടെയാണ് ഡോക്ടര്‍മാര്‍ തനിക്ക് ഒരു ദിവസത്തെ ആയുസ് മാത്രമേയുള്ളൂവെന്ന് വിധിച്ചത്. പുലർച്ചെ 2 മണിക്ക് ഷാര്‍ലെറ്റിന്‍റെ കുടുംബാങ്ങള്‍ ആശുപത്രിയിലെത്തി. അവള്‍ക്ക് കാവലിരുന്നു. ശരീരം പതുക്കെ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങി. പിന്നാലെ ബന്ധുക്കള്‍ അവളെ പുനരധിവാസത്തിലേക്ക് മാറ്റി. 

11 മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്ന് ഷാര്‍ലറ്റ് ഡര്‍ക്കന്‍ ഇൻസ്‌പയർ ലങ്കാഷെയറിന് വേണ്ടി സന്നദ്ധസേവനം നടത്തുന്നു. തന്‍റെ മുന്നിലെത്തുന്ന മദ്യപാനികള്‍ക്ക് സ്വന്തം ജീവിതാനുഭവം പറഞ്ഞ് അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. പലപ്പോഴും ആളുകള്‍ തങ്ങള്‍ കടുത്ത മദ്യപാനിയാണെന്ന് വ്യക്തമാക്കാന്‍ മടിക്കുന്നു. പലരും വിചാരിക്കുന്നത് ഏറെക്കാലം മദ്യപിച്ചാല്‍ മാത്രമേ കടുത്ത മദ്യപാനിയാകൂവെന്നാണ്. വെറും രണ്ട് വര്‍ഷത്തെ മദ്യപാനമാണ് തന്നെ മരണത്തിലേക്ക് നയിച്ചത്. ഷാർലറ്റിന്‍റെ പുനരധിവസാത്തിന് സഹായിച്ചത് 'ഇൻസ്‌പയർ ലങ്കാഷയർ' എന്ന സന്നദ്ധസംഘടനയാണ്. കടുത്ത മദ്യപാനികള്‍ പെട്ടെന്ന് മദ്യപാനം നിര്‍ത്തുന്നത് കൂടുതല്‍ അപകടം ചെയ്യും ഇതിനാല്‍  ക്രമേണ മദ്യപാനം നിർത്താൻ സംഘടന അവളെ സഹായിച്ചു. ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ച് വന്ന ഷാര്‍ലറ്റ് ഡര്‍ക്കന്‍, സമൂഹത്തിലെ മറ്റ് മദ്യപാനികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായുള്ള സന്നദ്ധസേവനത്തില്‍ വ്യാവൃതയാണ്. '

വാഗട്ടറിൽ നിന്ന് മോപ്പ എയർപോർട്ടിലേക്ക് 1200 രൂപ; ഗോവക്കാരെ അധിക്ഷേപിച്ചയാളെ വിമര്‍ശിച്ച് നെറ്റിസണ്‍സ്

 

click me!