പാവകളുടെ പിറന്നാളാഘോഷിക്കാൻ യുവതി റെസ്റ്റോറന്റിൽ; പിന്നീട് സംഭവിച്ചത് 

By Web Team  |  First Published Oct 24, 2023, 3:12 PM IST

അവൾ റെസ്റ്റോറന്റ് ജീവനക്കാരോട് പറഞ്ഞത് തന്റെ പാവകളെ കസേരകളിൽ ഇരുത്തണം, ഭക്ഷണം നൽകണം, അവരെ മനുഷ്യരായി തന്നെ കാണണം എന്നായിരുന്നു. എന്നാൽ, അത് കേട്ട് റെസ്റ്റോറന്റ് ഞെട്ടിപ്പോയി.


കുട്ടിക്കാലത്ത് പാവകളുമായി കളിച്ച അനേകം ഓർമ്മകൾ നമ്മിൽ പലർക്കും ഉണ്ടാകും. അന്നൊരുപക്ഷേ നമ്മുടെ അടുത്ത കൂട്ടുകാർ പോലും ഈ പാവകളായിരുന്നിരിക്കണം. അവയ്ക്ക് നാം പേരിടുകയും നമുക്കൊപ്പം കിടത്തുകയും രഹസ്യങ്ങൾ പറയുകയും ഒക്കെ ചെയ്തിരിക്കാം. എന്നാൽ, മുതിർന്ന് കഴിയുമ്പോൾ പലരും ആ കൂട്ടങ്ങ് അറിയാതെ ഉപേക്ഷിക്കും. 

എന്നാൽ, ഈ യുവതിക്ക് പാവകളോട് എപ്പോഴും ഇഷ്ടമാണ്. അതിനാൽ തന്നെ അവർ ചെയ്തത് തികച്ചും വ്യത്യസ്തം, വിചിത്രം എന്നൊക്കെ തോന്നാവുന്ന ഒരു കാര്യമാണ്. അത് എന്താണെന്നല്ലേ? നമുക്കറിയാം നമ്മൾ സാധാരണയായി പിറന്നാളാഘോഷിക്കുന്നത് ഒന്നുകിൽ നമ്മുടെ തന്നെ ആയിരിക്കും. അതല്ലെങ്കിൽ നമ്മുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പ്രിയപ്പെട്ടവരുടെയോ ഒക്കെ ആയിരിക്കും. 

Latest Videos

എന്നാൽ, ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുമുള്ള ഒരു സ്ത്രീ ഒരു റെസ്റ്റോറന്റിലെത്തിയത് തന്റെ പാവകളുടെ പിറന്നാൾ ആഘോഷിക്കുന്നതിന് വേണ്ടിയാണ്. പ്രശസ്തമായ HaiDiLao റെസ്റ്റോറന്റ് ശൃംഖലയിലൊന്നിലാണ് അവൾ തന്റെ പാവക്കുട്ടികളുടെ പിറന്നാൾ‌ ആഘോഷിക്കുന്നതിന് വേണ്ടി പോയത്. പിറന്നാൾ ആഘോഷിക്കാൻ പോകുമ്പോഴുണ്ടാകുന്ന വൈകാരികനിമിഷങ്ങളെ കുറിച്ചും ഭക്ഷണത്തെ കുറിച്ചുമെല്ലാം അവൾ ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‍ബോയിൽ പങ്കുവച്ചു. 

എന്നാൽ, അവൾ തീരെ പ്രതീക്ഷിക്കാത്ത സംഭവമാണ് ഉണ്ടായത്. റെസ്റ്റോറന്റിലെ ജീവനക്കാർ അവളുടെ പാവകളെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. അവൾ റെസ്റ്റോറന്റ് ജീവനക്കാരോട് പറഞ്ഞത് തന്റെ പാവകളെ കസേരകളിൽ ഇരുത്തണം, ഭക്ഷണം നൽകണം, അവരെ മനുഷ്യരായി തന്നെ കാണണം എന്നായിരുന്നു. എന്നാൽ, അത് കേട്ട് റെസ്റ്റോറന്റ് ഞെട്ടിപ്പോയി. അത് സാധ്യമല്ല എന്നായിരുന്നു അവർ പറഞ്ഞത്. ജീവനില്ലാത്തവയെ അകത്തേക്ക് പ്രവേശിപ്പിക്കുകയും ഭക്ഷണം വിളമ്പാൻ സാധിക്കുകയും ചെയ്യില്ലെന്ന നിലപാടായിരുന്നു അവർക്കുണ്ടായിരുന്നത്. 

വായിക്കാം: ചെന്നൈ വിമാനത്താവളത്തിനുള്ളിൽ മാട്രിമോണിയൽ ഏജൻസി; വൈറലായി ചിത്രങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

click me!