ഒളിച്ച് കളിയെന്ന വ്യാജേന കാമുകനെ സ്യൂട്ട്കേസിൽ അടച്ച് കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്ത്യം തടവ്

By Web Team  |  First Published Dec 5, 2024, 3:44 PM IST


മദ്യപിക്കുന്നതിനിടെ ഒളിച്ച് കളിയെന്ന വ്യാജേനയാണ് കാമുകനെ ഇവര്‍ സ്യൂട്ട്കേസിലേക്ക് കയറ്റിയത് പിന്നാലെ സ്യൂട്ട്കേസ് അടച്ചയ്ക്കുകയായിരുന്നു 



2020 ഫെബ്രുവരിയിൽ ഒളിച്ച് കളിയെന്ന വ്യാജേന കാമുകനെ തെറ്റിദ്ധരിപ്പിച്ച് സ്യൂട്ട്കേസില്‍ കയറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഫ്ലോറിഡ സ്വദേശിയായ  സാറാ ബൂണിന് ജീവപര്യന്ത്യം തടവ് വിധിച്ച് കോടതി. സാറയും കാമുകന്‍ ജോർജ് ടോറസും അവരുടെ വിന്‍റർ പാർക്ക് അപ്പാർട്ട്മെന്‍റിനുള്ളിൽ വച്ച് മദ്യപിക്കുകയും ഒളിച്ചുകളി കളിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ജോർജിനോട് സ്യൂട്ട്കോസില്‍ കയറാന്‍ ആവശ്യപ്പെട്ട സാറ. ജോർജ് കയറിയതിന് പിന്നാലെ സ്യൂട്ട്കേസ് അടയ്ക്കുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ സ്യൂട്ട്കേസില്‍ ശ്വാസം കഴിക്കാനാകാതെ കിടന്ന ജോര്‍ജ്ജ് മരിച്ചു. പിറ്റേന്ന് രാവിലെ സ്യൂട്ട്കേസിനുള്ളിൽ നിന്ന് ടോറസിന്‍റെ അനക്കമൊന്നും കേള്‍ക്കാതിരുന്ന സാറ തന്നെയാണ് പോലീസിനെ വളിച്ച് വിവരം പറഞ്ഞതും. 

ജോര്‍ജ് സ്യൂട്ട്കേസിനുള്ളില്‍ ശ്വാസം കിട്ടാതെ കുടുങ്ങിക്കിടക്കുമ്പോള്‍ സാറ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ജോര്‍ജ്ജിനെ മര്‍ദ്ദിച്ചെന്ന് പ്രോസിക്യൂട്ടർമാർ കോടതിയില്‍ വാദിച്ചു. സാറയുടെ ഫോണ്‍ പരിശോധിച്ച പോലീസ് ജോര്‍ജ്ജ് സ്യൂട്ട്കേസില്‍ നിന്നും തന്നെ പുറത്ത് വിടാന്‍ ആവശ്യപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. കേസിന്‍റെ വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് തനിക്ക് തനിക്ക് മേക്കപ്പ് ആർട്ടിസ്റ്റിനെ വേണമെന്ന വിചിത്രമായ ആവശ്യം ഉന്നയിച്ചു സാറാ വിവാദത്തിലായിരുന്നു. തന്‍റെ മുഖവും മുടിയും പ്രൊഫഷണലുകളായ മേക്കപ്പ് ആർട്ടിസ്റ്റുകളെ കൊണ്ട് മേക്കപ്പ് ചെയ്യാൻ അനുവദിക്കണം എന്നായിരുന്നു ഇവർ കോടതിയോട് അഭ്യർത്ഥിച്ചത്. 

Latest Videos

കുളിക്കാന്‍ മടിയാണോ? 15 മിനിറ്റിനുള്ളില്‍ നിങ്ങളെ കുളിപ്പിച്ച് തോർത്തിയെടുക്കുന്ന 'മനുഷ്യ വാഷിംഗ് മെഷീൻ' റെഡി

വിചാരണ വേളയില്‍ സാറ ഗാർഹിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും സ്വരക്ഷയ്ക്കായാണ് ജോർജ്ജിനെ സ്യൂട്ട്കേസില്‍ അടച്ചതെന്നും വാദിച്ചു. എന്നാല്‍ ഇത് തെളിയിക്കാന്‍ പ്രതിഭാഗത്ത് കഴിഞ്ഞില്ലെന്നും സാറാ ജോര്‍ജ്ജിനെ സ്യൂട്ട് കേസില്‍ അടച്ചശേഷം ചിത്രീകരിച്ച വീഡിയോ കൊലനടത്തണമെന്ന ഉദ്ദേശത്തോടെ ചെയ്തതാണെന്നും കോടതി നിരീക്ഷിച്ചു. സാറയുടെ വിധിയെ ജോര്‍ജ്ജിന്‍റെ കുടുംബം സ്വാഗതം ചെയ്തു. സാറ ജയിലില്‍ കിടന്ന് മരിക്കാന്‍ അര്‍ഹയാണെന്നായിരുന്നു ജോര്‍ജ്ജിന്‍റെ സഹോദരി വിധി വന്ന ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം സാറാ താന്‍ ചെയ്ത കുറ്റകൃത്യത്തില്‍ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നും പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. 

'ഒന്ന് പോകൂ ഒന്ന് പോകൂ...'; കുരങ്ങിനോട് എയർപോട്ടില്‍ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുന്ന യുവതിയുടെ വീഡിയോ വൈറൽ
 

click me!