60,000 രൂപയ്ക്ക് 'ഫ്രഞ്ച് ബുൾഡോഗി'നെ വാങ്ങി, വളർന്നപ്പോൾ പേര് പോലുമറിയാത്ത ഇനമെന്ന് യുവതി !

By Web Team  |  First Published Oct 19, 2023, 2:21 PM IST

നായക്കുട്ടി വളർന്ന് വലുതായപ്പോഴാണ് തന്നോടൊപ്പം ഉള്ളത് മറ്റേതോ ഇനത്തിൽ പെട്ട നായ ആണെന്ന് ബെഥാനി തിരിച്ചറിയുന്നത്. 


ൺലൈനിലൂടെ നായയെ വാങ്ങിയ യുവതി തനിക്ക് പറ്റിയ അബദ്ധവുമായി രംഗത്ത്. ബുൾഡോഗ്  ആണെന്ന് കരുതി വാങ്ങിയ നായ, വളർന്നു കഴിഞ്ഞപ്പോഴാണ് ഇനം ഏതാണെന്ന് പോലും അറിയാത്ത ഒരു നാടന്‍ നായ ആണെന്ന് മനസ്സിലായത് എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ബെഥാനി കപ്പിൾസ് എന്ന യുവതിയാണ് ലൂണാ എന്ന നായക്കുട്ടിയെ ഓൺലൈനിൽ കണ്ട് ഇഷ്ടപ്പെട്ട് സ്വന്തമാക്കിയത്. ബുൾഡോഗ് ഇനത്തിൽപ്പെട്ട നായയാണ് എന്നായിരുന്നു അന്ന് വിൽപ്പനക്കാർ ഇവരെ അറിയിച്ചിരുന്നത്. അതുപ്രകാരം ലൂണായെ സ്വന്തമാക്കാൻ 60,000 രൂപയും ഇവർ മുടക്കി. എന്നാൽ നായക്കുട്ടി വളർന്ന് വലുതായപ്പോഴാണ് തന്നോടൊപ്പം ഉള്ളത് മറ്റേതോ ഇനത്തിൽ പെട്ട നായ ആണെന്ന് ബെഥാനി തിരിച്ചറിയുന്നത്. 

കുഞ്ഞ് കരഞ്ഞ് നിലവിളിച്ചു; അമ്മയ്ക്ക് അയല്‍ക്കാരന്‍റെ ഭീഷണി കത്ത്; പിന്നീട് സംഭവിച്ചത് !

Latest Videos

യുകെയിലെ വെസ്റ്റ് യോർക്ക്ഷെയറിലെ ഹഡേഴ്‌സ്ഫീൽഡിൽ താമസിക്കുന്ന ബെഥാനി, ഓൺലൈനിൽ കണ്ട ഒരു പരസ്യത്തെ അടിസ്ഥാനമാക്കിയാണ് ഫ്രഞ്ച് ബുൾഡോഗിനെ (French Bulldog) സ്വന്തമാക്കാൻ ആഗ്രഹിച്ചത്. അമ്മയ്ക്കുള്ള സമ്മാനമായാണ് ബെഥാനി ആ നായക്കുട്ടിയെ സ്വന്തമാക്കിയത്. ആ കാലഘട്ടത്തിൽ, യുകെയിൽ ഫ്രഞ്ച് ബുൾഡോഗ് നായ്ക്കുട്ടികൾക്ക് 3,500 പൗണ്ട് (3.5 ലക്ഷം രൂപ) വരെ വില ഉയർന്നിരുന്നു. എന്നാൽ, ബെഥാനി കണ്ട ഓൺലൈൻ പരസ്യത്തിൽ ബുൾഡോഗ്ഗിന് വില വെറും 600 പൗണ്ട് (60,000 രൂപ) ആയിരുന്നു. അത്രയും വിലക്കുറവിൽ ഒരു ബുൾ ഡോഗ് നായ കുട്ടിയെ കിട്ടിയത് വലിയ ഭാഗ്യമായാണ് അന്ന് ബെഥാനി കരുതിയത്. നായക്കുട്ടിയെ കയ്യിൽ കിട്ടിയപ്പോൾ ചെറിയ സംശയം തോന്നിയിരുന്നെങ്കിലും ആ സംശയങ്ങളൊക്കെയും മാറ്റിവെച്ച് അവൾ നായക്കുട്ടിയെ വളർത്തി. 

തീരെ ഇടുങ്ങിയ ജലാശയ ഗുഹ നീന്തിക്കയറുന്ന യുവതി; വീഡിയോ കണ്ട് ഞെട്ടി നെറ്റിസണ്‍സ് !

നായ വളർന്നു വലുതായപ്പോഴാണ് അത് തികച്ചും വ്യത്യസ്തമായ മറ്റേതോ ഇനത്തിൽപ്പെട്ട നായയാണെന്ന് തിരിച്ചറിഞ്ഞത്. തന്നോടൊപ്പം ഉള്ള നായയുടെ ചിത്രങ്ങൾ ബെഥാനി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ച് തനിക്ക് പറ്റിയ അബദ്ധം വിവരിച്ചു. ഒരു സാധാരണ ഫ്രഞ്ച് ബുൾഡോഗിനെ അപേക്ഷിച്ച് നീളമുള്ള രോമങ്ങളും വ്യത്യസ്ത രൂപത്തിലുള്ള ഒരു മൂക്കുമുള്ളതാണ് ലൂണയുടെ രൂപം.  ലൂണയുടെ ഇനം ഏതാണെന്ന് തിരിച്ചറിയാനായി യുവതി മൃഗ ഡോക്ടറുടെ സഹായം തേടിയപ്പോഴാണ് ലൂണ ഒരു ഫ്രഞ്ച് ബുൾഡോഗിന്‍റെയും യോർക്ക്ഷയർ ടെറിയറിന്‍റെയും സങ്കരയിനമായ "ഫ്രോക്കി" (Frorkie) ആണെന്ന് തിരിച്ചറിഞ്ഞത്.

അടുക്കളയിലെ ഫ്രിഡ്ജില്‍ നിന്നും ഭക്ഷണമെടുത്ത് 'നൈസായി മുങ്ങുന്ന' കരടി; വീഡിയോ വൈറല്‍ !

click me!